ദുര്‍ഗ ദേവിക്ക് നല്‍കുന്ന ബഹുമാനം രാജ്യത്തെ സ്ത്രീകള്‍ക്കും നല്‍കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ദുര്‍ഗാപൂജയുമായി ബന്ധപ്പെട്ട് ബംഗാളില്‍ ബി.ജെ.പി സംഘടിപ്പിച്ച വിര്‍ച്വല്‍ യോഗത്തില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ദുര്‍ഗാദേവി ശക്തിയുടെ പ്രതീകമായാണ് ആരാധിക്കപ്പെടുന്നത്. കേന്ദ്രസര്‍ക്കാര്‍ സ്ത്രീകളുടെ ഉന്നമനത്തിനും ശാക്തീകരണത്തിനും വേണ്ടി പല പ്രവര്‍ത്തനങ്ങളും നടത്തുന്നു. 22 കോടി സ്ത്രീകള്‍ക്ക് ജന്‍ ധന്‍ അക്കൗണ്ടുകള്‍ തുറന്നുകൊണ്ട് അവര്‍ക്ക് വായ്പ നല്‍കുന്നു, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി, സേനയില്‍ സ്ത്രീകള്‍ക്ക് സ്ഥിരമായ കമ്മീഷന്‍ പദവി, പ്രസവാവധി 12ല്‍ നിന്നും 26 […]
Tag: Narendra Modi
കൊവിഡ് പ്രതിരോധം : രാജ്യത്തെ ശാസ്ത്രസമൂഹത്തെയും സ്ഥാപനങ്ങളെയും അഭിനന്ദിച്ച് പ്രധാനമന്ത്രി
കൊവിഡ് പ്രതിരോധം രാജ്യത്തെ ശാസ്ത്രസമൂഹത്തെയും സ്ഥാപനങ്ങളെയും അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊവിഡ് വ്യാപനത്തിനിടെ ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത് ഇവ രണ്ടും ആയിരുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇവരിലൂടെ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ രാജ്യത്തിന് കഴിഞ്ഞുവെന്നും മോദി പറഞ്ഞു. ‘ഗ്രാൻഡ് ചലഞ്ചസ് ആനുവൽ മീറ്റിങ് 2020’ ന്റെ ഉദ്ഘാടന സമ്മേളനത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്. രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞു വരികയാണ്. 88 ശതമാനമെന്ന ഉയർന്ന രോഗമുക്തി നിരക്കാണ് രാജ്യത്തുള്ളത്. സർക്കാർ സ്വീകരിച്ച […]
രാജ്യസ്നേഹിയെന്ന് മോദി സ്വയം വിളിക്കുന്നു, എന്തുതരം രാജ്യസ്നേഹമാണിത്? രാഹുല്‍ ഗാന്ധി
ഇന്ത്യ – ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി. നമ്മുടെ രാജ്യത്ത് ചൈന കടന്നുകയറിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. എന്നിട്ടും പ്രധാനമന്ത്രി നിശബ്ദനാണ്. യുപിഎ ആയിരുന്നു അധികാരത്തിലെങ്കില്‍ 15 മിനിട്ട് കൊണ്ട് ചൈനയെ ഈ മണ്ണില്‍ നിന്ന് തുരത്തിയേനെയെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് ആയിരുന്നു അധികാരത്തിലെങ്കില്‍ ഇന്ത്യയെ ദുഷ്ടലാക്കോടെ നോക്കാന്‍ ചൈന ധൈര്യപ്പെടില്ലായിരുന്നു. അതിര്‍ത്തിയില്‍ നിന്നും 100 കിലോമീറ്റര്‍ ദൂരെ ചൈനയെ നിര്‍ത്തിയേനെ. എന്നാലിപ്പോള്‍ ഇന്ത്യയിലേക്ക് കടന്നുകയറി നമ്മുടെ 20 ജവാന്മാരെ […]
ഫേസ് ബുക്കില്‍ മോദിയെ മറികടന്ന് രാഹുലിന്‍റെ മുന്നേറ്റം
