2024-ഓടെ ദേശീയ പൗരത്വപ്പട്ടിക (എന്‍ആര്‍സി) നടപ്പാക്കി എല്ലാ നുഴഞ്ഞുകയറ്റക്കാരെയും രാജ്യത്തുനിന്നു പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയും ബിജെപി ദേശീയാധ്യക്ഷനുമായ അമിത് ഷാ. ജാര്‍ഖണ്ഡില്‍ ബിജെപി അധികാരത്തിലേറിയാല്‍ ഗോത്രവര്‍ഗക്കാരായ ദളിതുകള്‍ക്ക് ഇപ്പോഴുള്ള സംവരണത്തെ ബാധിക്കാതെ, മറ്റു പിന്നാക്ക സമുദായക്കാര്‍ക്കുള്ള സംവരണം കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്ന ജാര്‍ഖണ്ഡിലെ ചായ്ബാസയില്‍ തിരഞ്ഞെടുപ്പു റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. യുപിഎ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത് പാകിസ്താനില്‍നിന്ന് ആര്‍ക്കും വന്ന് ഇന്ത്യയില്‍ സ്‌ഫോടനം നടത്താമായിരുന്നുവെന്നും എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ […]
Tag: National
ഇന്ന് മുതല്‍ പ്രാബല്യത്തില്‍
മൊബൈൽ സേവനദാതാക്കളായ വൊഡാഫോൺ ഐഡിയ, എയർടെൽ എന്നിവയുടെ വർധിപ്പിച്ച കോൾ – ഡാറ്റ നിരക്കുകളിൽ ഇന്ന് മുതൽ പ്രാബല്യത്തിൽ. 50 ശതമാനം വരെയാണ് വർധിപ്പിച്ചിട്ടുള്ളത്. റിലയൻസ് ജിയോയുടെ നിരക്ക് വർധന വെള്ളിയാഴ്ച നിലവിൽ വരും. നാലു വർഷത്തിനിടെ മൊബൈൽ കമ്പനികൾ നിരക്കുകളിൽ വരുത്തുന്ന വലിയ വർധനവാണിത്. പുതിയ നിരക്ക് അനുസരിച്ച് വോഡഫോൺ ഐഡിയ, എയർടെൽ എന്നിവയുടെ വിവിധ പ്ലാനുകളിൽ ആയി പ്രതിദിനം 50 പൈസ മുതൽ 2.85 രൂപ വരെ വർധിക്കും. ഇനി മറ്റു മൊബൈലുകളിലേക്ക് വിളിക്കുന്ന […]
ചന്ദ്രയാന്‍ രണ്ട് ദൌത്യത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി
ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൌത്യത്തിനിടെ കാണാതായ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് നാസ.ലാന്‍ഡറിന്റെ അവശിഷ്ടങ്ങളുടെ ചിത്രം നാസ പുറത്തുവിട്ടു. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ കാമറയിലാണ് ചിത്രങ്ങള്‍ പതിഞ്ഞത്. വിക്രം ലാന്‍ഡറിന്റെ ആദ്യഘട്ട ഭ്രമണപഥം താഴ്ത്തല്‍ വിജയകരമായിരുന്നു എന്നാല്‍ സെപ്തംബര്‍ ഏഴിന് സോഫ്റ്റ് ലാന്‍ഡിങ്ങ് നടപടിയുടെ അവസാന ഘട്ടത്തിലാണ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്.ദക്ഷിണധ്രുവത്തില്‍ ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതാകാമെന്ന നിഗമനത്തിലായിരുന്നു നിലവില്‍ ഐ.എസ്.ആര്‍.ഒ. നാസയുടെ ലൂണാര്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയ ചന്ദ്രന്റെ ദക്ഷിണ ധ്രവത്തിന്റെ ചിത്രങ്ങളും പരിശോധിച്ചിരുന്നു. നിലവില്‍ ചന്ദ്രയാന്‍ ഓര്‍ബിറ്ററിന്റെ പ്രവര്‍ത്തനം […]
ബി.ജെ.പി വിട്ട് പങ്കജ മുണ്ടെ ശിവസേനയിലേക്ക്?
