മുംബൈ: മഹാരാഷ്ട്ര നിയമസഭയില്‍ വീണ്ടും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇന്ന് ഉദ്ധവ് താക്കറെക്കൊപ്പം അജിത് പവാര്‍ സത്യപ്രതിജ്ഞ ചെയ്യില്ലെന്നാണ് സൂചന. എന്‍.സി.പിയില്‍ നിന്ന് ജയന്ത് പാട്ടിലും ഛഗന്‍ ഭുജ്ബലുമാവും ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. ഇന്ന് തെന്റ സത്യപ്രതിജ്ഞയുണ്ടാവില്ലെന്ന് അജിത് പവാറും വ്യക്തമാക്കിയിട്ടുണ്ട്. താന്‍ മന്ത്രിയായാണ് സത്യപ്രതിജ്ഞ ചെയ്യാന്‍ പോകുന്നതെന്നും വകുപ്പും പദവികളും പിന്നീട് പവാര്‍ തീരുമാനിക്കുമെന്ന് ജയന്ത് പാട്ടീല്‍ പറഞ്ഞു. അജിത് പവാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ലെന്നും അദ്ദേഹത്തിന് എന്ത് ഉത്തരവാദിത്തം നല്‍കണമെന്നത് […]
Tag: National
ബി.ജെ.പിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മമത ബാനര്‍ജി
ബി.ജെ.പിയുടെ ധാര്‍ഷ്ട്യത്തിനേറ്റ തിരിച്ചടിയാണ് പശ്ചിമബംഗാളിലെ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് മമത ബാനര്‍ജി. വികസനമാണ് ബംഗാളില്‍ ജയിച്ചിരിക്കുന്നത്, ധാര്‍ഷ്ട്യം ബംഗാളില്‍ ചിലവാകില്ല. ജനങ്ങള്‍ ബി.ജെ.പിയെ തിരസ്‌കരിച്ചുവെന്നും മമത പറഞ്ഞു. ജനങ്ങളോട് ഇന്ത്യക്കാരാണെന്ന് തെളിയിക്കാന്‍ ബി.ജെ.പി ആവശ്യപ്പെടുകയാണ്. ഇതിനെതിരായ ജനവിധി കൂടിയാണ് ബംഗാളില്‍ ഉണ്ടായതെന്ന് പൗരത്വ രജിസ്റ്റര്‍ സൂചിപ്പിച്ച് മമത വ്യക്തമാക്കി. കലിയഗഞ്ച്, ഖരക്പൂര്‍ സദര്‍, കരിംപുര്‍ എന്നീ മൂന്ന് നിയമസഭാ സീറ്റുകളിലേക്കാണ് ബംഗാളില്‍ തെരഞ്ഞെടുപ്പ് നടന്നത്. ഖരഗ്പൂര്‍ ബി.ജെ.പിയുടേയും കലിയഗഞ്ച് കോണ്‍ഗ്രസിന്റെയും സിറ്റിങ് സീറ്റായിരുന്നു എങ്കില്‍ കരിംപുര്‍ മാത്രമായിരുന്നു തൃണമൂല്‍ […]
പശ്ചിമ ബംഗാള്‍ ഉപതെരഞ്ഞെടുപ്പ്
പശ്ചിമ ബംഗാളില്‍ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ മികച്ച പ്രകടനം. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന കലിയാഗഞ്ച് മണ്ഡലത്തില്‍ തൃണമൂല്‍ സ്ഥാനാര്‍ഥി തപന്‍ ദേപ് സിന്‍ഹ ബി.ജെ.പിയുടെ കമല്‍ ചന്ദ്ര സര്‍ക്കാരിനെയാണ് പരാജയപ്പെടുത്തിയത്. കോണ്‍ഗ്രസ് – സി.പി.എം സഖ്യ സ്ഥാനാര്‍ഥി ദിത്തശ്രീ റോയിയാണ് ഇവിടെ മൂന്നാം സ്ഥാനത്ത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എം.പിമാരായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി എം.എല്‍.എമാര്‍ രാജിവെച്ച മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ശേഷിച്ച രണ്ട് മണ്ഡലങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസാണ് മുമ്പില്‍. ദേശീയ പൗരത്വ പട്ടിക […]
പ്രചാരണം അവസാനിച്ചു; ജാർഖണ്ഡ് പോളിങ് ബൂത്തിലേക്ക്
