കോണ്‍ഗ്രസും എന്‍.സി.പിയും രൂപീകരിച്ച മതേതര സഖ്യത്തിലേക്ക് ഹിന്ദുത്വ പാളയത്തില്‍ നിന്നും ശിവസേന കൂട്ടു ചേരുമ്പോള്‍ മഹാരാഷ്ട്രയിലും ദേശീയ തലത്തിലും അതുണ്ടാക്കുന്ന മാറ്റങ്ങള്‍ ഏറെയാണ്. മതേതരത്വവും ഹിന്ദുത്വവും വ്യത്യസ്ത ചേരികളായി നിലകൊണ്ടിരുന്ന രാഷ്ട്രീയ ചിത്രം മാറി ബി.ജെ.പിയും ബി.ജെ.പിയെ എതിര്‍ക്കുന്നവരുമെന്ന പുതിയ സമവാക്യമാണ് രൂപം കൊള്ളുന്നത്. 1995 നു ശേഷം ഉതാദ്യമായാണ് ശിവസേന ഒരു സംസ്ഥാനത്ത് സര്‍ക്കാറിനെ നയിക്കുന്നത്. വ്യത്യസ്ത ആശയധാരകളിലുളള എന്‍.സി.പിയെയും കോണ്‍ഗ്രസിനെയും ഒപ്പം കൊണ്ടുപോകുക എന്ന സാഹസമാണ് ഉദ്ധവ് താക്കറെയുടെ മുമ്പിലുള്ളത്. സഖ്യത്തിനകത്തെ അസ്വസ്ഥതകളെ മുതലെടുക്കാനും […]
Tag: National
എല്ലാത്തിനും കാരണക്കാരന്‍ അജിത് പവാര്‍
സുപ്രിംകോടതിയില്‍ നിന്നേറ്റ തിരിച്ചടിക്ക് പിന്നാലെ മുഖ്യമന്ത്രി പദം രാജിവെച്ച ദേവേന്ദ്ര ഫഡ്നാവിസ് ഇതുവരെ നടത്തിയ നാടകങ്ങള്‍ക്ക് വിശദീകരണവുമായി മാധ്യമങ്ങള്‍ക്ക് മുന്നിലെത്തി. ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാറിനെ കുറ്റപ്പെടുത്തി കൊണ്ടായിരുന്നു ഫഡ്നാവിസിന്റെ വിശദീകരണം. ”അജിത് പവാർ രാജി സമർപ്പിച്ചു. മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ഞങ്ങളുടെ പക്കലില്ല. ഈ പത്രസമ്മേളനത്തിന് ശേഷം ഞാൻ ഗവർണർക്ക് രാജി സമർപ്പിക്കും,” മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് അജിത് പവാറിനെ ഫഡ്നാവിസ് കുറ്റപ്പെടുത്തുകയും ചെയ്തു. […]
കുതിരക്കച്ചവടം പാളി; ഫഡ്നാവിസും രാജിവെച്ചു
മഹാരാഷ്ട്രയില്‍ നാളെ വിശ്വാസ വോട്ടെടുപ്പ് നടത്താനുള്ള സുപ്രിംകോടതിയുടെ നിര്‍ണായക ഉത്തരവിന്റെ പശ്ചാത്തലത്തില്‍ ഉപമുഖ്യമന്ത്രി പദത്തില്‍ നിന്ന് അജിത് പവാര്‍ രാജി വെച്ചതിന് പിന്നാലെ മുഖ്യമന്ത്രിയായി ചുമതലയേറ്റ ദേവേന്ദ്ര ഫഡ്നാവിസും രാജിവെച്ചു. വിശ്വാസ വോട്ടെടുപ്പില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് ഫഡ്നാവിസ് സര്‍ക്കാര്‍ രാജിവെച്ചത്. അധികാരത്തിലെത്തി നാലു ദിവസത്തിന് ശേഷമാണ് നാടകീയ സംഭവവികാസങ്ങള്‍ക്കൊടുവില്‍ ഫഡ്നാവിസ് രാജി പ്രഖ്യാപിച്ചത്. ഗവര്‍ണറെ കണ്ട് ഫഡ്നാവിസ് രാജിക്കത്ത് നല്‍കും. ശിവസേന ജനവിധിയെ വഞ്ചിച്ചെന്ന് ഫഡ്നാവിസ് പ്രതികരിച്ചു. വിശ്വാസവോട്ടെടുപ്പ് നടത്താന്‍ രണ്ടാഴ്ച്ച സമയം ആവശ്യപ്പെട്ട […]
അജിത് പവാര്‍ ഉപമുഖ്യമന്ത്രിപദം രാജി വെച്ചു
