India National

സ്ഥാനം തെറിക്കുമോ? അമിത്ഷായ്ക്കും നദ്ദയ്ക്കും പിറകെ പ്രധാനമന്ത്രിയുമായും ചർച്ച നടത്താന്‍ യോഗി

മന്ത്രിസഭാ പുനസംഘടനാ ചർച്ച പുരോഗമിക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്താൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയുമായും കൂടിക്കാഴ്ച നടത്തിയതിനു പിറകെയാണ് യോഗി ഇന്ന് മോദിയെ വിളിക്കുന്നത്. യോഗിയുടെ ഭരണ പരാജയത്തില്‍ മോദിയടക്കമുള്ള ബിജെപി ഉന്നത നേതൃത്വത്തിന് കടുത്ത അതൃപ്തി നിലനില്‍ക്കുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും മാസങ്ങൾ ബാക്കിനിൽക്കെയാണ് ഉത്തർപ്രദേശിൽ മന്ത്രിസഭാ പുനസംഘടനയ്ക്കു നീക്കം നടക്കുന്നത്. കോവിഡ് പ്രതിരോധത്തിൽ മുഖ്യമന്ത്രി യോഗി […]

India National

മോദിയെ സ്വീകരിക്കാൻ ചെന്നില്ല, അവലോകന യോഗത്തിലും ഇരുന്നില്ല; മമതയ്‌ക്കെതിരെ കടുത്ത അമർഷം രേഖപ്പെടുത്തി കേന്ദ്രം

യാസ് ചുഴലിക്കാറ്റ് നാശം വിതച്ച ഒഡിഷയിലെ സന്ദർശനം കഴിഞ്ഞാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബംഗാളിലെത്തുന്നത്. സംസ്ഥാനത്തെ സ്ഥിതിഗതികൾ വിലയിരുത്താനായായിരുന്നു സന്ദർശനം. എന്നാൽ, വെസ്റ്റ് മിഡ്‌നാപൂരിലെ കലൈകുണ്ഡ വ്യോമസേനാ താവളത്തിലിറങ്ങിയ മോദിയെ സ്വീകരിക്കാൻ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി എത്തിയിരുന്നില്ല. സ്ഥലത്തുണ്ടായിട്ടും വിമാനമിറങ്ങുമ്പോൾ ഔദ്യോഗിക സ്വീകരണ പരിപാടികൾക്കൊന്നും അവർ നിന്നില്ല. സൈനിക താവളത്തിനു സമീപം തന്നെയായിരുന്നു തുടർന്നുള്ള ദുരന്ത അവലോകന യോഗം നിശ്ചയിച്ചിരുന്നത്. പ്രധാനമന്ത്രിക്കു പുറമെ ബംഗാൾ ഗവർണർ ജഗ്ദീപ് ധൻകർ, മുഖ്യമന്ത്രി മമതാ ബാനർജി, കേന്ദ്ര മന്ത്രിമാരായ […]

Kerala

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി, പ്ലസ് ടു പരീക്ഷ മാറ്റിവെച്ചു

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കുകയും പ്ലസ് ടു പരീക്ഷ മാറ്റിവെക്കുകയും ചെയ്തു. സി.ബി.എസ്.ഇ പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച ഉന്നതതലയോഗത്തിലാണ് തീരുമാനമായത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയും ഉന്നത ഉദ്യോഗസ്ഥരുമാണ് യോഗത്തില്‍ പങ്കെടുത്തത്. ജൂണ്‍ ഒന്നിന് വീണ്ടും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും. സാഹചര്യം അനുകൂലമാണെങ്കില്‍ പരീക്ഷ നടത്തുന്നതിനുള്ള തീരുമാനമെടുക്കും. പരീക്ഷ തീയതിയുടെ 15 ദിവസങ്ങള്‍ക്കു മുമ്പ് ഉത്തരവിറക്കണമെന്ന നിര്‍ദേശവും കേന്ദ്രസര്‍ക്കാര്‍ സി.ബി.എസ്.ഇ ബോര്‍ഡിന് നല്‍കിയിട്ടുണ്ട്. രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ […]