India National

രാജ്യത്ത് കോവിഡ് മരണനിരക്ക് കുറക്കാനായത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേട്ടമെന്ന് പ്രധാനമന്ത്രി

കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രാജ്യത്ത് കുറക്കാനായത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം രാജ്യത്ത് കുറക്കാനായത് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ നേട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കണ്ടെയിൻമെൻറ് സോണിലെ നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കണം. രോഗബാധ ഏറെയുള്ള 10 സംസ്ഥാനങ്ങളിലെ പ്രതിരോധ പ്രവർത്തനങ്ങൾ സുപ്രധാനമാണെന്നും മോദി പറഞ്ഞു. കോവിഡ് രൂക്ഷമായ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ യോഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്. പത്തു സംസ്ഥാനങ്ങളിലെ രോഗം നിയന്ത്രിച്ചാൽ കോവിഡിനെ മറികടക്കാമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. […]

India National

രാജ്യത്ത് പത്ത് സംസ്ഥാനങ്ങളിൽ അതിതീവ്ര കൊവിഡ് വ്യാപനമെന്ന് പ്രധാനമന്ത്രി

രാജ്യത്ത് പത്ത് സംസ്ഥാനങ്ങളിൽ അതിതീവ്ര കൊവിഡ് വ്യാപനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മരണനിരക്ക് ഒരു ശതമാനത്തിൽ താഴെയാക്കുകയാണ് ലക്ഷ്യം. കൊവിഡ് പരിശോധന ഇനിയും ഉയർത്തുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് രോഗമുക്തി നിരക്ക് വീണ്ടും ഉയരുന്നത് ആശ്വാസകരമാണ്. പ്രധാനമന്ത്രിയുടെ മുഖ്യമന്ത്രിമാരുമായുള്ള കോൺഫറൻസ് സ്ഥിതിഗതികൾ വിലയിരുത്തി. ആന്ധ്രാ പ്രദേശ്, കർണാടക, തമിഴ്‌നാട്, വെസ്റ്റ് ബംഗാൾ, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാർ, ഗുജറാത്ത്, തെലങ്കാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്. കർണാടക ചീഫ് സെക്രട്ടറിയാണ് മുഖ്യമന്ത്രിക്ക് പകരം യോഗത്തിൽ ഉണ്ടായിരുന്നത്. യോഗത്തിൽ […]

Kerala

കരിപ്പൂർ വിമാനാപകടം: വേദന രേഖപ്പെടുത്തി പ്രധാനമന്ത്രി

കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിൽ വിഷമം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. കോഴിക്കോട് വിമാനത്താവളത്തിലുണ്ടായ വിമാനാപകടത്തിൽ വിഷമം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചുവെന്നും പരിക്കേറ്റവർ എത്രയും വേഗം സുഖംപ്രാപിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ‘കോഴിക്കോടുണ്ടായ വിമാനാപകടത്തിൽ വേദനയുണ്ട്. പ്രിയപ്പെട്ടവരെ നഷ്ടമായവരോടൊപ്പം നിൽക്കുന്നു. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ. സന്ദർഭത്തെപ്പറ്റി മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു. അപകടത്തിൽപ്പെട്ടവർക്ക് സഹായം നൽകുന്നതിനായി അധികൃതർ സംഭവസ്ഥലത്തുണ്ട്.’ നരേന്ദ്ര മോദി Pained by the plane […]

India National

കോവിഡ് വ്യാപനം രൂക്ഷം; തിങ്കളാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചേക്കും

മൂന്നാം ഘട്ട ലോക്ഡൗൺ ഇളവുകൾ എങ്ങനെ വേണമെന്നത് ച൪ച്ച ചെയ്തേക്കും രാജ്യത്ത് കോവിഡ് കേസുകള്‍ ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചേക്കും. കോവിഡിനെതിരെ ഇന്ത്യ സ്വന്തമായി വികസിപ്പിച്ച കോവാക്സിൻ ആദ്യമായി മനുഷ്യനിൽ പരീക്ഷിച്ചു. ഡല്‍ഹി എയിംസിലാണ് പരീക്ഷിച്ചത്. മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിൽ കോവിഡ് വ൪ധനയുടെ തോത് മുൻപത്തേതിനെക്കാൾ കുറഞ്ഞിട്ടുണ്ട്. അതേസമയം ഇന്നലെയും രാജ്യത്ത് നാല്‍പത്തി അയ്യായിരത്തിലധികം കേസുകൾ റിപ്പോ൪ട്ട് ചെയ്തു. തമിഴ്നാടിന് പുറമെ ആന്ധ്രാപ്രദേശ്, ക൪ണാടക തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ […]

