National

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയിലെത്തും; സുപ്രധാന കരാറുകൾക്ക് സാധ്യത

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് യുഎഇയിലെത്തും. അധികാരമേറ്റതിനുശേഷമുള്ള അഞ്ചാം യു.എ.ഇ. സന്ദർശനമാണിത്. യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളും ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച് ചർച്ച ചെയ്യും. ഊർജം, വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യസുരക്ഷ, സാമ്പത്തികരംഗത്തെ സാങ്കേതികവിദ്യ, പ്രതിരോധം, സംസ്‌കാരം തുടങ്ങിയ മേഖലകളിൽ കൂടുതൽ കരാറുകൾക്ക് സാധ്യതയുണ്ട്.  അതേസമയം, ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണുമായി പാരീസിലെ എലിസി പാലസിൽ ഇന്നലെ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഭീകരവാദത്തിനെതിരെ ഇന്ത്യയും […]

National Uncategorized

നരേന്ദ്ര മോദി ഫ്രാൻസിലേക്ക്; ബാസ്റ്റിൽ ദിന പരേഡിൽ വിശിഷ്ടാതിഥിയാകും

രണ്ട് ദിവസത്തെ (ജൂലൈ 13, ജൂലൈ 14) സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിലേക്ക് പുറപ്പെട്ടു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. വാർഷിക ബാസ്റ്റിൽ ദിന പരേഡിൽ മോദി വിശിഷ്ടാതിഥിയാകും. വൈകുന്നേരം നാല് മണിയോടെ അദ്ദേഹം പാരീസിലെത്തും. പ്രധാനമന്ത്രിയുടെ ആറാമത്തെ ഫ്രാൻസ് സന്ദർശനമാണിത്. അമേരിക്കൻ സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് പ്രധാനമന്ത്രി മോദിയുടെ ഫ്രഞ്ച് യാത്ര. ജൂലൈ 14 ന് പാരീസിൽ നടക്കുന്ന ബാസ്റ്റിൽ ഡേ പരേഡിൽ വിശിഷ്ടാതിഥിയായി പ്രധാനമന്ത്രി മോദി പങ്കെടുക്കും. ബാസ്റ്റിൽ ദിനത്തിൽ വിദേശ […]

National

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാൻസ് സന്ദർശിക്കും; ആയുധ ഇടപാടിനെപ്പറ്റി പ്രഖ്യാപനമുണ്ടായേക്കും

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാൻസ് സന്ദർശിക്കും. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം. ഇന്നും നാളെയുമായി രണ്ട് ദിവസത്തെ ഫ്രാൻസ് പര്യടനത്തിനാണ് അദ്ദേഹം എത്തുന്നത്. നാളെ നടക്കുന്ന ബാസ്റ്റിൽ ഡേ പരേഡിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സ് സന്ദര്‍ശിക്കുന്ന വേളയില്‍ ആയുധ ഇടപാടിനെപ്പറ്റി പ്രഖ്യാപനമുണ്ടാകും. റഫാൽ യുദ്ധവിമാന കരാറിൽ ഒപ്പിടും. 26 യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിനാണ് കരാർ. 26 റഫാല്‍ യുദ്ധവിമാനങ്ങള്‍, മൂന്ന് അധിക സ്‌കോര്‍പീന്‍ അന്തര്‍വാഹിനികള്‍, ജെറ്റ് എഞ്ചിന്‍ സാങ്കേതികവിദ്യയ്ക്കായുള്ള സാങ്കേതിക […]

Entertainment

‘ആദിപുരുഷ് പ്രദർശനം നിരോധിക്കണം’; പ്രധാനമന്ത്രിക്ക് കത്തെഴുതി സിനി വർക്കേഴ്സ് അസോസിയേഷൻ

