Local

നഷ്ടപരിഹാര പാക്കേജിൽ അവ്യക്തത: കൊല്ലത്ത് തീരദേശ ഹൈവേ പദ്ധതിയിൽ വ്യാപക പ്രതിഷേധം

കൊല്ലം: തീരദേശഹൈവേയ്ക്കായി സ്ഥലം വിട്ടുനൽകുന്നവര്‍ക്കുള്ള നഷ്ടപരിഹാരപേക്കേജിനും അലൈൻമെന്‍റിനുമെതിരെ കൊല്ലം ജില്ലയിൽ വ്യാപക പ്രതിഷേധം. നഷ്ടപരിഹാരത്തുകയെക്കുറിച്ച് വ്യക്തതയില്ലാതെ സ്ഥലം വിട്ടുനൽകില്ലെന്ന നിലപാടിലാണ് തീരവാസികൾ. എതിര്‍പ്പ് ശക്തമായതോടെ ജില്ലയിൽ സര്‍വ്വേ നടപടികൾ പ്രതിസന്ധിയിലായി. നഷ്ടപരിഹാരത്തുക എത്രയെന്ന് അറിയിക്കാതെ അലൈൻമെന്‍റിനെക്കുറിച്ച് സൂചന പോലും നൽകാതെ സര്‍വ്വേ വീണ്ടും തുടങ്ങിയതാണ് പ്രതിഷേധത്തിലേക്ക് നയിച്ചത്. വീട്ടുമുറ്റത്ത് വരെ കല്ലുകളിട്ട് സ്ഥലം തിട്ടപ്പെടുത്തിയുള്ള നീക്കത്തിനെതിരെ നാട്ടുകാര്‍ സംഘടിച്ച് പ്രതിഷേധിച്ചു. ഒറ്റത്തവണ നഷ്ടപരിഹാരമായി 13 ലക്ഷം രൂപ അല്ലെങ്കിൽ 600 ചതുരശ്ര അടി ഫ്ലാറ്റ് എന്നതാണ് പാക്കേജ്. […]

Kerala

മലപ്പുറത്ത് ‍ദേശീയപാത വികസനത്തിന് നൂറുകണക്കിന് ഖബറുകള്‍ മാറ്റി മറവ് ചെയ്ത് പള്ളിക്കമ്മിറ്റി

ദേശീയപാത വികസനത്തിന്റെ ഭാഗമായി മലപ്പുറത്ത് ‍നൂറുകണക്കിന് ഖബറുകള്‍ മാറ്റി മറവ് ചെയ്ത് പള്ളിക്കമ്മിറ്റി. വെന്നിയൂര്‍ മഹല്ല് ജുമാ മസ്ജിദിന്റെ ഖബർസ്ഥാനിലെ മൃതദേഹങ്ങളാണ് പൂർണ്ണ സമ്മതത്തോടെ വിശ്വാസികൾ മറ്റൊരിടത്തേക്ക് മാറ്റിയത് . ദേശീയ പാതക്കായി വെന്നിയൂര്‍ മഹല്ല് ജുമാ മസ്ജിദ് ഖബര്‍സ്ഥാന്റെ അര ഏക്കറോളം സ്ഥലമാണ് വിട്ടുനല്‍കിയത്. ഈ ഭാഗത്തുണ്ടായിരുന്ന 600 ഖബറുകൾ പൊളിച്ച് മാറ്റി. പതിനഞ്ച് വര്‍ഷം മുതല്‍ 100 വര്‍ഷത്തിലേറെ പഴക്കമുള്ള ഖബറുകളാണ് പൊളിച്ചത്. ആയിരത്തി എണ്ണൂറിലധികം വീടുകള്‍ ഉള്‍കൊള്ളുന്ന വെന്നിയൂര്‍ മഹല്ല് ജുമാ മസ്ജിദിന്റെ ഖബറിസ്ഥാന് […]

India National

ദേശീയ പാത വികസനം; ഡ്രോണുകള്‍ ഉപയോഗിച്ച് പ്രതിമാസ റെക്കോര്‍ഡിംഗ് നിര്‍ബന്ധമാക്കി നാഷണല്‍ ഹൈവേ അതോറിറ്റി

ദേശീയപാത പദ്ധതികളുടെ വികസനം, നിര്‍മാണം, പ്രവര്‍ത്തനം, പാലനം തുടങ്ങി എല്ലാ ഘട്ടങ്ങളുടെയും പ്രതിമാസ റെക്കോര്‍ഡിംഗ് ഡ്രോണുകള്‍ ഉപയോഗിച്ച് നടത്തുന്നത് ഉപരിതല ഗതാഗത ദേശീയ പാത മന്ത്രാലയത്തിന് കീഴിലെ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ നിര്‍ബന്ധമാക്കി. പദ്ധതികളുടെ നടത്തിപ്പിന്റെ സുതാര്യത, സമാനത, ആധുനിക സാങ്കേതികവിദ്യയുടെ മെച്ചപ്പെട്ട ഉപയോഗം എന്നിവ പ്രോത്സാഹിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് നടപടി. പദ്ധതിയുടെ നടത്തിപ്പിന് നേതൃത്വം നല്‍കുന്ന ടീം ലീഡറിന്റെ സാന്നിധ്യത്തില്‍ കരാറുകാരും ബന്ധപ്പെട്ടവരും ഡ്രോണ്‍ ഉപയോഗിച്ചുള്ള വിഡിയോ റെക്കോര്‍ഡിംഗ് നടത്തേണ്ടതാണ്. പദ്ധതിയുമായി ബന്ധപ്പെട്ട നടപ്പു […]