പ്രധാനമന്ത്രി നരേന്ദ്രമോദിയെ ബിഹാറില്‍ വെച്ച് ആക്രമിക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് പദ്ധതി തയ്യാറാക്കിയിരുന്നതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ജൂലൈ 12 ന് പട്‌നയില്‍ നടന്ന റാലിക്കിടെ പ്രധാനമന്ത്രിയെ ആക്രമിക്കാനായിരുന്നു പദ്ധതി. ഇതിനായി പ്രത്യേക പരിശീലന ക്യാംപ് പോപ്പുലര്‍ ഫ്രണ്ട് സംഘടിപ്പിച്ചിരുന്നതായും ഇഡി ആരോപിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ കണ്ണൂര്‍ പെരിങ്ങത്തൂരിലെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ ഷെഫീഖ് പായേത്തിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ടിലാണ് മോദിക്കെതിരായ ആക്രമണം നടത്താനുള്ള പദ്ധതിയെക്കുറിച്ച് വിശദീകരിച്ചിരിക്കുന്നത്. പ്രധാനമന്ത്രിക്ക് പുറമെ ഉത്തര്‍പ്രദേശിലെ ചില പ്രമുഖര്‍ക്കും തന്ത്രപ്രധാന […]
Tag: Narendra Modi
ഷാങ്ഹായ് ഉച്ചകോടി: നരേന്ദ്രമോദി ഉസ്‌ബെക്കിസ്താനില്‍
ഷാങ്ഹായ് കോഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ (എസ്‌സിഒ) ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പങ്കെടുക്കും. ഉസ്‌ബെക്കിസ്താനിലെ സമര്‍ക്കന്തില്‍ നടക്കുന്ന രണ്ടുദിവസത്തെ ഉച്ചകോടിക്ക് ഇന്നലെയാണ് തുടക്കമായത്. റഷ്യന്‍ പ്രസിഡന്റ് വഌദിമിര്‍ പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ഇറാന്‍, ഉസ്‌ബെക്ക് പ്രസിഡന്റുമാരുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. വ്യാപാര, സാമ്പത്തിക, സാംസ്‌കാരിക വിഷയങ്ങളും കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയാകുമെന്ന് പ്രധാനമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. എസ്‌സിഒയുടെ 22-ാമത് യോഗമാണ് നടന്നുവരുന്നത്. സംഘടനയുടെ അധ്യക്ഷനായ ഉസ്‌ബെക്കിസ്താന്‍ പ്രസിഡന്റ് ഷവ്കത് മിര്‍സിയോയേവിന്റെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി […]
മോദിയുടെ ജന്മദിനത്തില്‍ രാജ്യത്തേക്ക് എട്ട് ചീറ്റപ്പുലികളെത്തുന്നു; കൊണ്ടുവരുന്നത് പ്രത്യേക വിമാനത്തില്‍
വംശനാശം സംഭവിച്ചതായുള്ള ഔദ്യോഗികമായി പ്രഖ്യാപനത്തിന് ഏഴ് പതിറ്റാണ്ടുകള്‍ക്ക് ശേഷം രാജ്യത്തേക്ക് ചീറ്റകളെത്തുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 72-ാം ജന്മദിനമായ സെപ്തംബര്‍ 17നാണ് ചീറ്റപ്പുലികളെ ഇന്ത്യയിലേക്കെത്തിക്കുന്നത്. നമീബയില്‍ നിന്നും മധ്യപ്രദേശിലെ കുനോ ദേശീയ ഉദ്യാനത്തിലേക്കാണ് എട്ട് ചീറ്റപ്പുലികളെത്തുക. ചീറ്റകളെ സ്വീകരിക്കാനായി കുനോ ദേശീയോദ്യാനത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം അറിയിച്ചു. നരേന്ദ്ര മോദിയാകും ചീറ്റകളെ ക്വാറന്റീനിലേക്ക് തുറന്നുവിടുക. അമിത വേട്ടയാടല്‍, ആവാസവ്യവസ്ഥയുടെ നഷ്ടം മുതലായ കാരണങ്ങള്‍ മൂലമാണ് ചീറ്റപ്പുലികളുടെ വംശനാശം സംഭവിച്ചതെന്നാണ് പഠനങ്ങള്‍ പറയുന്നത്. 1992ലാണ് ചീറ്റകള്‍ക്ക് […]
ഷാങ്ഹായി കോര്‍പറേഷന്‍ യോഗത്തില്‍ പങ്കെടുക്കാൻ നരേന്ദ്രമോദി ഇന്ന് ഉസ്ബെക്കിസ്ഥാനിൽ
ഷാങ്ഹായി കോര്‍പറേഷന്‍ ഓര്‍ഗനൈസേഷൻ യോഗത്തില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉസ്ബെക്കിസ്ഥാനിലെത്തും. രണ്ട് ദിവസമായാണ് യോഗം നടക്കുന്നത്. ചൈനീസ് പ്രസിഡന്‍റ് ഷീ ജിൻപിങുമായുള്ള മോദിയുടെ കൂടിക്കാഴ്ചയെ കുറിച്ച് സൂചനകള്‍ ഉണ്ടെങ്കിലും ഔദ്യോഗികമായി ഇക്കാര്യത്തില്‍ അറിയിപ്പുണ്ടായിട്ടില്ല. ഇരുപത് വര്‍ഷത്തോളം നീണ്ട എസ്‍സിഒ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനൊപ്പം ഭാവിയിലെ പ്രവർത്തനങ്ങളെ സംബന്ധിച്ചും യോഗം ചർച്ച ചെയ്യും. പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യ, ഉസ്ബെക്കിസ്ഥാൻ, ഇറാന്‍ രാജ്യ തലവന്‍മാരുമായി നയതന്ത്രതല ചർച്ച നടത്തുകയും ചെയ്യും. റഷ്യയുമായി വ്യാപാരം, ഭക്ഷ്യവസ്തുക്കളുടെ കയറ്റുമതി അടക്കമുള്ള വിഷയങ്ങളില്‍ മോദി […]
ഇന്ത്യൻ പ്രധാനമന്ത്രിമാരുമായി എലിസബത്ത് രാജ്ഞിയുടെ കൂടിക്കാഴ്ചാ ചിത്രങ്ങൾ
സൂര്യനസ്തമിക്കാത്ത സാമ്രാജ്യം എന്ന ഖ്യാതിയുണ്ടായിരുന്ന കാലത്തുതന്നെ ബ്രിട്ടന്റെ റാണിയായിരുന്നു എലിസബത്ത് രാജ്ഞി. 1952ലാണ് എലിസബത്ത് അധികാരത്തിലെത്തിയത്. ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനുശേഷമുള്ള ആദ്യത്തെ ബ്രിട്ടീഷ് രാജ്ഞി. അധികാരത്തിന്റെ സിംഹാസനത്തിൽ 70 വർഷങ്ങൾ പൂർത്തിയാക്കിയാണ് അവർ മടങ്ങുന്നത്. ഭരണകാലത്ത് അവർ മൂന്ന് തവണ (1961, 1983, 1997) ഇന്ത്യ സന്ദർശിച്ചു. ഇന്ത്യൻ ജനതയുടെ ഊഷ്മളതയും ആതിഥ്യമര്യാദയും താൻ വിലമതിക്കുന്നതായി രാജ്ഞി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. ഇന്ത്യയുടെ സമ്പന്നതയും വൈവിധ്യവും ഒരു പ്രചോദനമായി അവർ എന്നും കണ്ടിരുന്നു. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച് 15 വര്‍ഷങ്ങള്‍ക്കുശേഷം […]
ബിജെപിയുടെ രഥയാത്ര അധികാരത്തിന് വേണ്ടി, കോൺഗ്രസ് പദയാത്ര സത്യത്തിന് വേണ്ടി; കനയ്യ കുമാർ
കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്രയിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കനയ്യ കുമാർ. 1990-ൽ ബി.ജെ.പിയുടെ രഥയാത്ര അധികാരത്തിനുവേണ്ടിയായിരുന്നെങ്കിൽ കോൺഗ്രസിന്റെ ഭാരത് ജോഡോ യാത്ര സത്യത്തിനുവേണ്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ പ്രചാരണം രാഷ്ട്രീയം മാത്രമല്ലെ. ഈ രാജ്യം എല്ലാവർക്കും വേണ്ടിയുള്ളതാണെന്ന് കാണിക്കാനുള്ള ശ്രമം കൂടിയാണ്. 1990-ൽ എൽ.കെ അദ്വാനി നടത്തിയ യാത്രയുടെ പ്രതികൂല പ്രത്യാഘാതങ്ങൾ താൻ പറയുന്നില്ല. രാജ്യം അതിന്റെ ദോഷഫലങ്ങൾ അനുഭവിക്കുകയാണെന്നും കനയ്യ കുമാർ കൂട്ടിച്ചേർത്തു. യാത്രയ്ക്ക് സാമൂഹികവും രാഷ്ട്രീയവും സാമ്പത്തികവുമായ മൂന്ന് പ്രധാന വശങ്ങളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. […]
വൈവിധ്യങ്ങളാൽ സമ്പന്നമായ നാട്; മലയാളികൾക്ക് ഓണാശംസകൾ നേര്‍ന്ന് പ്രധാനമന്ത്രി