India National

‘എന്റെ മുന്നറിയിപ്പുകൾ അവർ അസംബന്ധമെന്ന് കരുതി, ദുരന്തം പിന്നാലെ വന്നു’: രാഹുൽ ഗാന്ധി

ചൈന വിഷയത്തിലും അവർക്ക് മുന്നറിയിപ്പ് നൽകുന്നു. അതും അവർ നിരർത്ഥകമെന്നു കരുതുന്നു കോവിഡ് പ്രതിസന്ധിയും സമ്പദ് വ്യവസ്ഥയും സംബന്ധിച്ച തന്റെ മുന്നറിയിപ്പുകൾ അവഗണിച്ച കേന്ദ്ര സർക്കാർ ദുരന്തം നേരിടുകയാണെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ – ചൈന വിഷയത്തിലും സർക്കാർ താൻ പറഞ്ഞത് സർക്കാർ അവഗണിച്ചെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ‘കോവിഡും സമ്പദ് വ്യവസ്ഥയും സംബന്ധിച്ച് ഞാൻ അവർക്ക് മുന്നറിയിപ്പ് നൽകിക്കൊണ്ടേയിരുന്നു. അവരത് അസംബന്ധമായി കണ്ടു. പിന്നാലെ ദുരന്തം വന്നു. ചൈന വിഷയത്തിലും ഞാനവർക്ക് മുന്നറിയിപ്പ് […]

India National

വിവാദമായ പൗരത്വ നിയമ ഭേദഗതിക്ക് ചട്ടം തയാറാക്കാനാകാതെ കേന്ദ്ര സര്‍ക്കാര്‍

ആറ് മാസത്തിനകം നടപടികൾ പൂര്‍ത്തിയാക്കണമെന്ന കീഴ്‌വഴക്കവും ആഭ്യന്തര മന്ത്രാലയത്തിന് പാലിക്കാനായില്ല. ചട്ടം പരിശോധിക്കാനുള്ള സഭാ സമിതിയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാത്തതും തിരിച്ചടിയാണ്. വിവാദമായ പൗരത്വനിയമ ഭേദഗതിക്ക് ചട്ടം തയാറാക്കാനാകാതെ കേന്ദ്ര സര്‍ക്കാര്‍. ആറ് മാസത്തിനകം നടപടികൾ പൂര്‍ത്തിയാക്കണമെന്ന കീഴ്‌വഴക്കവും ആഭ്യന്തര മന്ത്രാലയത്തിന് പാലിക്കാനായില്ല. ചട്ടം പരിശോധിക്കാനുള്ള സഭാ സമിതിയില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ലാത്തതും തിരിച്ചടിയാണ്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം ഇറക്കിയത് കഴിഞ്ഞ ജനുവരി പത്തിന്. ചട്ടം പരിശോധിക്കാനുള്ള പാര്‍ലമെന്ററി ഉപസമിതിയിൽ ബി.ജെ.പിക്ക് ഭൂരിപക്ഷമില്ല. […]

India National

രാജ്യത്ത് കോവിഡ് കേസുകള്‍ കൂടുന്നു; മരണങ്ങൾ നിയന്ത്രിക്കാൻ രാജ്യത്തിനായെന്ന് പ്രധാനമന്ത്രി

കാൽ ലക്ഷത്തോളം കോവിഡ് കേസുകളും അഞ്ഞൂറോളം കോവിഡ് മരണങ്ങളും റിപ്പോ൪ട്ട് ചെയ്തു രാജ്യത്തെ കോവിഡ് കേസുകൾ ക്രമാതീതമായി കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോ൪ട്ട് ചെയ്തത് രാജ്യത്തെ ഏറ്റവും കൂടിയ പ്രതിദിന കോവിഡ് കേസുകൾ. കാൽ ലക്ഷത്തോളം കോവിഡ് കേസുകളും അഞ്ഞൂറോളം കോവിഡ് മരണങ്ങളും റിപ്പോ൪ട്ട് ചെയ്തു. കോവിഡ് മരണങ്ങൾ നിയന്ത്രിക്കാൻ രാജ്യത്തിനായെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂ൪ നേരത്തെ കേസുകളടക്കം രാജ്യത്തെ ആകെ കോവിഡ് കേസുകൾ 767296 ആയി. മരണം 21129ഉം. […]

