രാജ്യത്ത് ഇന്ധന വിലയിൽ രണ്ട് രൂപയുടെ കുറവ് വരുത്തിയേക്കും. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വില കുറഞ്ഞ പശ്ചാത്തലത്തിലാണ് നടപടി. കേന്ദ്രസർക്കാർ നിർദേശം അനുസരിച്ചാണ് വില കുറയ്ക്കാൻ ഇന്ധന കമ്പനികൾ നടപടി തുടങ്ങിയത്. ഗുജറാത്ത്, ഹിമാചൽ പ്രദേശ് തെരെഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഇന്ധന വില കുറയ്ക്കുന്നതിലെ കേന്ദ്ര സർക്കാർ തീരുമാനം. ഒറ്റയടിക്ക് ഇന്ധന വില കുറയ്ക്കുമോ എന്നതിൽ വ്യക്തതയില്ല. എന്നാലും വരും ദിവസങ്ങളിൽ രണ്ട് ഘട്ടങ്ങളിൽ എങ്കിലും വില കുറവ് പ്രാബല്യത്തിൽ വന്നേക്കും. ഇന്ധന വില കുറയുന്നത് […]
Tag: Narendra Modi
ഋഷി സുനകിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ച് നരേന്ദ്രമോദി; ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാരം ചര്‍ച്ചയായി
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ബ്രിട്ടന്റെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യന്‍ വംശജനായ ഋഷി സുനകിനെ നരേന്ദ്രമോദി അഭിനന്ദിച്ചു. ഇന്ത്യയുമായി മെച്ചപ്പെട്ട ബന്ധത്തിന് മുന്‍കൈ എടുക്കുമെന്ന് ഋഷി സുനക് മോദിക്ക് ഉറപ്പുനല്‍കി. മോദി-സുനക് ചര്‍ച്ചയില്‍ ഇന്ത്യ- യുകെ സ്വതന്ത്ര വ്യാപാരം പ്രധാന വിഷയമായി. സന്തുലിതമായ വ്യാപാര ബന്ധങ്ങളിലൂടെ ഇരുരാജ്യങ്ങള്‍ക്കും പുരോഗതി കൈവരിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഋഷി സുനക് നരേന്ദ്രമോദിയോട് പറഞ്ഞു. ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിയായതിന് ശേഷം ഇതാദ്യമായാണ് മോദി സുനകുമായി ഫോണില്‍ […]
പ്രധാനമന്ത്രി അതിർത്തി ഗ്രാമമായ മനയിലേക്ക്; ഇത്തവണയും സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കും
ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി ആഘോഷം സൈനികർക്കൊപ്പം. ഉത്തരാഖണ്ഡിലെ ഇന്ത്യ-ചൈന അതിർത്തി ഗ്രാമമായ മനയിലാണ് ദീപാവലി ആഘോഷിക്കാനായി പ്രധാനമന്ത്രി എത്തുക. കഴിഞ്ഞ വർഷം ദീപാവലി ആഘോഷിക്കാൻ ജമ്മുകശ്മീരിലെ നൗഷേരയിൽ പ്രധാനമന്ത്രി എത്തിയിരുന്നു. (PM Modi to visit soldiers in border village of Mana) 2014ൽ മോദി പ്രധാനമന്ത്രിയായി അധികാരമേറ്റതുമുതൽ രാജ്യത്തിന്റെ വിവിധ അതിർത്തികളിലെത്തി ഇന്ത്യൻ സൈന്യത്തോടൊപ്പമാണ് അദ്ദേഹം ദീപാവലി ആഘോഷിച്ചിട്ടുള്ളത്. ദീപാവലി ആഘോഷിക്കുന്ന ഓരോ പൗരന്മാർക്കും സൈനികർ ആശംസകളും നേർന്നു. അതിർത്തികളിൽ കാവലായി ഞങ്ങളുണ്ടെന്നും […]
പ്രധാനമന്ത്രി അതിർത്തി ഗ്രാമമായ മനയിലേക്ക്; ഇത്തവണയും സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കും
ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ദീപാവലി ആഘോഷം സൈനികർക്കൊപ്പം. ഉത്തരാഖണ്ഡിലെ ഇന്ത്യ-ചൈന അതിർത്തി ഗ്രാമമായ മനയിലാണ് ദീപാവലി ആഘോഷിക്കാനായി പ്രധാനമന്ത്രി എത്തുക. കഴിഞ്ഞ വർഷം ദീപാവലി ആഘോഷിക്കാൻ ജമ്മുകശ്മീരിലെ നൗഷേരയിൽ പ്രധാനമന്ത്രി എത്തിയിരുന്നു. 2014ൽ മോദി പ്രധാനമന്ത്രിയായി അധികാരമേറ്റതുമുതൽ രാജ്യത്തിന്റെ വിവിധ അതിർത്തികളിലെത്തി ഇന്ത്യൻ സൈന്യത്തോടൊപ്പമാണ് അദ്ദേഹം ദീപാവലി ആഘോഷിച്ചിട്ടുള്ളത്. ദീപാവലി ആഘോഷിക്കുന്ന ഓരോ പൗരന്മാർക്കും സൈനികർ ആശംസകളും നേർന്നു. അതിർത്തികളിൽ കാവലായി ഞങ്ങളുണ്ടെന്നും നിങ്ങൾ ഭയപ്പെടാതെ കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കു എന്നും കേണൽ ഇക്ബാൽ സിംഗ് പറഞ്ഞു. […]
75000 പേര്‍ക്ക് തൊഴില്‍; ദീപാവലിക്ക് മുന്‍പ് നിയമന ഉത്തരവ് കൈമാറുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്
രാജ്യത്തെ 75,000 യുവാക്കൾക്ക് ഉടൻ നിയമന ഉത്തരവ് കൈമാറാന്‍ കേന്ദ്രസര്‍ക്കാര്‍. 10 ലക്ഷം പേരെ റിക്രൂട്ട് ചെയ്യുന്നതിനുള്ള മെഗാ ‘റോസ്ഗർ മേള’ എന്ന ജോബ് ഫെസ്റ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബർ 22 ന് വിഡിയോ കോൺഫറൻസ് വഴി തുടക്കം കുറിക്കും. വിവിധ കേന്ദ്ര മന്ത്രിതല, സര്‍ക്കാര്‍ വകുപ്പുകളിലേക്കാണ് നിയമനമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. 75,000 യുവാക്കൾക്ക് ദീപാവലിക്ക് മുന്‍പായി നിയമനത്തിനുള്ള കത്ത് നല്‍കുമെന്നാണ് പ്രധനമന്ത്രിയുടെ ഓഫീസ് അറിയിച്ചത്. പ്രതിരോധ, റെയിൽവേ, ആഭ്യന്തര, തൊഴിൽ, വകുപ്പുകളിലേക്കും കേന്ദ്ര […]
“അടിയന്തരാവസ്ഥയിലെ പ്രധാന പോരാളി”; മുലായം സിംഗിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി
ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും സമാജ്‌വാദി പാർട്ടി സ്ഥാപക നേതാവുമായ മുലായം സിംഗ് യാദവിൻ്റെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. അടിയന്തരാവസ്ഥക്കാലത്ത് ജനാധിപത്യത്തിനു വേണ്ടി പോരാടിയവരിൽ പ്രധാനിയാണ് യാദവ്. യുപിയിലും ദേശീയ രാഷ്ട്രീയത്തിലും മുലായം സിംഗ് വ്യത്യസ്ത വ്യക്തിത്വമാണ് ഉണ്ടാക്കിയതെന്നും പ്രധാനമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു. “പ്രതിരോധ മന്ത്രിയെന്ന നിലയിൽ ഇന്ത്യയെ കൂടുതൽ ശക്തമാക്കാൻ അദ്ദേഹം പ്രവർത്തിച്ചു. രാജ്യതാൽപ്പര്യങ്ങൾക്കായി അദ്ദേഹം പാർലമെന്റിൽ പല സുപ്രധാന കാര്യങ്ങളിലും ഊന്നൽ നൽകി. മുലായം സിംഗ് യാദവ് ശുഷ്കാന്തിയോടെ ജനങ്ങളെ […]
‘ചീറ്റകളെ കൊണ്ടുവന്നത് പശുക്കളിൽ ലംപി രോഗം പടര്‍ത്താന്‍’; കേന്ദ്രം കർഷകരെ മനഃപൂർവം ഉപദ്രവിക്കുന്നെന്ന് കോൺഗ്രസ്
ഇന്ത്യയിലേക്ക് ചീറ്റകളെ കൊണ്ടുവന്നത് ലംപി രോഗം കൂടുതല്‍ പശുക്കളിലേക്ക് പടര്‍ത്തി കര്‍ഷകരെ ദ്രോഹിക്കാനാണെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നാനാ പട്ടോള്‍. ചീറ്റകളെ കൊണ്ടുവന്ന നൈജീരിയയില്‍ ലംപി രോഗം ഉണ്ട്. കര്‍ഷകരെ ഉപദ്രവിക്കാനാണ് ചീറ്റ നൈജീരിയയില്‍ നിന്നും കൊണ്ടുവന്നതെന്ന് പട്ടോള്‍ മാധ്യമങ്ങളോട് പറഞ്ഞു. നരേന്ദ്ര മോദിയുടെ 72ാം ജന്മദിനമായ സെപ്തംബര്‍ 17നാണ് ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ചത്. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിനുള്ളിലാണ് എട്ട് ചീറ്റകളുള്ളത്. മുംബൈയിലെ ഖാറില്‍ പശുക്കളിലും എരുമകളിലും രോഗം സ്ഥാരീകരിച്ച് ഏതാനും ദിവസങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബ്രിഹന്‍ […]
രാജ്യത്ത് മൂന്നാമത്തെ വന്ദേഭാരത് ട്രെയിൻ ഓടി തുടങ്ങി, പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു
തദ്ദേശീയമായി നിർമ്മിച്ച മൂന്നാമത്തെ അതിവേഗ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചു. ഗുജറാത്തിലെ ഗാന്ധിനഗർ സ്റ്റേഷനിൽ നിന്ന് നരേന്ദ്ര മോദി ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തു. ഗാന്ധിനഗർ മുതൽ മുംബൈ സെൻട്രൽ വരെയാണ് പുതിയ സർവീസ്. സംസ്ഥാന മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, റെയിൽവേ സഹമന്ത്രി ദർശന ജർദോഷ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. മുമ്പത്തെ വന്ദേ ഭാരത് ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായിരിക്കും മൂന്നാമത്തെ ട്രെയിൻ. നവീകരിച്ച മൂന്നാമത്തെ സർവീസിൽ യാത്രക്കാരുടെ […]
ചീറിപ്പായാൻ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ; പ്രധാനമന്ത്രി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്യും
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പുതുതായി വികസിപ്പിച്ച സെമി-ഹൈ സ്പീഡ് ട്രെയിൻ വന്ദേ ഭാരത് എക്സ്പ്രസ് സർവീസ് ഇന്ന് മുതൽ. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിൽ ഓടുന്ന വന്ദേ ഭാരത് സൂപ്പർഫാസ്റ്റ് എക്‌സ്പ്രസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഗാന്ധിനഗറിൽ നിന്ന് എക്‌സ്പ്രസിന്റെ പുതിയതും നവീകരിച്ചതുമായ പതിപ്പ് നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. സുഖകരവും മെച്ചപ്പെടുത്തിയതുമായ റെയിൽ യാത്രാനുഭവത്തിന്റെ ഒരു പുതിയ യുഗം വിളിച്ചറിയിച്ചുകൊണ്ട്, പുതുതായി നിർമ്മിച്ച സെമി-ഹൈ സ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് ഇപ്പോൾ വാണിജ്യ ഓട്ടത്തിന് […]
നരേന്ദ്രമോദി ജപ്പാനില്‍; ഷിന്‍സോ ആബെയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കും
മുന്‍ ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ജപ്പാനില്‍. ടോക്കിയോയിലാണ് മുന്‍ ജപ്പാന്‍ പ്രധാനമന്ത്രിയുടെ സംസ്‌കാര ചടങ്ങുകള്‍ നടക്കുന്നത്. ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങിന് ചെലവഴിക്കുന്നതിലും കൂടുതല്‍ തുകയാണ് ഷിന്‍സോ ആബെയ്ക്കായി മാറ്റിവെച്ചിരിക്കുന്നത്. 1.66 ബില്യണ്‍ യെന്‍ ആണ് ജപ്പാന്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി മാറ്റി വെച്ചിരിക്കുന്നത്. ജപ്പാനില്‍ ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രിയായിരുന്ന നേതാവായിരുന്നു ഷിന്‍സോ ആബെ.