National

ശിവഗിരി തീർത്ഥാടന നവതി ആഘോഷങ്ങൾക്ക് തുടക്കം; ആഗോളതല ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കും

ശിവഗിരി തീർത്ഥാടന നവതി ആഘോഷങ്ങളുടെ ആഗോളതല ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ബ്രഹ്മവിദ്യാലയ സുവർണ ജൂബിലി ആഘോഷങ്ങൾക്കും ഇന്ന് തുടക്കമാകും. ദേശീയ അന്തർദേശീയ തലത്തിൽ ഒരു വർഷം നീളുന്ന പരിപാടികൾക്കാണ് ഇതോടെതുടക്കം കുറിക്കുന്നത്. ലോക് കല്യാൺ മാർഗിൽ നടക്കുന്ന ചടങ്ങിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന സംയുക്ത ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും പ്രധാനമന്ത്രി നിർവഹിക്കും. ശിവഗിരി തീർത്ഥാടനവും ബ്രഹ്മവിദ്യാലയവും ആരംഭിച്ചത് സാമൂഹിക പരിഷ്‌കർത്താവ് ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹവും മാർഗനിർദേശവും കൊണ്ടാണ്. ബ്രഹ്മവിദ്യാലയ ജൂബിലി, തീർത്ഥാടന നവതി ആഘോഷങ്ങളുടെ […]

National

ബോറിസ് ജോൺസൺ ഇന്ന് ഇന്ത്യയിലെത്തും; പ്രധാനമന്ത്രിയുമായി നിർണായക ചർച്ചകൾ

രണ്ട് ദിവസത്തെ സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ന് ഇന്ത്യയിലെത്തും . ഗുജറാത്ത് സന്ദർശനത്തിൽ ഗൗതം അദാനിയടക്കമുള്ള വ്യവസായികളെ കാണും.വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. യുക്രൈൻ യുദ്ധമടക്കമുള്ള വിഷയങ്ങൾ ചർച്ച ചെയ്യും. നാളെ ഡൽഹിയിൽ വച്ചാണ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച .വിവിധ കരാറുകളിലും ഇരു രാജ്യങ്ങളും ഒപ്പുവെച്ചേക്കും. ബ്രിട്ടണിലെ എഡിൻബർഗ് സർവകലാശാലയുടെ സഹകരണത്തോടെ നിർമ്മിക്കുന്ന ഗുജറാത്ത് ബയോടെക്നോളജി സർവകലാശാലയും വൈകിട്ട് അക്ഷർധാം ക്ഷേത്രവും അദ്ദേഹം സന്ദർശിക്കും. ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കാനാണ് സന്ദർശനം കൊണ്ട് ലക്ഷ്യമിടുന്നതെന്ന് […]

National

രാജ്യം പുരോഗതിയിലേക്ക് വേഗം കുതിക്കുകയാണ്; കുടുംബവാഴ്ചയ്‌ക്കെതിരെ പോരാടുമെന്ന് പ്രധാനമന്ത്രി

രാജ്യം പുരോഗതിയിലേക്ക് വേഗം കുതിക്കുകയാണ്. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ചിലർ കളിക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ബിജെപിയുടെ 42-ാം സ്ഥാപക ദിനത്തിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകായായിരുന്നു അദ്ദേഹം. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ചിലർ കളിക്കുന്നത്. ഇന്ത്യയിൽ വോട്ട് ബാങ്ക് രാഷ്ട്രീയം അവസാനിപ്പിച്ചത് ബിജെപിയാണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ കടന്നാക്രമിച്ച നരേന്ദ്ര മോദി കുടുംബവാഴ്ച ഇന്ത്യയെ തുലച്ചെന്നും,കുടുംബവാഴ്ചയ്‌ക്കെതിരെ ബിജെപി പോരാടുമെന്നും പറഞ്ഞു. ഭരണഘടനെയെ ഇത്തരം പാർട്ടികൾ മാനിക്കുന്നില്ലെന്നും. മുൻ സർക്കാരുകൾ രാജ്യത്തെ ചെറുപ്പക്കാരെ വഞ്ചിച്ചെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ആഗോള […]

National

ബിജെപി സ്ഥാപക ദിനം; പ്രധാനമന്ത്രി ഇന്ന് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും

ബിജെപി സ്ഥാപക ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. പ്രവര്‍ത്തകര്‍ക്ക് പുറമെ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, മന്ത്രിമാര്‍, എം.പിമാര്‍, എം.എല്‍.എമാര്‍ എന്നിവരെ രാവിലെ പത്തിനാണ് പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നത്. പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ബിജെപിയുടെ 42ാം സ്ഥാപക ദിനത്തില്‍ പാര്‍ട്ടിയുടെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ മുഖേന തത്സമയ സംപ്രേഷണമുണ്ടാകും. ഡല്‍ഹിയിലെ ബിജെപി ആസ്ഥാനത്ത് രക്തദാന ക്യാമ്പും സംഘടിപ്പിക്കും. നാളെ മുതല്‍ ഈമാസം ഇരുപത് വരെ സാമൂഹ്യ നീതിയെന്ന വിഷയത്തില്‍ […]

