National

ബാബരി; അ​ഞ്ചേ​ക്ക​ർ ഭൂ​മി സ്വീ​ക​രി​ച്ചെ​ന്ന് സു​ന്നി വ​ഖ​ഫ് ബോ​ർ​ഡ്

കോ​ട​തി നി​ർ​ദേ​ശി​ച്ച അ​ഞ്ചേ​ക്ക​ർ സ്ഥ​ലം ഏ​റ്റെ​ടു​ക്കേ​ണ്ടെ​തി​ല്ലെ​ന്ന് മു​സ്‌​ലീം വ്യ​ക്തി നി​യ​മ ബോ​ർ​ഡ് തീ​രു​മാ​നി​ച്ചി​രു​ന്നു. അ​യോ​ധ്യ​യി​ൽ മ​സ്ജി​ദ് നി​ർ​മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ച അ​ഞ്ചേ​ക്ക​ർ ഭൂ​മി സ്വീ​ക​രി​ച്ചെ​ന്ന് സു​ന്നി വ​ഖ​ഫ് ബോ​ർ​ഡ്. കോ​ട​തി നി​ർ​ദേ​ശം അ​നു​സ​രി​ച്ചാ​ണ് ഭൂ​മി സ്വീ​ക​രി​ച്ച​തെ​ന്നും സു​ന്നി വ​ഖ​ഫ് ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു. നേ​ര​ത്തെ, കോ​ട​തി നി​ർ​ദേ​ശി​ച്ച അ​ഞ്ചേ​ക്ക​ർ സ്ഥ​ലം ഏ​റ്റെ​ടു​ക്കേ​ണ്ടെ​തി​ല്ലെ​ന്ന് മു​സ്‌​ലീം വ്യ​ക്തി നി​യ​മ ബോ​ർ​ഡ് തീ​രു​മാ​നി​ച്ചി​രു​ന്നു. അ​യോ​ധ്യ കേ​സി​ലെ വി​ധി വ​ന്ന​തി​നു പി​ന്നാ​ലെ 2019 ന​വം​ബ​ർ 17നു ​ചേ​ർ​ന്ന മു​സ്‌​ലീം വ്യ​ക്തി നി​യ​മ ബോ​ർ​ഡ് യോ​ഗ​ത്തി​ലാ​യി​രു​ന്നു […]

National

അവിനാശി വാഹനാപകടം; സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു അവിനാശി അപകടത്തിൽ രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രി മാരായ എ.കെ ശശീന്ദ്രനും വി.എസ് സുനില്‍കുമാറും തിരുപ്പൂരിലെത്തി. വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അപകടത്തിൽ സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. മന്ത്രിമാരായ എ.കെ ശശീന്ദ്രൻ,വി.എസ് സുനിൽകുമാർ എന്നിവരാണ് രക്ഷാ പ്രവർത്തനം ഏകോപിപ്പിക്കാൻ തിരുപ്പൂരിലേക്ക് തിരിച്ചത്.വാഹനാപകടത്തിൽ പരിക്കേറ്റവർക്ക് അടിയന്തര വൈദ്യസഹായം നൽകാനും മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിൽ എത്തിക്കാനും വേണ്ട സൗകര്യങ്ങൾ ചെയ്യാൻ പാലക്കാട് […]

India Kerala

ബ്രിട്ടീഷ് എം.പിക്ക് ഇന്ത്യയിൽ വിലക്ക്; വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചു

കാശ്‌മീർ വിഷയത്തിൽ കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച ബ്രിട്ടീഷ് പാർലമെന്റ് അംഗത്തിന് ഇന്ത്യയിൽ പ്രവേശന വിലക്ക്. പ്രതിപക്ഷ ലേബർ പാർട്ടി എം.പി ഡെബ്ബി അബ്രഹാംസിനെയാണ് ദൽഹി വിമാനത്താവളത്തിൽ നിന്ന് തിരിച്ചയച്ചത്. അടുത്ത ചില ബന്ധുക്കളെ സന്ദർശിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ബ്രിട്ടീഷ് എം.പി ഡെബ്ബി അബ്രഹാംസ് തിങ്കളാഴ്ച ദൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയത്. എന്നാൽ ഒരു ക്രിമിനലിനോടെന്ന പോലെ വളരെ മോശമായ പെരുമാറ്റമാണ് വിമാനത്താവളത്തിൽ തനിക്ക് നേരിടേണ്ടി വന്നതെന്ന് ദൽഹിയിൽ നിന്ന് മടങ്ങിയ ഡെബ്ബി പറഞ്ഞു. വിസ നിഷേധിച്ചതായും അടുത്ത വിമാനത്തിൽ […]