മഹാരാഷ്ട്ര ബി.ജെ.പിയിലെ മുതിര്‍ന്ന അംഗവും മുന്‍ മന്ത്രിയുമായ പങ്കജ മുണ്ടെ ട്വിറ്റര്‍ ബയോയില്‍ നിന്നും ‘ബി.ജെ.പി’ വിശേഷണം നീക്കം ചെയ്തു. നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോ, വാട്‌സ് ആപ്പ് ഡിപിയില്‍ നിന്നും മാറ്റിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം ബിജെപി നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന പങ്കജ മുണ്ടെ ബി.ജെ.പി ബന്ധം അവസാനിപ്പിച്ച് ശിവസേനയിലേക്ക് നീങ്ങുന്നതിന്റെ ഭാഗമായാണ് ഈ ബയോ മാറ്റമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. ഇതിന്റെ തുടര്‍ച്ചയായി ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യാന്‍ ഈ മാസം 12 ന് […]
അയോധ്യ കേസില്‍ പുനപരിശോധന ഹര്‍ജിയുമായി ജംഇയ്യത്തുള്‍ ഉലമ
ഡല്‍ഹി : അയോധ്യ കേസിലെ വിധിയില്‍ വലിയ പിഴവുകള്‍ വിധിയിലുണ്ടായിട്ടുണ്ടെന്ന് ജംഇയ്യത്തുള്‍ ഉലമ .അയോധ്യ വിധി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജംഇയ്യത്തുള്‍ ഉലമ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു .
ശിവാംഗി നേവിയുടെ ആദ്യ വനിത പെെലറ്റ്
ഡിസംബര്‍ നാലിന് രാജ്യം നാവിക സേന ദിനം ആചരിക്കാനിരിക്കെ, നേവിയുടെ ആദ്യ വനിതാ പെെലറ്റായി ലഫ്റ്റണന്റ് ശിവാംഗി ഇന്ന് ചുമതലയേറ്റു. കൊച്ചി നേവൽ ബേസിൽ നടന്ന ചടങ്ങിലാണ് നാവിക സേന പൈലറ്റായി ഈ ബിഹാർ സ്വദേശിനി ചരിത്രം കുറിച്ചത്. നേവിയുടെ വ്യോമയാന വിഭാഗത്തിൽ എയർട്രാഫിക് കൺട്രോൾ ഓഫീസർമാരായും ഒബ്സർവർമാരായും വനിതാ ഉദ്യോഗസ്ഥരുണ്ടെങ്കിലും കോക്പിറ്റിലേക്ക് ആദ്യമായാണ് ഒരു സ്ത്രീ പ്രവേശിക്കുന്നത്. ബിഹാറിലെ മുസാഫർപൂർ സ്വദേശിനിയായ ശിവാംഗി മുസാഫർപൂർ ഡി.എ.വി പബ്ലിക്ക് സ്കൂളിൽ നിന്നാണ് പഠനം പൂർത്തിയാക്കിയത്.
ഫഡ്നാവിസ് മുഖ്യമന്ത്രിയായത് കേന്ദ്ര ഫണ്ട് തിരിച്ചുനല്‍കാന്‍
മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്നാവിസ് 80 മണിക്കൂര്‍ നേരത്തേക്ക് മുഖ്യമന്ത്രിയായത് കേന്ദ്ര ഫണ്ട് തിരിച്ചുനല്‍കാനെന്ന് ബി.ജെ.പി എം.പി. മുഖ്യമന്ത്രിയായി 15 മണിക്കൂറിനകം വിവിധ പദ്ധതികള്‍ക്കായി കേന്ദ്രം നല്‍കിയ 40,000 കോടി ഫഡ്നാവിസ് തിരിച്ചുനല്‍കിയെന്ന് എം.പി ആനന്ദ് കുമാര്‍ ഹെഗ്ഡെ വെളിപ്പെടുത്തി. വെളിപ്പെടുത്തലില്‍ പ്രധാനമന്ത്രി പ്രതികരിക്കണമെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജെവാല ആവശ്യപ്പെട്ടു. രാജ്യത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് ദേവേന്ദ്ര ഫഡ്നാവിസ് നടത്തിയ സത്യപ്രതിജ്ഞ സംബന്ധിച്ച് വലിയ വെളിപ്പെടുത്തലാണ് ബി.ജെ.പി എം.പി ആനന്ദ് കുമാര്‍ ഹെഗ്ഡെ നടത്തിയത്. കര്‍ണാടകയില്‍ പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് സത്യപ്രതിജ്ഞ […]