സാമൂഹ്യ മാധ്യമങ്ങളില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് പിന്തുണയേറുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പിന്നിലാക്കിയാണ് രാഹുലിന്റെ മുന്നേറ്റം. മോദിയുടെ ഫേസ് ബുക്ക് പേജിനേക്കാള്‍ എന്‍ഗെയ്ജ്മെന്‍റ് ഉണ്ട് നിലവില്‍ രാഹുലിന്‍റെ പേജിന്. സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള കണക്കാണിത്. ലൈക്ക്, കമന്‍റ്, ഷെയര്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് എന്‍ഗെയ്ജ്മെന്‍റ് നിര്‍ണയിക്കുന്നത്. സെപ്തംബര്‍ 25 മുതല്‍ ഒക്ടോബര്‍ 2 വരെയുള്ള ഒരാഴ്ചത്തെ കണക്ക് അനുസരിച്ച് മോദിയുടെ ഫേസ് ബുക്ക് പേജിനേക്കാള്‍ 40 ശതമാനം എന്‍ഗെയ്ജ്മെന്‍റ് കൂടുതലുണ്ട് രാഹുലിന്‍റെ പേജിന്. […]
കോവിഡ് രൂക്ഷമായ 7 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തും
രാജ്യത്ത് കോവിഡ് ബാധ രൂക്ഷമായ 7 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് കൂടിക്കാഴ്ച നടത്തും. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങള്‍ ഊർജ്ജിതമാക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്യും. മഹാരാഷ്ട്ര, കർണാടക, ആന്ധ്ര, തമിഴ്നാട്, യുപി, ഡല്‍ഹി , പഞ്ചാബ് എന്നിവിടങ്ങളിലെ മുഖ്യമന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുക. രാജ്യത്തെ രോഗികളില് 65 ശതമാനവും മരണത്തിന്‍റെ 77 ശതമാനവും ഈ ഏഴ് സംസ്ഥാനങ്ങളിലാണ്. നിലവില്‍ രാജ്യത്തെ രോഗികള്‍ 56 ലക്ഷവും മരണം 89000ഉം കടന്നു. രോഗബാധ രൂക്ഷമായ മഹാരാഷ്ട്രയില്‍ 18,390 പുതിയ കേസും […]
അഞ്ച് വര്‍ഷം, 58 രാജ്യങ്ങള്‍; പ്രധാനമന്ത്രിയുടെ വിദേശയാത്രക്ക് ചിലവായത് 517.8 കോടി രൂപ !
പ്രധാനമന്ത്രി അവസാന അഞ്ച് വര്‍ഷത്തിനുള്ളില്‍ 58 രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്നും 517.82 കോടി രൂപ ചിലവഴിച്ചുവെന്നും വിദേശകാര്യ വകുപ്പ്. രാജ്യസഭയിലെ സംശയത്തിന് എഴുതി നല്‍കിയ മറുപടിയിലാണ് വിദേശകാര്യ മന്ത്രി വി.മുരളീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ‘2015 മുതല്‍ 2019 വരെ 58 രാജ്യങ്ങള്‍ സന്ദര്‍ശിച്ചുവെന്നും 517.82 കോടി രൂപ ചിലവഴിച്ചു’ അദ്ദേഹം പറഞ്ഞു. ഈ സന്ദര്‍ശനങ്ങള്‍ വിദേശ രാജ്യങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തിയെന്നും സാങ്കേതിക, സാമ്പത്തിക, പ്രതിരോധ മേഖലകളിലെല്ലാം ബന്ധം ശക്തിപ്പെടുത്താനായെന്നും മറുപടിയില്‍ പറയുന്നു. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വന്തം […]
പ്രധാനമന്ത്രി നരേന്ദ്രമോദിക്കിന്ന് എഴുപതാം പിറന്നാള്‍
പ്രധാനമന്ത്രി നരേന്ദ്രമോദിക്കിന്ന് എഴുപതാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ പാവപ്പെട്ട സഹായിക്കാനുള്ള വിവിധ പരിപാടികളുമായി ബിജെപി. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പരിപാടികളാണ് സംസ്ഥാനങ്ങളില്‍ സംഘടിപ്പിക്കുന്നത്. സേവ സപ്താഹ് എന്ന് പേരിട്ടിട്ടുള്ള പരിപാടിയുടെ ഭാഗമായി ഭക്ഷ്യ കിറ്റുകള്‍, ചികിത്സ സഹായം തുടങ്ങിയവ വിതരണം ചെയ്യും. ഉത്തർപ്രദേശില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് പരിപാടിക്ക് ദേശീയ അധ്യക്ഷന് ജെ.