പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമോ എന്ന് കാത്തിരുന്ന് കാണാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുടര്‍ഭരണം നേടിയ പിണറായി വിജയന് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി നല്‍കിയ സ്വീകരണത്തിലാണ് പരാമര്‍ശം. കേന്ദ്ര സര്‍ക്കാരിന്റെ സഹകരണം തേടിയാണ് താന്‍ ഡല്‍ഹിയില്‍ വന്നത്. തെരഞ്ഞെടുപ്പ് കഴിഞ്ഞു. അതിനാല്‍ ഇനി ജനങ്ങളോടുള്ള കേന്ദ്രത്തിന്റെ ഉത്തരവാദിത്തം നിര്‍വഹിക്കണമെന്ന് കൂടിക്കാഴ്ചയില്‍ പ്രധാമന്ത്രിയോട് ആവശ്യപ്പെട്ടു. സഹകരണം പ്രധാമന്ത്രി വാഗ്ദാനം ചെയ്തു. എന്താകുമെന്ന് കാത്തിരുന്നു കാണാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എല്‍ഡിഎഫ് ജനങ്ങളുടെ ഹൃദയത്തോട് ചേര്‍ന്നുനിന്നു. […]
Tag: Narendra Modi
കോവിഡ്; ആരോഗ്യ മേഖലയെ പിന്തുണയ്ക്കാൻ ഒരു ലക്ഷം മുന്‍നിര പോരാളികളെ സജ്ജമാക്കുമെന്ന് പ്രധാനമന്ത്രി
രാജ്യം ഒരു ലക്ഷം കോവിഡ് മുൻനിര പ്രവർത്തകരെ സജ്ജമാക്കാനാണ് പദ്ധതിയിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്കിൽ ഇന്ത്യയുടെ കീഴിൽ കോവിഡ് 19 മുൻനിര പ്രവർത്തകർക്കായുളള ആറിന ക്രാഷ്കോഴ്സ് പ്രോഗ്രാമിന്‍റെ ലോഞ്ചിംഗ് വേളയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ‘വൈറസ് നമുക്കിടയിൽ ഇപ്പോഴുമുണ്ട്, അതിന് ഇനിയും വ്യതിയാനങ്ങൾ സംഭവിച്ചേക്കാം. അതിനാൽ ഇനിയുമുണ്ടായേക്കാവുന്ന വെല്ലുവിളികൾ മറികടക്കുന്നതിനു വേണ്ടി രാജ്യത്തിന്‍റെ തയ്യാറെടുപ്പുകൾ വർധിപ്പിക്കേണ്ടതുണ്ട്. ഈ ലക്ഷ്യത്തോടെയാണ് രാജ്യത്ത് ഒരു ലക്ഷം കോവിഡ് മുൻനിര പോരാളികളെ സജ്ജീകരിക്കുന്നതിനുളള നടപടികൾ ആരംഭിക്കുന്നത്,’ പ്രധാനമന്ത്രി പറഞ്ഞു. മഹാമാരിക്കെതിരെ പോരാടുന്ന […]
ചീഫ് സെക്രട്ടറിയെ വിട്ടുതരില്ല: മമതയും കേന്ദ്രവും തമ്മില്‍ പോര് മുറുകുന്നു
ചീഫ് സെക്രട്ടറി ആലാപൻ ബന്ധോപാധ്യയെ തിരികെ വിളിച്ചുകൊണ്ടുള്ള ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി പ്രധാനമന്ത്രിക്ക് കത്ത് അയച്ചു. പ്രധാനമന്ത്രിയുടെ അവലോകന യോഗം ബഹിഷ്കരിച്ചതിന് പിന്നാലെയാണ് ബംഗാൾ ചീഫ് സെക്രട്ടറിയെ പിൻവലിച്ച് കേന്ദ്രം ഉത്തരവ് ഇറക്കിയത്. പുതിയ സംഭവത്തോടെ ബംഗാൾ സർക്കാറും കേന്ദ്രവും തമ്മിലുള്ള പോര് പുതിയ തലത്തിലെത്തി. കേന്ദ്രത്തിന്‍റെ ഏകപക്ഷീയമായ തീരുമാനം ഞെട്ടലുണ്ടാക്കിയെന്നും കോവിഡിനെതിരായ പോരാട്ടത്തിന്റെ നിർണായക നിമിഷത്തിൽ ചീഫ് സെക്രട്ടറിയെ വിട്ടുനൽകാൻ ബംഗാളിന് ആവില്ലെന്നും കാട്ടിയാണ് മമത ബാനർജി പ്രധാനമന്ത്രിക്ക് കത്ത് […]