India National

ദുര്‍ബലരായവര്‍ക്ക് ഒരിക്കലും സമാധാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാനാവില്ല; നാടിനെ സംരക്ഷിക്കാന്‍ എന്തിനും തയ്യാറെന്ന് പ്രധാനമന്ത്രി

ലോകയുദ്ധം വേണോ സമാധാനം വേണോ എന്ന ചോദ്യം ഉയരുമ്പോള്‍, ലോകം നമ്മുടെ ധീരതയെ തിരിച്ചറിയുന്നു. മനുഷ്യരാശിയുടെ നന്മയ്ക്ക് വേണ്ടിയാണ് നമ്മള്‍ പ്രവര്‍ത്തിക്കുന്നത് ഇന്ത്യന്‍ സൈനികരുടെ ധൈര്യവും ത്യാഗവും വിലമതിക്കാനാവാത്തതതാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്ക് സന്ദര്‍ശനത്തില്‍ സൈനികരെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലഡാക്ക് ഇന്ത്യന്‍ ജനതയുടെ സ്വാഭിമാനത്തിന്റെ പ്രതീകമാണ്. ശത്രുക്കളുടെ കുടിലശ്രമങ്ങളൊന്നും വിജയിക്കില്ല. ആരെയും നേരിടാന്‍ രാജ്യം സജ്ജമാണ്. ശത്രിക്കളെ സൈന്യം പാഠം പഠിപ്പിച്ചു. നിങ്ങളുടെ പ്രവൃത്തി ലോകത്തിനാകെ സന്ദേശമാണ്. സൈനികരുടെ ശക്തി ലോകം തിരിച്ചറിയുന്നു. ലോകയുദ്ധം […]

India National

അതിര്‍ത്തി സംഘര്‍ഷത്തിനിടെ ലഡാക്കില്‍ പ്രധാനമന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം; സൈനിക ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി, വൈകിട്ട് കാബിനറ്റ് യോഗം

മുൻകൂട്ടി പ്രഖ്യാപിക്കാതെ അപ്രതീക്ഷിതമായിട്ടാണ് പ്രധാനമന്ത്രി ലേയിലെത്തിയത്. ജൂൺ 15-ന് ഉണ്ടായ അതിർത്തിയിലെ സംഘർഷത്തിന് ശേഷമുള്ള സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം ഇന്ത്യ-ചൈന അതിർത്തിയിൽ സംഘർഷം നിലനിൽക്കെ പ്രധാനമന്ത്രി നരേന്ദ്ര മോദി ലഡാക്കിലെത്തി. മുൻകൂട്ടി പ്രഖ്യാപിക്കാതെ അപ്രതീക്ഷിതമായിട്ടാണ് പ്രധാനമന്ത്രി ലേയിലെത്തിയത്. ജൂൺ 15-ന് ഉണ്ടായ അതിർത്തിയിലെ സംഘർഷത്തിന് ശേഷമുള്ള സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. വൈകിട്ട് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ കാബിനറ്റ് ചേരും. PM Narendra Modi is accompanied by Chief of Defence Staff […]

India National

കോവിഡ് പ്രതിരോധത്തിൽ ഇന്ത്യ മെച്ചപ്പെട്ട നിലയിലെന്നു പ്രധാനമന്ത്രി

ലോക്ഡൗണിനൊപ്പം ശക്തമായ മുൻകരുതലെടുത്തത് ഇന്ത്യയ്ക്കു കരുത്തായി കോവിഡ് പ്രതിരോധത്തിൽ രാജ്യം മെച്ചപ്പെട്ട നിലയിലെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കൃത്യസമയത്തെ ലോക്ഡൗൺ മരണനിരക്ക് കുറച്ചു. ഇന്ത്യ ഭദ്രമായ നിലയിലാണ്. കോവിഡ് മരണനിരക്കിൽ ഇന്ത്യ മെച്ചപ്പെട്ട നിലയിലെന്നും രാജ്യത്തെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. രാജ്യം അണ്‍ലോക്ക്-2ലേക്ക് കടന്നിരിക്കുന്നു. പനിയുടെയും ചുമയുടെയും ജലദോഷത്തിന്റെയും സമയമാണിത്. അതുകൊണ്ട് എല്ലാവരും ജാഗ്രത പാലിക്കണം. ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് ഉചിതമായ സമയത്താണ്. അണ്‍ലോക്ക് ആരംഭിച്ചപ്പോള്‍ പലയിടത്തും ജാഗ്രതക്കുറവ് ഉണ്ടായി. ചട്ടങ്ങള്‍ പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. ജനങ്ങള്‍ […]