സാമൂഹ്യ പ്രവർത്തക ഇലീന സെന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. കാന്‍സര്‍ ബാധിച്ച് ഏറെ നാളായി ചികിത്സയിലായിരുന്നു. ഛത്തിസ്ഗഡിലെ ഖനിതൊഴിലാളികളുടെയും ആദിവാസികളുടെയും അവകാശങ്ങള്‍ക്കായി പേരാടിയ സാമൂഹ്യ പ്രവര്‍ത്തകയാണ് ഇലീന. മനുഷ്യാവകാശ പ്രവർത്തകൻ ഡോ. ബിനായക് സെന്നിന്റെ ഭാര്യയാണ്. കോർപറേറ്റ് ചൂഷണങ്ങള്‍ക്കെതിരെ ഛത്തിസ്ഗഡിലെ ഖനിത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ മുന്നിലുണ്ടായിരുന്നു ഇലീന. മാവോയിസ്റ്റുകളെ നേരിടാൻ എന്ന പേരിൽ രൂപം കൊടുത്ത സൽവ ജുദുമിനെതിരായ ബിനായകിന്‍റെ പോരാട്ടത്തിനൊപ്പവും ഇലീനയുണ്ടായിരുന്നു. ബിനായക് സെന്നിനെ സര്‍ക്കാര്‍ പിന്നീട് വേട്ടയാടിയത് സാല്‍വ ജുദൂമിനെ എതിര്‍ത്തതുകൊണ്ടാണെന്ന് ഇലീന പറയുകയുണ്ടായി. ബിനായക് […]
Tag: National
രാഹുല്‍ ഒഴിഞ്ഞിട്ടും, സോണിയ ചുമതലയേറ്റിട്ടും ഒരു വര്‍ഷം; ഇനിയും പുതിയ അധ്യക്ഷനെ കണ്ടെത്താനാകാതെ കോണ്‍ഗ്രസ്
കോൺഗ്രസിന്‍റെ ഇടക്കാല അധ്യക്ഷയായി സോണിയ ഗാന്ധി ചുമതലയേറ്റെടുത്ത് ഒരു വർഷം പൂര്‍ത്തിയായി. തെരഞ്ഞെടുപ്പിലൂടെ അടുത്ത അധ്യക്ഷനെ കണ്ടെത്തും വരെ സോണിയഗാന്ധി തുടരുമെന്നാണ് കോൺഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. അധ്യക്ഷ പദത്തിലേക്ക് തിരികെ വരണമെന്ന ആവശ്യം ശക്തമാണെങ്കിലും രാഹുൽ ഗാന്ധി ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. ലോക്‍സഭ തെരഞ്ഞെടുപ്പിലെ വലിയ തിരിച്ചടി. പാർട്ടിയിൽ ശക്തമായ മൂപ്പിളമ തർക്കം. ഇവക്കിടെ അധ്യക്ഷസ്ഥാനം ഒഴിഞ്ഞ് രാഹുൽ ഗാന്ധി മാറിനിന്നതോടെ മുങ്ങുന്ന കപ്പലായി മാറിയിരിക്കുകയാണ് കോൺഗ്രസ്. ഗത്യന്തരമില്ലാതെയാണ് മുതിർന്ന നേതാക്കളുടെ സമ്മർദ്ദഫലമായി 2019 […]
വിദേശത്തുനിന്ന് വരുന്നവർ എയർ സുവിധ സംവിധാനത്തില്‍ രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്രം
വിദേശത്ത് നിന്ന് നാട്ടിലേക്ക് മടങ്ങുന്ന മുഴുവൻ യാത്രക്കാരും ‘എയർ സുവിധ’ സംവിധാനത്തിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് കേന്ദ്ര സർക്കാർ. യാത്രാരേഖകളും കോവിഡ് പരിശോധനാ ഫലവും ഇതിൽ അപ് ലോഡ് ചെയ്യണം. നാളെ മുതൽ ഇന്ത്യയിലെ വിമാനത്താവളങ്ങളിൽ ക്വാറന്‍റൈൻ സത്യവാങ്മൂലം ഡിജിറ്റലായി മാത്രമേ സ്വീകരിക്കൂ. www.newdelhiairport.in എന്ന വെബ്‍സൈറ്റിലാണ് ‘എയർ സുവിധ’ രജിസ്ട്രേഷന് സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. അന്താരാഷ്ട്ര വിമാനങ്ങളിൽ നാട്ടിലെത്തുന്ന മുഴുവൻ പേർക്കും ഇത് ബാധകമാണ്. യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പെങ്കിലും രജിസ്ട്രേഷൻ പൂർത്തിയാക്കണം. യാത്രാവിവരങ്ങൾ, മെഡിക്കൽ […]
അര്‍ണബിനെ 12 മണിക്കൂറിലേറെ ചോദ്യം ചെയ്ത അന്വേഷണ സംഘത്തിലെ പൊലീസുകാരന് കോവിഡ്