സെന്‍ട്രല്‍ വിസ്ത പദ്ധതിക്കായി പൊളിച്ചുമാറ്റേണ്ടി വരിക രാജ്യത്തെ ചരിത്ര പ്രധാനമായ മൂന്ന് കെട്ടിടങ്ങള്‍
മോദി സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ സെന്‍ട്രല്‍ വിസ്ത പദ്ധതിക്കായി പൊളിച്ചുമാറ്റേണ്ടി വരിക രാജ്യത്തെ ചരിത്ര പ്രധാനമായ മൂന്ന് കെട്ടിടങ്ങള്‍. ഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയം, നാഷണല്‍ ആര്‍ക്കൈവ്‌സ്, ഇന്ദിരാ ഗാന്ധി നാഷണല്‍ സെന്റര്‍ ഫോര്‍ ആര്‍ട്‌സ് (ഐ.ജി.എന്‍.സി.എ) എന്നിവ 20,000 കോടി രൂപയുടെ പദ്ധതിക്കായി പൊളിച്ചുമാറ്റേണ്ടി വരും. കൊവിഡ് ദുരിതത്തിനിടയിലെ സെന്‍ട്രല്‍ വിസ്ത നിര്‍മാണം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ട് എഴുപതോളം പ്രമുഖ ഗവേഷകരും ചരിത്രകാരന്‍മാരും ഉള്‍പ്പെടുന്ന സംഘം പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. മഹാമാരിക്കിടെ നിര്‍മാണം നിര്‍ത്തിവെക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികളും സര്‍ക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി. […]
രാജ്യത്ത് വാക്സിനും മരുന്നും ഓക്സിജനും കാണാനില്ല, ഒപ്പം പ്രധാനമന്ത്രിയെയും; നരേന്ദ്രമോദിയെ പരിഹസിച്ച് രാഹുല്‍ ഗാന്ധി
കോവിഡ് വ്യാപനത്തിനിടെ വാക്സിൻ, ഓക്സിജൻ, മരുന്നുകൾ എന്നിവയെല്ലാം രാജ്യത്ത് വലിയ ക്ഷാമമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇവയോടൊപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കാണാനില്ലെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കോടികൾ ചെലവഴിച്ച് ഡൽഹിയിൽ പണിയുന്ന സെൻട്രൽ വിസ്ത പദ്ധതിയും മോദിയുടെ ചിത്രങ്ങളും മാത്രമാണ് ഇപ്പോള്‍ അവശേഷിക്കുന്നതെന്നും രാഹുൽ പരിഹാസ രൂപേണ വിമർശിച്ചു. ട്വിറ്ററിലൂടെയാണ് രാഹുലിന്റെ വിമർശനം. ‘വാക്സിൻ, ഓക്സിജൻ, മരുന്നുകൾ എന്നിവക്കൊപ്പം പ്രധാനമന്ത്രിയേയും കാണാനില്ല. സെൻട്രൽ വിസ്ത പദ്ധതി, മരുന്നുകളുടെ ജിഎസ്ടി, എല്ലായിടത്തുമുള്ള പ്രധാനമന്ത്രിയുടെ ചിത്രങ്ങൾ എന്നിവ മാത്രമാണ് ഇപ്പോള്‍ […]