നാളെ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവിന് പിന്നാലെ ഉപമുഖ്യമന്ത്രി പദത്തില്‍ നിന്ന് അജിത് പവാര്‍ രാജി വെച്ചു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ദേവേന്ദ്ര ഫഡ്‌നാവിസും രാജി വെച്ചേക്കുമെന്ന സൂചനയുണ്ട്. വെെകീട്ട് മൂന്നരക്ക് മാധ്യമങ്ങളെ കാണുമെന്ന് ഫഡ്നാവിസ് അറിയിച്ചിട്ടുണ്ട്. അജിത് പവാര്‍ ഫഡ്നാവിസിന് രാജിക്കത്ത് കെെമാറുകയായിരുന്നു. വിശ്വാസവോട്ടെടുപ്പ് നടത്താന്‍ രണ്ടാഴ്ച്ച സമയം ആവശ്യപ്പെട്ട ബി.ജെ.പിയെ തള്ളിയ കോടതി, കുതിരക്കച്ചവടത്തിനുള്ള സാധ്യത മുന്നില്‍ കണ്ട് നാളെ തന്നെ വോട്ടെടുപ്പ് നടത്താന്‍ ആവശ്യപ്പെടുകയാണുണ്ടായത്. ജനാധിപത്യമൂല്യങ്ങള്‍ സംരക്ഷിക്കാന്‍ വിശ്വാസവോട്ടെടുപ്പ് അനിവാര്യമാണെന്ന് നിരീക്ഷിച്ച കോടതി […]
എല്ലാ ആത്മഹത്യകളും അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഹർജി
മദ്രാസ് ഐ.ഐ.ടിയിൽ അടുത്തിടെയുണ്ടായ ആത്മഹത്യകൾ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതിയിൽ ഹർജി. ലോക് താന്ത്രിക് യുവജനതാദളാണ് പരാതി നൽകിയത്. കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിന്റെ മരണം വിവാദമായ സാഹചര്യത്തിലാണ് ഹർജി. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്കിടെ മദ്രാസ് ഐ.ഐ.ടിയിൽ മാത്രം 14 ആത്മഹത്യകൾ നടന്നിട്ടുണ്ട്. ഇതിൽ വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടും. ഇവയെല്ലാം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷിക്കണമെന്നാണ് പരാതി. ഹർജി ബുധനാഴ്ച പരിഗണിയ്ക്കും. ഫാത്തിമയ്ക്ക് നീതി ആവശ്യപ്പെട്ട് നടക്കുന്ന പ്രക്ഷോഭങ്ങൾ വരും ദിവസങ്ങളിലും തുടരുമെന്നാണ് സൂചന. പരീക്ഷ കാരണം […]
ഇന്ന് ഭരണഘടനാ ദിനം; ആഘോഷിക്കാനൊരുങ്ങി സര്‍ക്കാര്‍
കശ്മീരിന് പ്രത്യേകാധികാരം നല്‍കിയ ഭരണഘടനയുടെ 370ാം വകുപ്പ് എടുത്തു കളഞ്ഞതിനു ശേഷമുള്ള മോദി സര്‍ക്കാറിന്റെ ആദ്യ ഭരണഘടനാ ദിനാചരണം ഇന്ന്. അധികാരമേല്‍ക്കുമ്പോള്‍ ഭരണഘടനയെ നമസ്‌കരിച്ച് ഇത്തവണ പാര്‍ലമെന്റിലെത്തിയ മോദി ഏറ്റവുമധികം പഴികേട്ടത് ഭരണഘടനാ തത്വങ്ങള്‍ ലംഘിച്ചതിനെ ചൊല്ലിയാണ്. സ്വതന്ത്ര ഇന്ത്യയുടെ രൂപീകരണത്തിനു ശേഷം ഭരണഘടനാ തത്വങ്ങള്‍ക്കു നേരെ നടന്ന ഏറ്റവും കടുത്ത കയ്യേറ്റമായിരുന്നു കശ്മീര്‍ വിഷയത്തില്‍ ഉണ്ടായത്. ഒരു സംസ്ഥാനത്തെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാനും അവിടത്തെ ജനപ്രതിനിധികളെയടക്കം ജയിലില്‍ അടക്കാനും പാര്‍ലമെന്റില്‍ തെറ്റായ വിവരങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയതെന്ന് […]
മഹാരാഷ്ട്രയുടെ കാര്യത്തില്‍ ഇന്നൊരു തീരുമാനമാകും
മഹാരാഷ്ട്ര സർക്കാര്‍ രൂപീകരണ കേസില്‍ സുപ്രീംകോടതി ഉത്തരവ് ഇന്ന്. ഗവർണറുടെ നടപടി ചോദ്യം ചെയ്തും സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദമുന്നയിച്ചുമായിരുന്നു ശിവസേന – എന്‍.സി.പി – കോണ്‍ഗ്രസ് സഖ്യത്തിന്‍റെ ഹരജി. സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണര്‍ അനുവദിച്ച സമയത്തില്‍ ഇടപെടാന്‍ കോടതി വിസമ്മതിച്ചാല്‍ ത്രികക്ഷി സഖ്യത്തിന് തിരിച്ചടിയായേക്കും. 54 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്ന് കാണിച്ച് എന്‍.സി.പി പാര്‍ലമെന്‍ററി പാര്‍ട്ടി നേതാവ് അജിത് പവാര്‍ നല്‍കിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ സര്‍ക്കാറുണ്ടാക്കാന്‍ ബി.ജെ.പിയെ ക്ഷണിച്ചതെന്ന് ഗവര്‍ണറുടെ സെക്രട്ടറിക്ക് വേണ്ടി തുഷാര്‍ മെഹ്ത ഇന്നലെ […]