അര്‍ണബിന്റെ അഭിഭാഷകനായ ഹരിഷ് സാല്‍വെയാണ് സുപ്രിംകോടതിയില്‍ വാദത്തിനിടെ ഇക്കാര്യം പറഞ്ഞത്… റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ ചോദ്യം ചെയ്ത അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥന് കോവിഡ് 19 സ്ഥിരീകരിച്ചെന്ന് റിപ്പോര്‍ട്ട്. അര്‍ണബിന്റെ അഭിഭാഷകനായ ഹരിഷ് സാല്‍വെയാണ് സുപ്രിംകോടതിയില്‍ വാദത്തിനിടെ ഇക്കാര്യം പറഞ്ഞത്. പല്‍ഗര്‍ സംഭവം വര്‍ഗീയവല്‍ക്കരിച്ചെന്ന കേസില്‍ ഏപ്രില്‍ 28നാണ് മുംബൈ പൊലീസ് അന്വേഷണസംഘം അര്‍ണബ് ഗോസ്വാമിയെ 12 മണിക്കൂര്‍ ചോദ്യം ചെയ്തത്. അര്‍ണബിനെതിരെ പുതിയ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിച്ച നടപടിയേയും സുപ്രിംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകനായ […]
‘രാജ്യത്തെ ചലിപ്പിക്കുന്നത് ബംഗളൂരുവിലെ മിടുക്കരല്ല, അന്തര്‍ സംസ്ഥാന തൊഴിലാളികളാണ്’ പി സായ്‌നാഥ്
“തൊഴിലാളികള്‍ നൂറുകണക്കിന് കിലോമീറ്റര്‍ നടന്ന് വീടുകളിലേക്ക് പൊകുന്നതിനെക്കുറിച്ചാണ് പലരും അത്ഭുതപ്പെടുന്നത്. നിങ്ങള്‍ സ്വന്തം രാജ്യത്തെക്കുറിച്ച് കൂടുതല്‍ അറിയേണ്ടിയിരിക്കുന്നു…” ഇപ്പോഴാണ് രാജ്യത്തിന്റെ ചാലകശക്തി ആരാണെന്ന് പലര്‍ക്കും മനസിലാകുന്നതെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ പി. സായ്‌നാഥ്. രാജ്യത്തെ ചലിപ്പിക്കുന്നത് ബംഗളൂരുവിലെ മിടുക്കരല്ല, മറിച്ച് അന്തര്‍ സംസ്ഥാന തൊഴിലാളികളാണെന്ന് തിരിച്ചറിയണമെന്നും അദ്ദേഹം പറഞ്ഞു. പി. സായ്‌നാഥിന്റെ നേതൃത്വത്തില്‍ രൂപമെടുത്ത പീപ്പിള്‍സ് ആര്‍ക്കൈവ് ഓഫ് റൂറല്‍ ഇന്ത്യ(പാരി)യുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ പങ്കുവെച്ച വീഡിയോയിലാണ് അദ്ദേഹം തന്റെ നിരീക്ഷണങ്ങള്‍ പങ്കുവെച്ചത്. കഴിഞ്ഞ 20-25 വര്‍ഷങ്ങള്‍ക്കുളില്‍ രാജ്യത്തെ […]
ഗുജറാത്തിലെ കോവിഡ് വ്യാപനത്തിന് കാരണം ‘നമസ്തേ ട്രംപ്’ പരിപാടി
ഗുജറാത്തിലെ കോവിഡ് വ്യാപനത്തിന് കാരണം അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണള്‍ഡ് ട്രംപിന്‍റെ സന്ദര്‍ശനത്തെത്തുടര്‍ന്ന് നടന്ന നമസ്തേ ട്രംപ് എന്ന പരിപാടിയാണെന്ന് സംസ്ഥാന കോണ്‍ഗ്രസ്. ബിജെപി സര്‍ക്കാര്‍ ഫെബ്രുവരി 24ന് നടത്തിയ പരിപാടിയാണ് കോവിഡ് വ്യാപനത്തിന് കാരണമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അമിത് ചാവ്ഡ പറഞ്ഞു. ഇതിനെത്തുടര്‍ന്ന് വ്യക്തമായ അന്വേഷണം നടത്തണമെന്നും അമിത് ആവശ്യപ്പെട്ടു. സര്‍ക്കാരിന്‍റെ കെടുകാര്യസ്ഥതക്കെതിരെ കോടതിയില്‍ കേസ് കൊടുക്കുമെന്നും കോവിഡ് വ്യാപനവും നമസ്തേ ട്രംപ് പരിപാടിയും മുന്‍നിര്‍ത്തി സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും അമിത് പറഞ്ഞു. […]
ആന്ധ്രാപ്രദേശിൽ വിഷവാതകം ശ്വസിച്ച് മൂന്നുപേർ മരിച്ചു