India National

വനിതാ എസ്.ഐ വെടിയേറ്റ് മരിച്ച നിലയില്‍

ഡല്‍ഹി പൊലീസിലെ വനിതാ സബ് ഇൻസ്പെക്ടറെ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. 26 കാരിയായ പ്രീതി അലാവത്താണ് കൊല്ലപ്പെട്ടത്. രോഹിണി ഈസ്റ്റ് മെട്രോ സ്റ്റേഷന് സമീപം രാത്രിയാണ് സംഭവം നടന്നത്. പത്പർഗഞ്ച് ഇൻഡസ്ട്രിയൽ ഏരിയ പൊലീസ് സ്റ്റേഷനിലെ എസ്.ഐ ആയിരുന്നു പ്രീതി. പ്രീതിയുടെ തലയിലാണ് വെടിയേറ്റത്. കേസെടുത്ത് അന്വേഷണം ആരംഭിച്ചതായും പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും എ.സി.പി എസ്.ഡി മിശ്ര അറിയിച്ചു. സംഭവ സ്ഥലത്തു നിന്ന് ഒഴിഞ്ഞ മൂന്നു കാട്രിജുകളും കണ്ടെത്തിയിട്ടുണ്ട്. വ്യക്തിവൈരാഗ്യമാണ് […]

India National

മോദി ഒരു പ്രധാനമന്ത്രിയെ പോലെയല്ല പെരുമാറുന്നത്; തിരിച്ചടിച്ച് രാഹുല്‍ ഗാന്ധി

നരേന്ദ്ര മോദി ഒരു പ്രധാനമന്ത്രിയെ പോലെയല്ല പെരുമാറുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. കഴിഞ്ഞദിവസം ലോക്സഭയില്‍ രാഹുല്‍ ഗാന്ധിയെ ട്യൂബ് ലൈറ്റ് എന്ന് മോദി വിശേഷിപ്പിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വ്യാഴാഴ്ച ലോക്‌സഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തടസപ്പെടുത്തി രാഹുല്‍ ഗാന്ധി സംസാരിക്കാന്‍ മുതിര്‍ന്നതോടെയാണ് മോദി പരിഹസിച്ചു കൊണ്ട് പ്രതികരിച്ചത്. ‘ഞാന്‍ 30-40 മിനിറ്റുകള്‍ സംസാരിച്ചെങ്കിലും ചിലര്‍ ഇങ്ങനെയാണ്, ട്യൂബ് ലൈറ്റ്‌ പോലെ കത്താന്‍ വൈകും.’ എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിഹാസം. പ്രധാനമന്ത്രിയുടെ പ്രതികരണം കേട്ട ബി.ജെ.പി അംഗങ്ങള്‍ […]

India National

കെജ്‍രിവാളിനെതിരായ യോഗിയുടെ ‘ബിരിയാണി’ പരാമര്‍ശം; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിനെതിരായ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വിവാദ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചു. ‘ശാഹീന്‍ ബാഗിലെ പ്രതിഷേധക്കാര്‍ക്ക് കെജ്‍രിവാള്‍ ബിരിയാണി നല്‍കാമെന്നേറ്റിട്ടുണ്ട്’ എന്ന യോഗിയുടെ പരാമര്‍ശത്തിനെതിരെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസയച്ചത്. വെള്ളിയാഴ്ച്ച വൈകിട്ട് 5 മണിക്ക് മുമ്പ് പരാമര്‍ശത്തില്‍ വിശദീകരണം നല്‍കണമെന്നും പ്രാഥമിക അന്വേഷണത്തില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചതായും കമ്മീഷന്‍ പറഞ്ഞു. ഇക്കഴിഞ്ഞ ഫെബ്രുവരി ഒന്നിനാണ് യോഗി ആദിത്യനാഥ് വിവാദമായ പരാമര്‍ശം കെജ്‍രിവാളിനെതിരെ ഡല്‍ഹിയില്‍ നടത്തിയത്. അതെ […]

India National

ഡല്‍ഹിയില്‍ വോട്ടെടുപ്പ് തുടങ്ങി

രാജ്യം ഉറ്റുനോക്കുന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് തുടങ്ങി. ആകെ 70 നിയമസഭാ മണ്ഡലങ്ങളിലേക്ക് രാവിലെ 8 മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. ഫെബ്രുവരി 11നാണു വോട്ടെണ്ണല്‍. ഇന്നു വൈകിട്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവരും. ആകെ 1.48 കോടി വോട്ടര്‍മാരാണുള്ളത്. പൗരത്വ നിയമത്തിനെതിരെ സമരം നടക്കുന്ന ഷഹീന്‍ ബാഗ്, ജാമിയ നഗര്‍ ഉള്‍പ്പെടെ പ്രശ്‌ന സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഭരണകക്ഷിയായ എ.എ.പി, ബി.ജെ.പി, കോണ്‍ഗ്രസ് എന്നിവ തമ്മിലുള്ള ത്രികോണ മത്സരമാണു മിക്ക […]

India National

ബി.ജെ.പി രാജ്യത്തെ 200 വര്‍ഷം പിന്നോട്ടടിക്കുന്നു; മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് കെജ്‍രിവാള്‍