കേരളം സാംസ്കരിക വൈവിധ്യവും പ്രകൃതി ഭംഗിയും കൊണ്ട് മനോഹരമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നെടുമ്പാശ്ശേരിയില്‍ ബിജെപി പൊതുയോഗത്തില്‍ പങ്കെടുത്ത അദ്ദേഹം മലയാളികൾക്ക് ഓണാശംസകൾ നേര്‍ന്നു. ഓണത്തിന്‍റെ അവസരത്തിൽ കേരളത്തില്‍ എത്താൻ കഴിഞ്ഞത് സൗഭാഗ്യമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരുടെയും വിശ്വാസം ആർജിച്ച് കൊണ്ട് പ്രവർത്തിക്കുന്ന സർക്കാർ മുന്നേറുന്നത് വലിയ ലക്ഷ്യങ്ങളോടെയാണെന്ന് അദ്ദേഹം പറഞ്ഞു. കസവുമുണ്ട് ധരിച്ച് പ്രധാനമന്ത്രി വൈകിട്ടോടെയാണ് കൊച്ചിയിലെത്തിയത്. ഇന്നും നാളെയുമായി വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും. ദളിതർക്ക് ആദിവാസികൾക്ക് അടക്കം പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ ഉന്നമനത്തിന് വേണ്ടിയാണ് […]
പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കേരളത്തിൽ
പ്രധാന മന്ത്രി നരേന്ദ്ര മോദി വ്യാഴാഴ്ച കേരളത്തിൽ എത്തും. രണ്ട് ദിവസത്തേക്കാണ് സന്ദർശനം. വ്യാഴാഴ്ച വൈകീട്ട് 6 മണിക്ക് കാലടിയിലെ ശ്രീ ആദിശങ്കര ജന്മഭൂമി ക്ഷേത്രം പ്രധാനമന്ത്രി സന്ദർശിക്കും. വെള്ളിയാഴ്ച രാവിലെ 9 ന് ഇന്ത്യൻ നാവിക സേനക്കായി തദ്ദേശീയമായി നിർമ്മിച്ച വിമാന വാഹിനി കപ്പൽ ഐഎൻഎസ് വിക്രാന്ത് പ്രധാന മന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഇന്ത്യൻ നാവിക സേനയുടെ പുതിയ പതാകയും പ്രധാന മന്ത്രി അനാഛാദനം ചെയ്യും.കൊളോണിയൽ ഭൂതകാലത്തിൽ നിന്ന് മോചനം നേടുന്നതും ഇന്ത്യയുടെ സമ്പന്നമായ സമുദ്ര […]
‘മനുഷ്യത്വം ഉള്ള ആളാണ് നരേന്ദ്രമോദി’; മോദിയെ പുകഴ്ത്തിയും കോണ്‍ഗ്രസിനെ തള്ളിയും ഗുലാം നബി ആസാദ്
നരേന്ദ്ര മോദിയെ പുകഴ്ത്തിയും കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ചും ഗുലാം നബി ആസാദ്. പ്രധാനമന്ത്രിക്ക് തന്നോട് മനുഷ്യത്വത്തോടെ പെരുമാറാന്‍ സാധിച്ചുവെന്ന് ഗുലാം നബി ആസാദ് പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോകാന്‍ നിര്‍ബന്ധിതനായതാണ്. തന്നെ ആവശ്യമില്ലെന്ന തോന്നലാണ് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയതെന്നും ഗുലാം നബി ആസാദ് പറഞ്ഞു. താനും മോദിയും ഗുജറാത്തിലെ ജനങ്ങള്‍ക്ക് വേണ്ടി കണ്ണീരൊഴുക്കി. തന്റെ വിഷമങ്ങള്‍ മനസിലാക്കാനും തന്നെ കേള്‍ക്കാനും പ്രധാനമന്ത്രിക്ക് കഴിഞ്ഞു. താന്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയതല്ല. പുറത്താക്കിയത് പോലെയാണ്. തന്റെ രാജിക്കത്തിന് കോണ്‍ഗ്രസ് ദേശീയ […]
വൈ.എസ് ജഗൻമോഹൻ റെഡ്ഡി ഡൽഹിയിൽ; പ്രധാനമന്ത്രിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും
ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി വൈ.എസ് ജഗൻമോഹൻ റെഡ്ഡി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. രാവിലെ 10.30 നാണ് സുപ്രധാന കൂടിക്കാഴ്ച. സംസ്ഥാനവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ഇരുവരും ചർച്ച ചെയ്യും. പ്രസിഡന്റ് ദ്രൗപതി മുർമു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻഖർ എന്നിവരുമായും ജഗൻ മോഹൻ റെഡ്ഡി കൂടിക്കാഴ്ച നടത്തുമെന്ന് വൃത്തങ്ങൾ അറിയിച്ചു. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ജഗൻമോഹൻ റെഡ്ഡി മോദിയെ കാണുന്നത്. പോളവാരം പദ്ധതിക്കുള്ള ധനസഹായമാണ് യോഗത്തിലെ പ്രധാന ചർച്ചാ വിഷയം. കൂടാതെ […]