കോണ്‍ഗ്രസ് വിടാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങൾ തള്ളി ജ്യോതിരാദിത്യ സിന്ധ്യ
ട്വിറ്റര്‍ അക്കൗണ്ടിലെ പദവി മാറ്റം മുന്‍നിര്‍ത്തി താന്‍ കോണ്ഗ്ര സ് വിടാനൊരുങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ തള്ളി ജ്യോതിരാദിത്യ സിന്ധ്യ. ട്വിറ്ററില്‍ കോണ്ഗ്രാസ് നേതാവെന്ന പദവി താന്‍ ഒഴിവാക്കിയിട്ട് ഒരുമാസമായെങ്കിലും ആളുകള്‍ ഇപ്പോഴാണ് ഇക്കാര്യം ശ്രദ്ധിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ട്വിറ്ററിലെ പദവി ചുരുക്കണമെന്ന നിര്‍ദ്ദേശം മാനിച്ചാണ് ഇക്കാര്യം ചെയ്തത്. താന്‍ കോണ്ഗ്ര സ് വിടുകയാണെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു. നേതൃത്വവുമായി പിണങ്ങി നില്‍ക്കുന്ന സിന്ധ്യ ട്വിറ്ററില്‍ കോണ്ഗ്ര സ് നേതാവ് എന്ന പദവി ഒഴിവാക്കിയാണ് ജനസേവകന്‍, ക്രിക്കറ്റ് ആരാധകന്‍ […]
ബംഗാളില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിലെ കരിംപൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം. ബി.ജെ.പി സ്ഥാനാര്‍ത്ഥിയായ ജെയ് പ്രകാശ് മജുംദാറിനെ ഒരു സംഘം ആളുകള്‍ കുറ്റിക്കാട്ടിലേക്ക് ചവിട്ടി വീഴ്ത്തുകയായിരുന്നു. ആക്രമണത്തില്‍ ബി.ജെ.പി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. ആക്രമണം നടത്തിയത് തൃണമൂല്‍ പ്രവര്‍ത്തകരാണെന്നാണ് ബി.ജെ.പിയുടെ ആരോപണം. എന്നാൽ ബി.ജെ.പി സ്ഥാനാര്‍ത്ഥി തെരഞ്ഞെടുപ്പ് സാഹചര്യം മോശമാക്കാന്‍ ശ്രമിച്ചുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസും ആരോപിച്ചു.
മഹാരാഷ്ട്ര; എന്‍.സി.പിയെയും ശിവസേനയെയും പിളര്‍ത്താന്‍ ശ്രമിച്ച് ബി.ജെ.പി
മഹാരാഷ്ട്ര കേസില്‍ അന്തിമവിധി പ്രഖ്യാപിക്കുന്നത് സുപ്രീംകോടതി നാളത്തേക്ക് മാറ്റിയതോടെ ഭൂരിപക്ഷം തെളിയിക്കുന്നതിനാവശ്യമായ എം.എല്‍.എമാരെ സംഘടിപ്പിക്കുന്നതിന് 72 മണിക്കൂര്‍ സമയമാണ് ദേവേന്ദ്ര ഫട്‌നാവിസിന് ലഭിച്ചത്. അതേസമയം എന്‍.സി.പിയെയും ശിവസേനയെയും പിളര്‍ത്താനുള്ള ശ്രമം ബി.ജെ.പി ഇപ്പോഴും അവസാനിപ്പിച്ചിട്ടില്ലെന്നാണ് സംസ്ഥാനത്തു നിന്നുള്ള റിപ്പോര്‍ട്ടുകള്‍. നേരത്തെ കോണ്‍ഗ്രസില്‍ നിന്നും എന്‍.സി.പിയില്‍ നിന്നും ബി.ജെ.പിയിലെത്തിയ നേതാക്കളെ ഉപയോഗിച്ചാണ് ബി.ജെ.പി കരുക്കള്‍ നീക്കുന്നത്. ബിസിനസ് വമ്പന്മാരെ ഉപയോഗിച്ചും കോണ്‍ഗ്രസിലെയും എന്‍.സി.പിയിലേയും എം.എല്‍.എമാരെ ബന്ധപ്പെടാനുള്ള ശ്രമങ്ങളും ബി.ജെ.പി നടത്തുന്നുണ്ട്. എന്‍.സി.പി, എം.എല്‍.എ മാരെ താമസിപ്പിച്ച ഹോട്ടലില്‍ ഇത്തരക്കാര്‍ […]