കേന്ദ്ര സര്‍ക്കാരിനും ബി.ജെ.പിക്കുമെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ തന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തിരശീലയിട്ടത്. ബി.ജെ.പി പ്രവര്‍ത്തകരെ വ്യാജ ഹിന്ദുക്കളെന്ന് വിശേഷിപ്പിക്കുകയും മനസിന് ആശ്വാസം കിട്ടാന്‍ ഹനുമാൻ സ്തുതി ഉരുവിടാന്‍ എല്ലാവരേയും ഉപദേശിക്കുകയും ചെയ്തുകൊണ്ടായിരുന്നു കെജ്‍രിവാളിന്റെ പ്രചാരണം അവസാനിച്ചത്. “വൃത്തികെട്ട തന്ത്രങ്ങൾ” പ്രയോഗിച്ചിട്ടും ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയത്തെ പരാജയപ്പെടുത്താൻ ബി.ജെ.പിയ്ക്ക് കഴിഞ്ഞില്ലെന്ന് പത്രസമ്മേളനത്തിൽ കെജ്‌രിവാൾ പറഞ്ഞു. രാജ്യത്തെ എല്ലാ സ്ഥാപനങ്ങളെയും ബി.ജെ.പി രാഷ്ട്രീയ ഉപകരണങ്ങളാക്കി മാറ്റിയതായി അദ്ദേഹം ആരോപിച്ചു. ”സ്കൂളുകൾ, […]

India National

ഡല്‍ഹി തെരഞ്ഞെടുപ്പ്; ബി.ജെ.പിയുടെ പ്രചരണ ഗാനത്തിന് ലൈക്കിനേക്കാള്‍ കൂടുതല്‍ ഡിസ്‍ലൈക്കുകള്‍

ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ബി.ജെ.പി ഇറക്കിയ പ്രചാരണഗാനത്തിന് ലൈക്കിനേക്കാള്‍ കുടുതല്‍ ഡിസ്‍ലൈക്കിന്റെ പൂരം. പൗരത്വ നിയമഭേദഗതി, എന്‍.ആര്‍.സി, എന്‍.പി.ആര്‍ തുടങ്ങിയവ മുന്‍നിര്‍ത്തി ഇറക്കിയ ഗാനത്തിനെതിരെ നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളില്‍ രംഗത്തെത്തിയിരിക്കുന്നത്. ഡൽഹിയിലെ പ്രതിഷേധക്കാരെ തുരത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്ന് പറഞ്ഞ് കൊണ്ടാണ് ഗാനം ആരംഭിക്കുന്നത്. പൗരത്വ നിയമഭേദഗതിക്കെതിരെ പ്രതിഷേധപ്രകടനം നടത്തുന്നവരെ അര്‍ബന്‍ നക്‌സലുകള്‍ എന്നാണ് ഗാനത്തില്‍ പാര്‍ട്ടി വിശേഷിപ്പിക്കുന്നത്. പ്രചരണ ഗാനത്തിന്റെ ദൈര്‍ഘ്യം 2.08 മിനിറ്റാണ്. യൂട്യൂബില്‍ ബി.ജെ.പി ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ട ഗാനം […]

India National

അവസാനിക്കുന്നില്ല; ഉമ​ര്‍ അ​ബ്ദു​ള്ള, മെ​ഹ്ബൂ​ബ മ​ഫ്തി എ​ന്നി​വ​ർ​ക്കെ​തി​രെ കരിനിയമം ചുമത്തി

ക​ശ്മീ​രി​ല്‍ വീ​ട്ടു​ത​ട​ങ്ക​ലി​ല്‍ ക​ഴി​യു​ന്ന ജ​മ്മു​കശ്‍മീ​ർ മു​ന്‍ മു​ഖ്യ​മ​ന്ത്രി​മാ​രാ​യ ഉമ​ര്‍ അ​ബ്ദു​ള്ള, മെ​ഹ്ബൂ​ബ മ​ഫ്തി എ​ന്നി​വ​ർ​ക്കെ​തി​രെ പൊ​തു​സു​ര​ക്ഷാ നി​യ​മം ചു​മ​ത്തി. വിചാരണ കൂടാതെ ആരെയും മൂന്നു മാസത്തേക്ക് തടങ്കലിൽ വയ്ക്കാൻ പൊലീസിന് അനുമതി നൽകുന്നതാണ് പൊതു സുരക്ഷാ നിയമം. ഇ​വ​രെ ക​രു​ത​ൽ ത​ട​ങ്ക​ലി​ൽ​നി​ന്നും വി​ട്ട​യ​ച്ചേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ഉമ​റി​നും മെ​ഹ്ബൂ​ബ​ക്കും എ​തി​രെ പു​തി​യ കു​റ്റം ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഇവർക്കു പുറമേ നാഷനൽ കോൺഫറൻസ് നേതാവ് അലി മുഹമ്മദ് സാഗർ, പി.ഡി.പി നേതാവ് സർതാജ് മാധ്‌വി എന്നിവർക്കെതിരെയും പൊതു സുരക്ഷാ നിയമം ചുമത്തി […]