പി നദ്ദ തുടക്കമിട്ടിരുന്നു. ബിജെപി സംസ്ഥാന ഓഫീസുകളില്‍ ആഘോഷപരിപാടിയും നടക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വധഭീഷണി; സുരക്ഷ വര്‍ധിപ്പിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷ വര്‍ധിപ്പിച്ചു. എന്‍ഐഎക്ക് ലഭിച്ച വധഭീഷണിയെ തുടര്‍ന്നാണ് നീക്കം. ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിര്‍ദേശ പ്രകാരം സ്പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പാണ് സുരക്ഷ വര്‍ധിപ്പിക്കുന്നത്. ആഗസ്ത് എട്ടിനാണ് പ്രധാനമന്ത്രിയെ വധിക്കുമെന്ന് എന്‍ഐഎക്ക് ഭീഷണി സന്ദേശം ലഭിച്ചത്. ylalwani12345@gmail.com എന്ന മെയില്‍ ഐഡിയില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നത്. നരേന്ദ്ര മോദിയെ കൊല്ലുക (kill narendra modi) എന്നായിരുന്നു സന്ദേശം. ഇത് ആര് എവിടെ നിന്ന് അയച്ചതാണെന്നത് സംബന്ധിച്ച് അന്വേഷണം തുടരുകയാണ്. റോയും ഇന്‍റലിജന്‍സ് ബ്യൂറോയും ഡിഫന്‍സ് […]
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്തു
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ അക്കൌണ്ട് ഹാക്ക് ചെയ്തു. ക്രിപ്റ്റോ കറന്‍സിയുമായി ബന്ധപ്പെട്ട ട്വീറ്റുകളാണ് പ്രധാനമന്ത്രിയുടെ ട്വിറ്റര്‍ അക്കൌണ്ടില്‍ വന്നത്. രാജ്യം ക്രിപ്റ്റോ കറന്‍സിക്കൊപ്പമാണെന്നും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ക്രിപ്റ്റോ കറന്‍സി വഴി സംഭാവന നല്‍കണമെന്നും ട്വീറ്റുകളില്‍ പറയുന്നു. ഹാക്കിങ്ങിന് പിന്നില്‍ ജോണ്‍ വിക്ക് ഗ്രൂപ്പാണെന്നാണ് സൂചന. 2.5 മില്യണ്‍ ഫോളോവേഴ്സുള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്തത്. ഇന്ന് പുലര്‍ച്ചെയാണ് ഹാക്ക് ചെയ്തത്. നരേന്ദ്രമോദിയുടെ വെബ്സൈറ്റിന്റെ ഭാഗമായ സ്വകാര്യ ട്വിറ്റര്‍ അക്കൌണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്. അധികം താമസിയാതെ തന്നെ അക്കൌണ്ടിന്റെ […]
കോവിഡ് വാക്സിന്‍ ഉടനെന്ന് പ്രധാനമന്ത്രി; ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതി പ്രഖ്യാപിച്ചു
മൂന്ന് വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണ്. എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കാന്‍ പദ്ധതി തയ്യാറാക്കും. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. രാജ്യം വികസിപ്പിച്ച കോവിഡ് വാക്സിന്‍ ഉടനുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മൂന്ന് വാക്സിനുകൾ പരീക്ഷണ ഘട്ടത്തിലാണ്. എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാക്കാന്‍ പദ്ധതി തയ്യാറാക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. ദേശീയ ഡിജിറ്റൽ ആരോഗ്യ പദ്ധതിയും പ്രഖ്യാപിച്ചു. എല്ലാവർക്കും ആരോഗ്യ തിരിച്ചറിയൽ നമ്പർ നല്‍കും. ആരോഗ്യ പരിചരണം ഡിജിറ്റലാക്കും. രോഗകാലഘട്ടത്തിൽ സാങ്കേതിക വിദ്യയുടെ ഉപയോഗം […]