വിശാഖപട്ടണം വെങ്കടപുരത്താണ് സംഭവം. നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി. ആന്ധ്രാപ്രദേശിലെ എല്‍.ജി പോളിമേഴ്സ് ഇന്‍ഡസ്ട്രീസില്‍ വിഷവാതക ചോര്‍ച്ച. ഒരു കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ വിഷവാതകം ശ്വസിച്ച് മരിച്ചു. വിശാഖപട്ടണം വെങ്കടപുരത്താണ് സംഭവം. വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് വാതകചോര്‍ച്ച ഉണ്ടായത്. നിരവധി പേരെ ആശുപത്രിയിലേക്ക് മാറ്റി. വിഷവാതകം ചോർന്നതോടെ ചിലർക്ക് കണ്ണിന് നീറ്റലും ശ്വാസമെടുക്കാൻ പ്രയാസവും അനുഭവപ്പെടുകയായിരുന്നു. ഇത്തരത്തിൽ 200ലധികം പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രദേശത്ത് കൂടുതൽ അഗ്നിശമന യൂനിറ്റും പൊലീസും സ്ഥലത്തെത്തി. സമീപത്തുള്ള വീടുകളില്‍ നിരവധി […]
മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകം; 36 ജില്ലകളില്‍ 34ഉം കോവിഡ് ബാധിത ജില്ലകള്‍
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ ആശങ്കാജനകമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെഎണ്ണം 15000 കവിഞ്ഞ സന്ദര്‍ഭത്തിലാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം. നിലവില്‍ സംസ്ഥാനത്ത് ആകെയുള്ള 36 ജില്ലകളില്‍ 34 ജില്ലകളും കോവിഡ് ബാധിത പ്രദേശങ്ങളാണ്. ഈ പശ്ചാത്തലത്തില്‍ കോവിഡ് വ്യാപനം നിയന്ത്രിക്കേണ്ടതുണ്ടെന്നും വൈറസ് പടരുന്നത് നിയന്ത്രിക്കുന്നതിനുള്ള തുടർനടപടികൾ ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രിയുമായ് കൂടിക്കാഴ്ച നടത്തുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചു. ‘മഹാരാഷ്ട്രയിലെ സ്ഥിതിഗതികള്‍ ആശങ്കപ്പെടുത്തുന്നതാണ്. നിലവില്‍ […]
തിക്കുംതിരക്കുമായി ആകെ ബഹളം തന്നെ; മുംബൈയില്‍ മദ്യശാലകള്‍ പൂട്ടി
ലോക്ഡൌണ്‍ ഇളവിനെ തുറന്ന് മുംബൈയില്‍ തിങ്കളാഴ്ച തുറന്ന മദ്യശാലകള്‍ വീണ്ടും അടച്ചു. മദ്യഷാപ്പുകള്‍ തുറന്നതിനെ തുടര്‍ന്ന കഴിഞ്ഞ വലിയ തിക്കിനും തിരക്കിനുമാണ് മുംബൈ സാക്ഷ്യം വഹിച്ചത്. ഇതിനെ ത്തുടര്‍ന്നാണ് മദ്യ ശാലകള്‍ പൂട്ടിയത്.ഇന്ന് മുതല്‍ മദ്യശാലകള്‍ തുറക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു. മദ്യശാലകള്‍ തുറന്ന രണ്ട് ദിവസം വലിയ തോതില്‍ ലോക്ഡൌണ്‍ ലംഘനമുണ്ടായി. സാമൂഹിക അകലം പാലിക്കാതെ വന്‍ ജനക്കൂട്ടമാണ് മദ്യശാലകള്‍ക്ക് മുന്നില്‍ എത്തിയത്. ഇതേ തുടര്‍ന്ന് മദ്യശാലകളുടെ പ്രവര്‍ത്തനാനുമതി മുംബൈ റദ്ദാക്കുകയായിരുന്നു. പലചരക്ക് കടകള്‍, മെഡിക്കൽ ഷോപ്പുകൾ, […]
കപ്പൽമാർഗ്ഗം വെള്ളിയാഴ്ച മുതൽ പ്രവാസികൾ മടങ്ങും
ആദ്യ കപ്പൽ മാലിദ്വീപിൽ നിന്ന് കൊച്ചിയിലേക്ക് കപ്പല്‍ മാര്‍ഗ്ഗം പ്രവാസികളെ നാട്ടിലേക്ക് എത്തിക്കാനാവശ്യമായ നടപടികള്‍ പൂര്‍ത്തിയാകുന്നു. മാലിദ്വീപിൽ നിന്ന് പ്രവാസികളെയുമായുള്ള കപ്പല്‍ യാത്രക്കാണ് നിലവില്‍ അനുമതി ലഭിച്ചിട്ടുള്ളത്. വെള്ളിയാഴ്ച രാവിലെ മാലിദ്വീപില്‍ നിന്ന് പ്രവാസികളെയുമായുള്ള ആദ്യ കപ്പല്‍ പുറപ്പെടും. വെള്ളിയാഴ്ച രണ്ട് കപ്പലുകളാണ് മാലിദ്വീപില്‍ നിന്ന് യാത്രതിരിക്കുക. ഐ.എന്‍.എസ് ജലാശ്വ ഐ.എന്‍.എസ് മംഗൾ എന്നീ കപ്പലുകളിലാണ് മാലിദ്വീപിൽ നിന്ന് പ്രവാസികളെ മടങ്ങുന്നത്. ഒരു കപ്പലില്‍ 200 പ്രവാസികളായിരിക്കും യാത്രക്കാരായി ഉണ്ടാവുക. ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, […]