തമിഴ്നാട്ടിൽ ശക്തമായ മഴ
തമിഴ്നാട്ടില്‍ ശക്തമായ മഴയില്‍ മരണം ഇരുപതായി. കോയമ്പത്തൂരില്‍ മണ്ണിടിച്ചിലില്‍ കെട്ടിടം തകര്‍ന്ന് 15 പേരാണ് മരിച്ചത്. ആറ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയുടെ അധ്യക്ഷതയിൽ ഇന്ന് അടിയന്തര മന്ത്രിസഭാ യോഗം ചേരും. 2015ലെ പ്രളയത്തിന് ശേഷം തമിഴ്നാട്ടിൽ ആദ്യമായാണ് ശക്തമായ മഴ ലഭിക്കുന്നത്. തിരുവണ്ണാമലൈ, വെല്ലൂർ, രാമനാഥപുരം, തിരുനെൽവേലി, തൂത്തുക്കുടി, തിരുവള്ളൂർ ജില്ലകളിൽ അടുത്ത 24 മണിക്കൂർ നേരത്തേക്ക് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ 20 […]
ഭരണഘടന സംരക്ഷണത്തിന് ഒന്നിച്ചുള്ള പോരാട്ടം അനിവാര്യമാണെന്ന് കോണ്‍ഗ്രസ്
ഭരണഘടന സംരക്ഷണത്തിന് ഒന്നിച്ചുള്ള പോരാട്ടം അനിവാര്യമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. അല്ലാത്തപക്ഷം സംവരണം അടക്കമുള്ളവ പേപ്പറില്‍ മാത്രമാകും. മോദി സര്‍ക്കാരിന്‍റെ ജനദ്രോഹ നടപടികള്‍ക്കെതിരായി ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധ റാലിയില്‍ സംസാരിക്കുകയായിരുന്നു ഉദിത് രാജ്. ഓള്‍ ഇന്ത്യ കോണ്‍ഫിഡറേഷന്‍ ഓഫ് (എസ്.സി എസ്.ടി) ഓര്‍ഗനൈസേഷനായിരുന്നു രാംലീല മൈതാനത്ത് പ്രതിഷേധ റാലി സംഘടിപ്പിച്ചത്. ഭരണഘടനയെ ദുര്‍ബലപ്പെടുത്തല്‍, തൊഴിലില്ലായ്മ, സ്വകാര്യവല്‍ക്കരണം, ജെ.എന്‍.യുവിലെ ഫീസ് വര്‍ധന, ഇ.വി.എം അട്ടിമറി തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ആവശ്യങ്ങള്‍ ഉന്നയിച്ച് ഭരണഘടന സംരക്ഷണത്തിനായി ഡിസംബര്‍ […]
മൊബൈല്‍ നിരക്കുകള്‍ കുത്തനെ കൂടും
രാജ്യത്ത് മൊബൈല്‍ സേവനങ്ങള്‍ക്ക് നിരക്ക് കുത്തനെ കൂടുന്നു. കോളുകള്‍ക്കും ഇന്റര്‍നെറ്റ് സേവനത്തിനുമുള്ള നിരക്കുകൾ മുന്‍നിര കമ്പനികളെല്ലാം പകുതിയോളം കൂട്ടി. പുതുക്കിയ നിരക്കുകള്‍ നാളെ പ്രാബല്യത്തില്‍ വരും. ബി.എസ്.എന്‍.എല്ലും നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും. കഴിഞ്ഞ നാല് വര്‍ഷത്തിനിടെയുണ്ടായ വലിയ നിരക്ക് വര്‍ധനവാണിത്.സേവനങ്ങള്‍ക്ക് 42 ശതമാനം വര്‍ധനവാണ് ഉണ്ടാവുക. നിരക്കിന് പുറമെ മറ്റ് ദാതാക്കളിലേക്കുള്ള കോളുകള്‍ക്ക് വൊഡാഫോണ്‍ – ഐഡിയ മിനിട്ടിന് 6 പൈസ വീതം ഈടാക്കും. 2,28,84,365 ദിവസങ്ങള്‍ ദൈര്‍ഘ്യമുള്ള അണ്‍ലിമിറ്റഡ് ഡാറ്റ പ്ലാനുകള്‍ അവതരിപ്പിക്കുമെന്ന് ടെലികോം ഓപ്പറേറ്റര്‍ അറിയിച്ചു. […]