വാക്സിന്‍ സൗജന്യമാക്കണം, സെന്‍ട്രല്‍ വിസ്ത നിര്‍ത്തിവെക്കണം; മോദിക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ കത്ത്
കോവിഡ് വ്യാപനത്തെ തടയാന്‍ ഉടനടി നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രതിപക്ഷ പാര്‍ട്ടികളുടെ കത്ത്. കോൺഗ്രസും സി.പി.എമ്മും അടക്കം 12 പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിനിധികള്‍ ചേര്‍ന്ന് തയ്യാറാക്കിയ കത്തില്‍ ഒമ്പതോളം നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. പ്രതിപക്ഷം പല സന്ദർഭങ്ങളിലായി ഉന്നയിച്ച ആവശ്യങ്ങൾ കേന്ദ്രം പാടെ അവഗണിക്കുകയും തള്ളിക്കളയുകയും ചെയ്ത പശ്ചാത്തലത്തിലാണ് കത്തയച്ചത്. സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ വിവിധ നടപടികൾ സ്വീകരിച്ചേ മതിയാവൂ എന്നാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും ലഭ്യമായ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി കേന്ദ്രസർക്കാർ കോവിഡ് വാക്സിൻ […]
‘കേരളത്തിലെ ജനങ്ങൾ വിവേകമുള്ളവരും വിദ്യാഭ്യാസമുള്ളവരുമാണ്’; സുരേന്ദ്രനുള്ള മറുപടി മോദി നല്‍കിയിട്ടുണ്ടെന്ന് പരിഹസിച്ച് ഷാഫി പറമ്പില്‍
കേരളത്തിലെ ജനങ്ങള്‍ വിവേകമുള്ളവരും വിദ്യാഭ്യാസമുള്ളവരുമാണെന്ന കാര്യം മോദി നേരത്തെ പറഞ്ഞിട്ടുണ്ടെന്നും അതാണ് സുരേന്ദ്രനുള്ള മറുപടിയെന്നും പാലക്കാട് എം.എല്‍.എ ഷാഫി പറമ്പില്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി പാലക്കാട് സന്ദര്‍ശനത്തിനിടെ പറഞ്ഞ വാക്കുകള്‍ പങ്കുവെച്ചുകൊണ്ടാണ് ഷാഫി പറമ്പില്‍ സുരേന്ദ്രനെതിരെ ആഞ്ഞടിച്ചത്. മീഡിയവണ്‍ ചാനല്‍ വാര്‍ത്താ സഹിതമാണ് ഷാഫി മറുപടി നല്‍കിയത്. കേരളത്തിലെ ബി.ജെ.പിയുടെ അക്കൗണ്ട് പൂട്ടിക്കെട്ടിയതിനെയും അദ്ദേഹം പരിഹസിച്ചു. പൂജ്യത്തെ മലയാളികൾ ഇത്രയും ഇഷ്ടപ്പെട്ട ഒരു കാലമുണ്ടായിട്ടുണ്ടാവില്ലെന്നാണ് ഷാഫി പറമ്പില്‍ പ്രതികരിച്ചത്. അവസാന നിമിഷം വരെ പോരാട്ടം മുറുകിയ പാലക്കാട് […]
രാജ്യവ്യാപക ലോക്ക്ഡൗണ്‍ പരിഹാരമാവില്ല:കൊറോണ കര്‍ഫ്യൂവും അവതരിപ്പിച്ച് പ്രധാനമന്ത്രി