പ്രഭാസ് നായകനായെത്തിയ ആദിപുരുഷ് എന്ന സിനിമ നിരോധിക്കണമെന്ന് സിനി വർക്കേഴ്സ് അസോസിയേഷൻ. നിലവിൽ കളിക്കുന്ന തീയറ്ററുകളിൽ നിന്ന് സിനിമ പിൻവലിക്കണമെന്നും ഭാവിയിൽ ഒടിടി റിലീസ് നിരോധിക്കണമെന്നും ആവശ്യപ്പെട്ട് സിനി വർക്കേഴ്സ് അസോസിയേഷൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. സംവിധായകൻ ഓം റൗട്ട്, തിരക്കഥാകൃത്ത് മനോജ് മുന്തഷിർ ശുക്ല, സംവിധായകർ എന്നിവർക്കെതിരെ കേസെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. സിനിമയിലെ ഡയലോഗുകളും തിരക്കഥയും ഹനുമാനെയും ശ്രീരാമനെയും അവഹേളിക്കുന്നതാണെന്ന് കത്തിൽ പറയുന്നു. ഹിന്ദു മതവികാരത്തെയും സനാതന ധർമത്തെയും സിനിമ വ്രണപ്പെടുത്തുന്നു. എല്ലാ മതക്കാരുടെയും ദൈവമാണ് ശ്രീരാമൻ. […]

National

പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന ഹർജി; സുപ്രിം കോടതി ഇന്ന് പരിഗണിക്കും

പുതിയ പാർലമെന്റ് മന്ദിരം രാഷ്ട്രപതി ഉദ്ഘാടനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രിം കോടതി ഇന്ന് പരിഗണിക്കും. തമിഴ്നാട്ടിൽ നിന്നുള്ള അഭിഭാഷകനാണ് ഹർജി സമർപ്പിച്ചത് . ഹർജി അടിയന്തരമായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രി പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്യുമെന്നാണ് കേന്ദ്രസർക്കാർ അറിയിച്ചത്. ചടങ്ങുകളിലേക്ക് രാഷ്ട്രപതിയെ ക്ഷണിക്കാത്ത് ഭരണഘടന വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു. പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിനെതിരെ വ്യാപക പ്രതിഷേധം പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ഉയർന്നിട്ടുണ്ട്. രാഷ്ട്രപതിയെ ചടങ്ങിലേക്ക് ക്ഷണിക്കാത്തതിൽ പ്രതിഷേധിച്ച് ചടങ്ങ് കോൺ​ഗ്രസടക്കമുള്ള പ്രതിപക്ഷ […]

National World

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്

പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക്. നരേന്ദ്ര മോദിയ്ക്ക് ജൂൺ 22ന് യു.എസ് പ്രസിഡന്റ് ജോ ബൈഡനും പത്നി ജിൽ ബൈഡനും വൈറ്റ് ഹൗസിൽ അത്താഴ വിരുന്നൊരുക്കും. വൈറ്റ് ഹൗസ് പ്രസ്താവനയിലൂടെയാണ് ഇക്കാര്യം അറിയിച്ചു. ബൈഡന്റെ ക്ഷണപ്രകാരം ഔദ്യോഗിക സന്ദർശനത്തിനായാണ് മോദി യു.എസിലെത്തുന്നത്. മോദിയുടെ യു.എസ് സന്ദർശനം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്താനും ഇന്ത്യയുടെ പ്രതിരോധ മേഖലയിലടക്കം തുടരുന്ന റഷ്യൻ പങ്കാളിത്തത്തിന് ബദലാകാനുമാണ് യു.എസിന്റെ നീക്കം. ടെക്നോളജി, വ്യവസായം, വ്യാപാരം തുടങ്ങിയ വിവിധ മേഖലകളിൽ […]

National

‘മോദി സർക്കാർ വേട്ടക്കാർക്കൊപ്പം നിക്കുന്നു’; സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങളെ പിന്തുണച്ച് ഡിവൈഎഫ്ഐ

സമരം ചെയ്യുന്ന ഗുസ്‌തി താരങ്ങളെ പിന്തുണച്ച് ഡിവൈഎഫ്ഐ നേതാക്കൾ ജന്തർ മന്ദറിൽ. കേന്ദ്ര സർക്കാരിന്റേത് ജനിധിപത്യ വിരുദ്ധ സമീപനമെന്ന് എ എ റഹീം എം പി കുറ്റപ്പെടുത്തി. മോദി സർക്കാർ വേട്ടക്കാർക്കൊപ്പം നിക്കുന്നുവെന്നും എ എ റഹീം വിമർശിച്ചു. ഈ മാസം 15 മുതൽ 20 വരെ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുമ്പിൽ പ്രതിഷേധിക്കുമെന്നും ഡിവൈഎഫ്ഐ അറിയിച്ചു. അതേസമയം ഭാരതീയ കിസൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്ത് ഗുസ്തി താരങ്ങളുടെ സമര വേദിയിൽ എത്തി. സമരത്തിന് ഐക്യദാർഢ്യവുമായെത്തിയ കർഷകരെ […]