ജാർഖണ്ഡ് നിയമസഭ ആദ്യഘട്ട തെരഞ്ഞെടുപ്പിന്റെ പ്രചാരണം ഇന്നവസാനിക്കും. 13 മണ്ഡലങ്ങളിലേക്കാണ് മറ്റന്നാൾ തെരഞ്ഞെടുപ്പ്. മുഖ്യമന്ത്രി രഘുബർ ദാസിന്റെ നേതൃത്വത്തിൽ ബി.ജെ.പിയും ഹേമന്ത് സോറന്റെ നേതൃത്വത്തിൽ മഹാസഖ്യവും തമ്മിലാണ് പോരാട്ടം. ഇതിന്റെ ആദ്യ ഘട്ടമാണ് ശനിയാഴ്ച നടക്കുന്നത്. ആദ്യഘട്ടത്തിൽ ഛത്ര, ഗുംല, ബിഷൻപൂർ തുടങ്ങി 13 മണ്ഡലങ്ങളിലായി 189 മത്സരാര്‍ഥികളാണ് ജനവിധി തേടുക. ബി.ജെ.പി മുൻ ചീഫ് വിപ്പ് രാധാകൃഷ്ണ കിഷോർ ഛത്തർപുർ മണ്ഡലത്തിൽ ഓൾ ജാർഖണ്ഡ് സ്റ്റുഡന്റസ് യൂണിയൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. മുൻ മന്ത്രി ഭാനു പ്രതാപ് […]
രാജ്യത്തെ സാമ്ബത്തിക വളര്‍ച്ച കുറഞ്ഞു, മാന്ദ്യമില്ല: നിര്‍മ്മലാ സീതാരാമന്‍
രാജ്യം മാന്ദ്യത്തെ അഭിമുഖീകരിക്കുന്നില്ലെന്ന് നിര്‍മ്മലാ സീതാരാമന്‍. സാമ്ബത്തിക വളര്‍ച്ചയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകുമെന്നും പക്ഷേ അവ സാമ്ബത്തിക മാന്ദ്യത്തിലോട്ട് എത്തില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. രാജ്യസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് മന്ത്രി ഇക്കാര്യങ്ങള്‍ അറിയിച്ചത്. സര്‍ക്കാര്‍ സ്വീകരിക്കുന്ന ഓരോ നടപടികളും രാജ്യത്തിന് വേണ്ടിയുള്ളതാണ്. ഇന്ത്യയിലെ വളര്‍ച്ചാ നിരക്ക് കുറഞ്ഞെങ്കിലും രാജ്യം ഒരു തരത്തിലുമുള്ള മാന്ദ്യത്തിലേക്ക് കടക്കില്ലെന്ന് നിര്‍മ്മലാ സീതാരാമന്‍ സൂചിപ്പിച്ചു. 2014-19 -ലെ ജിഡിപി വളര്‍ച്ചാ നിരക്ക് ഉയര്‍ന്നെന്നും ലോണ്‍ മേളകള്‍ സംഘടിപ്പിച്ച് 2.5 ലക്ഷം കോടി രൂപ വിതരണം […]
ഐ.ഐ.ടി മരണം; മൊബെെല്‍ഫോണിന്റെ ഫൊറൻസിക് പരിശോധന നടത്തി
മദ്രാസ് ഐ.ഐ.ടിയിൽ മരിച്ച ഫാത്തിമയുടെ മൊബൈൽ ഫോണിന്റെ ഫൊറൻസിക് പരിശോധന തുടങ്ങി. ഇന്നലെ ചെന്നൈയിലെത്തിയ ബന്ധുക്കൾ ഫാത്തിമയുടെ ലാപ്ടോപ്പും ടാബ് ലെറ്റും ക്രൈംബ്രാഞ്ചിന് കൈമാറി. ഇത് ഉടനെ കോടതിയിൽ സമർപ്പിയ്ക്കും. ആത്മഹത്യ കുറിപ്പ് അടങ്ങിയ ഫാത്തിമയുടെ മൊബൈൽ ഫോണാണ് ബന്ധുക്കളുടെ സാന്നിധ്യത്തിൽ ഫൊറൻസിക് വിഭാഗം പരിശോധിച്ചത്. ഇതിന്റെ ഫലം ഒരാഴ്ചയ്ക്കുള്ളിൽ കോടതിയിൽ സമർപ്പിക്കും. ഫൊറൻസിക് വിഭാഗത്തിന്റെ സമൻസ് ലഭിച്ചതിനെ തുടർന്ന് ചെന്നൈയിലെത്തിയ പിതാവ് ലത്തീഫ്, സഹോദരി ആയിഷ എന്നിവരിൽ നിന്നും അന്വേഷണ സംഘം മൊഴിയെടുത്തു. അന്വേഷണ സംഘം […]
ഉദ്ധവ് താക്കറെക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുക ആറ് മന്ത്രിമാര്‍ മാത്രം
മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യുക ആറ് മന്ത്രിമാര്‍ മാത്രം. ഉപമുഖ്യമന്ത്രി പദം എന്‍.സി.പിക്കും സ്പീക്കര്‍ പദവി കോണ്‍ഗ്രസിനും നല്‍കി. ഉപമുഖ്യമന്ത്രിയായോ നിയമസഭ കക്ഷി നേതാവായോ അജിത് പവാറിനെ തെരഞ്ഞെടുത്തേക്കും. സ്പീക്കറായി പൃഥിരാജ് ചവാനും എത്തിയേക്കും. ശിവസേനക്ക് 15ഉം എന്‍.സി.പിക്കും കോണ്‍ഗ്രസിനും 13ഉം മന്ത്രിമാരെ ലഭിക്കാനാണ് സാധ്യത. അവസാന മണിക്കൂറുകളിലും ത്രികക്ഷി സഖ്യത്തിനകത്ത് മന്ത്രിപദം സംബന്ധിച്ചുള്ള ശാഠ്യങ്ങള്‍ തുടര്‍ന്നു. ഉപമുഖ്യമന്ത്രി പദത്തിലും സ്പീക്കര്‍ പദവിയിലും തട്ടി വകുപ്പ് വിഭജനം നിന്നു. ശരത് പവാര്‍, ഉദ്ധവ് താക്കറെ, […]
മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
മഹാരാഷ്ട്രയുടെ 18ാമത് മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ശിവാജി പാര്‍ക്കില്‍ വൈകിട്ട് 6.45നാണ് ചടങ്ങ്. ഉപമുഖ്യമന്ത്രിയും മന്ത്രിമാരും ഉദ്ധവ് താക്കറെക്കൊപ്പം സത്യപ്രതിജ്ഞ ചെയ്യും. ഡിസംബര്‍ 3ന് മുന്‍പായി ത്രികക്ഷി സഖ്യം ഭൂരിപക്ഷം തെളിയിക്കണം. ഫഡ്നാവിസ് സര്‍ക്കാരിനെ 4 ദിവസം കൊണ്ട് താഴെ ഇറക്കിയ ആഘോഷത്തിലാണ് ശിവസേന- എന്‍.സി.പി- കോണ്‍ഗ്രസ് സഖ്യം. അതിനാല്‍ പ്രവര്‍ത്തകരുടെ ആവേശം ഇരട്ടിയാണ്. മാത്രമല്ല ഉദ്ധവ് താക്കറെയുടെ ശിവാജി പാര്‍ക്കിലെ സത്യപ്രതിജ്ഞക്ക് പ്രത്യേകതകള്‍ ഏറെയാണ്. 20 വര്‍ഷത്തിന് ശേഷം അധികാരത്തിലെത്തുന്ന ശിവസേന […]
രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി കേന്ദ്രസര്‍ക്കാര്‍ തകര്‍ത്തെന്ന് പ്രതിപക്ഷം
രാജ്യത്തിന്‍റെ സാമ്പത്തിക സ്ഥിതി കേന്ദ്രസര്‍ക്കാര്‍ തകര്‍ത്തെന്ന് പ്രതിപക്ഷം രാജ്യസഭയില്‍. തൊഴിലില്ലായ്മ രൂക്ഷമായെന്നും GDP തകർന്നെന്നും കോണ്‍ഗ്രസ് വിമര്‍ശമുന്നയിച്ചു. രാജ്യത്തെ നിക്ഷേപം താഴോട്ട് പോയെന്നും വിമര്‍ശനമുയര്‍ന്നു. പ്രതിപക്ഷ ആരോപണത്തിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അല്‍പ്പസമയത്തിനകം മറുപടി പറയും.
മഹാരാഷ്ട്രയില്‍ സഭാ സമ്മേളനം തുടങ്ങി; ഉദ്ധവിന്റെ സത്യപ്രതിജ്ഞ നാളെ
മഹാരാഷ്ട്രയില്‍ സഭാ സമ്മേളനം തുടങ്ങി. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടക്കുക. അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ഉദ്ധവ് താക്കറെ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. ശിവസേന-എന്‍.സി.പി.-കോണ്‍ഗ്രസ് സഖ്യമായ മഹാ വികാസ് അഘാഡിയുടെ നേതാവായി കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയെ തെരഞ്ഞെടുത്തിരുന്നു. പ്രോടേം സ്പീക്കര്‍ കാളിദാസ് കൊളംബ്കറുടെ അധ്യക്ഷതയില്‍ ഇന്ന് രാവിലെ എട്ട് മണിക്ക് തന്നെ പ്രത്യേക നിയമസഭാ സമ്മേളനം ആരംഭിച്ചു. എം.എല്‍.എമാരുടെ സത്യപ്രതിജ്ഞക്ക് ശേഷം സഭ ഇന്നത്തേക്ക് പിരിയാനാണ് സാധ്യത. ഹോട്ടലുകളില്‍ നിന്ന് ബസുകളിലാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് എംഎല്‍എമാരെ മഹാരാഷ്ട്ര നിയമസഭയിലേക്ക് […]