കോവിഡ് വ്യാപനം അനിയന്ത്രിതമാകുന്ന സാഹചര്യത്തില്‍ രാജ്യവ്യാപക ലോക്ക്ഡൗണ്‍ പരിഹാരമാകില്ലെന്ന് പ്രധാനമന്ത്രി. ഇനിയൊരു ലോക്ക്ഡൗണ്‍ രാജ്യത്തെ സാമ്പത്തിക മേഖലയ്ക്ക് താങ്ങാനാവില്ലെന്നും സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ ഓണ്‍ലൈന്‍ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി വ്യക്തമാക്കി. ഏപ്രില്‍ 11 മുതല്‍ 14 വരെ ‘വാക്സിന്‍ ഉത്സവ’ മായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് പരിശോധനയുടെ എണ്ണം വർധിപ്പിക്കാനും മൈക്രോ കണ്ടെയ്ൻമെന്‍റ് സോണുകളിൽ കൂടുതൽ ശ്രദ്ധ ചെലുത്താനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാത്രി കര്‍ഫ്യൂ നിലവിലുള്ള പ്രദേശങ്ങളില്‍ കൊറോണ വൈറസിനെക്കുറിച്ച് ജാഗ്രത തുടരാന്‍ ‘കൊറോണ കര്‍ഫ്യൂ’ എന്ന പദം […]
പരീക്ഷയെ ഭയപ്പെടരുത്: വിദ്യാർഥികളോട് പ്രധാനമന്ത്രി
പരീക്ഷയെ ഒരിക്കലും ഭയപ്പെടരുതെന്ന് വിദ്യാർഥികളോട് പ്രധാനമന്ത്രി നരേന്ദ്ര മോദി. പത്താം ക്ലാസ്സ്, പ്ലസ് ടു പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായുള്ള പരീക്ഷ പേ ചർച്ച എന്ന പരിപാടിയിൽ സംവദിക്കുകയായിരുന്നു പ്രധാനമന്ത്രി. പരീക്ഷക്ക് ഒരുങ്ങുന്ന വിദ്യാർഥികളോടും അധ്യാപകരോടും പ്രധാനമന്ത്രി ഓൺലൈൻ വഴിയാണ് സംവദിച്ചത്. എല്ലാ വിഷയങ്ങളും ഒരു പോലെ ഇഷ്ടപ്പെട്ടു പഠിക്കണമെന്നും വിഷമമുള്ള വിഷയങ്ങളിൽ നിന്ന് ഒളിച്ചോടരുതെന്നും അദ്ദേഹം പറഞ്ഞു. അധ്യാപകർ ഒരിക്കലും വിദ്യാർഥികളെ പരീക്ഷക്ക് സമ്മർദം ചെലുത്തരുത്. കുട്ടികൾ പരീക്ഷയെ ഭയക്കുന്നില്ല. അധ്യാപകരും രക്ഷിതാക്കളും കുട്ടികളിൽ സമ്മർദം ചെലുത്തുന്നത് […]
മോദി നല്ല നടന്‍, ശരണം വിളി ജനങ്ങളെ കബളിപ്പിക്കാന്‍: എ കെ ആന്‍റണി
ഭരണമാറ്റത്തിന്‍റെ ശക്തമായ കാറ്റ് കേരളത്തിൽ വീശുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് എ കെ ആന്‍റണി. ആ കാറ്റിൽ പിണറായി ഭരണം ആടിയുലയും. യുഡിഎഫ് തിരിച്ച് വരുമെന്നും എ കെ ആന്‍റണി പറഞ്ഞു. പ്രധാനമന്ത്രിയുടെ കാപട്യം ജനങ്ങൾക്ക് ബോധ്യപ്പെട്ടു. ശബരിമലയിൽ ആചാരം സംരക്ഷിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നും ചെയ്തില്ല. നല്ല നടനാണ് മോദി. ശരണം വിളി ജനങ്ങളെ കബളിപ്പിക്കാനാണെന്നും ആന്‍റണി കുറ്റപ്പെടുത്തി. മോദിയും അമിത് ഷായും ശ്രമിക്കുന്നത് കോൺഗ്രസ് മുക്ത ഭാരതത്തിനാണ്. കോൺഗ്രസ് വരാതിരിക്കാൻ കടുത്ത മത്സരം നടക്കുന്നിടത്ത് […]