World

സിഡ്‌നിയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം; സംഭവം മോദി ഓസ്‌ട്രേലിയ സന്ദർശിക്കാനിരിക്കെ

ഓസ്‌ട്രേലിയയിൽ വീണ്ടും ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. പടിഞ്ഞാറൻ സിഡ്‌നിയിലെ റോസ്ഹില്ലിലുള്ള ബിഎപിഎസ് ശ്രീ സ്വാമിനാരായണ മന്ദിറിന് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തിന് പിന്നിൽ ഖാലിസ്ഥാൻ അനുകൂലികളാണെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഓസ്‌ട്രേലിയ സന്ദർശിക്കാനിരിക്കെ ആക്രമണം.(Hindu Temple In Sydney Vandalised Ahead Of PM Modi’s Australia Visit) വെള്ളിയാഴ്ച പുലർച്ചെ ഖാലിസ്ഥാൻ അനുകൂലികൾ ക്ഷേത്രം ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തതായി ഓസ്ട്രേലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വെള്ളിയാഴ്ച പൂജയ്ക്ക് എത്തിയപ്പോഴാണ് ക്ഷേത്രത്തിന്റെ മതിൽ തകർന്നതായി ശ്രദ്ധയിൽപ്പെട്ടത്. […]

National

കർണാടകയിൽ ഹിന്ദുത്വ കാർഡിറക്കി ബിജെപി; പ്രധാനമന്ത്രിയെ മുൻനിർത്തി പ്രചാരണം

കർണാടകയിൽ ബജ്‌റംഗ്‌ദൾ വിഷയം പ്രചാരണ ആയുധമാക്കി ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തി പ്രചാരണം ആരംഭിച്ചു. ഹനുമാൻ ഭക്ത മോദിയെന്ന ടാഗ് ലൈനിൽ സാമൂഹിക മാധ്യമങ്ങളിൽ ക്യാമ്പയിൻ ആരംഭിച്ചു. കർണാടകയിലെ തെരഞ്ഞെടുപ്പ് റാലിയിൽ കോൺഗ്രസ് പാർട്ടിക്കെതിരെ രൂക്ഷമായ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് രംഗത്തെത്തി. കോൺഗ്രസ് പാർട്ടി ഭീകരതയുടെ സൂത്രധാരന്മാരെ സംരക്ഷിക്കുന്നുവെന്ന് ദക്ഷിണ കന്നഡയിലെ തെരഞ്ഞെടുപ്പ് റാലിയിൽ മോദി പറഞ്ഞു. കോൺഗ്രസാണ് കർണാടകയിലെ സമാധാനത്തിന്റെ ശത്രു. കർണാടകയിൽ അസ്ഥിരതയുണ്ടായാൽ നിങ്ങളുടെ ഭാവിയും അസ്ഥിരമാവും. അവർ വികസനത്തിന്റെയും ശത്രുക്കളാണ്. […]

National

ഡോ.എൻ.ഗോപാലകൃഷ്ണൻ ജി ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നു; അനുസ്മരിച്ച് പ്രധാനമന്ത്രി

പ്രശസ്ത എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. എൻ.ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡോ.എൻ.ഗോപാലകൃഷ്ണൻ ജിയുടെ നിര്യാണത്തിൽ ദുഖമുണ്ട്. അദ്ദേഹം ബഹുമുഖ വ്യക്തിത്വത്തിന് ഉടമയായിരുന്നുവെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു. ശാസ്ത്രത്തിനും അക്കാദമിക് മേഖലയ്‌ക്കും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി. ശാസ്ത്രത്തിനും അക്കാദമിക് മേഖലയ്‌ക്കും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി. സമ്പന്നമായ ആത്മീയ പരിജ്ഞാനത്തിനും ഇന്ത്യൻ തത്ത്വചിന്തയോടുള്ള താത്പര്യത്തിനും അദ്ദേഹം ബഹുമാനിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. എന്ന് പ്രധാനമന്ത്രി ട്വിറ്ററിലൂടെ അറിയിച്ചു. ഒരു മാസമായി ഹൃദ്രോഗത്തിന് ചികിത്സയിലായിരുന്ന […]