National

‘അധിനിവേശം എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നത്’; റഷ്യയോട് നിലപാട് പറഞ്ഞ് പ്രധാനമന്ത്രി

സമാധാനം പുനസ്ഥാപിക്കാനായി ഏതു വിധത്തിലുള്ള പിന്തുണയും നല്‍കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. അക്രമം അവസാനിപ്പിക്കണമെന്ന നിലപാടാണ് ഇന്ത്യ സെര്‍ജി ലാവ്‌റോവുമായുള്ള കൂടിക്കാഴ്ചയില്‍ ആവര്‍ത്തിച്ചത്. യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം റഷ്യ ഉടന്‍ അവസാനിപ്പിക്കണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും നരേന്ദ്രമോദി വ്യക്തമാക്കി. യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയ്‌ക്കെതിരെ നിലപാടെടുക്കാന്‍ ഇന്ത്യയ്ക്കുമേല്‍ സമ്മര്‍ദം ശക്തമാകുന്നതിനിടെയാണ് മോദി-ലാവ്‌റോവ് കൂടിക്കാഴ്ച. 40 മിനിറ്റാണ് ഇരുവരും തമ്മില്‍ സംസാരിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയായി ഇന്ത്യയിലെത്തിയ യുകെ, ചൈന, ആസ്ട്രിയ, ഗ്രീസ്, മെക്‌സിക്കോ മന്ത്രിമാരുമായി പ്രധാനമന്ത്രി […]

National World

‘യുക്രൈൻ വിഷയത്തിൽ പക്ഷം പിടിക്കാത്ത നിലപാട്’; ഇന്ത്യയെ പ്രശംസിച്ച് റഷ്യ

യുക്രൈൻ വിഷയത്തിൽ പക്ഷം പിടിക്കാത്ത ഇന്ത്യൻ നിലപാടിനെ പ്രശംസിച്ച് റഷ്യന്‍ വിദേശകാര്യമന്ത്രി സെർജി ലാവ്‍റോവ്. ഇന്ത്യയുമായുള്ള തന്ത്ര പ്രധാന മേഖലകളിലെ സഹകരണത്തിന് പ്രഥമ സ്ഥാനം റഷ്യ നൽകുന്നു. അന്താരാഷ്ട്ര പ്രശ്നങ്ങൾ എല്ലാം യുക്രൈൻ പ്രതിസന്ധിയിലേക്ക് ചുരുക്കാൻ ആണ് പടിഞ്ഞാറൻ രാജ്യങ്ങൾക്ക് താല്പര്യം. റഷ്യ ഒന്നിനോടും യുദ്ധം ചെയ്യുന്നില്ല എന്നും ലാവ്റോവ് പറഞ്ഞു. കടുത്ത എതിര്‍പ്പിനിടയിലും റഷ്യ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്റോവുമായി വിദേശകാര്യമന്ത്രി എസ് ജയ്ശങ്കര്‍ കൂടിക്കാഴ്ച്ച നടത്തി. ഇന്ത്യയും റഷ്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പലമേഖലകളിലും വളർന്നു […]

Kerala

‘സിൽവർ ലൈൻ ഉപേക്ഷിക്കേണ്ടിവരും’; പ്രധാനമന്ത്രിയോട് ആശങ്ക പങ്കുവച്ചെന്ന് സുരേഷ്‌ഗോപി

സിൽവർ ലൈൻ വിഷയത്തിൽ പ്രധാനമന്ത്രിയോട് ആശങ്ക പങ്കുവച്ചെന്ന് സുരേഷ്‌ഗോപി എം പി.സിൽവർ ലൈൻ ഉണ്ടാക്കുന്ന പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് പ്രധാനമന്ത്രിക്ക് ബോധ്യമുണ്ട്. ആറന്മുള പദ്ധതിപോലെ സിൽവർ ലൈനും ഉപേക്ഷിക്കേണ്ടിവരുമെന്ന് സുരേഷ്‌ഗോപി എം പി പ്രതികരിച്ചു. അതേസമയം സില്‍വര്‍ലൈന്‍ പദ്ധതിക്കായി കല്ലിട്ട ഭൂമിക്ക് വായ്പ നിഷേധിക്കുന്നത് തടയാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍. ബാങ്കേഴ്സ് സമിതിയോഗം വിളിച്ച് വായ്പ നിഷേധിക്കരുതെന്ന് ആവശ്യപ്പെടും. ഇപ്പോഴത്തെ നടപടി ഭൂമി ഏറ്റെടുക്കൽ അല്ല, സാമൂഹിക ആഘാത പഠനം ആണെന്ന കാര്യം ബാങ്കുകൾക്കു മുന്നിൽ അവതരിപ്പിക്കും. വൈകാതെ […]

National

‘പരീക്ഷ ഉത്സവമാക്കി മാറ്റണം, ആത്മവിശ്വാസത്തോടെ നേരിടണം’; വിദ്യാർത്ഥികളോട് പ്രധാനമന്ത്രി

പരീക്ഷാ പേ ചർച്ചയുടെ അഞ്ചാം പതിപ്പിൽ വിദ്യാർത്ഥികൾക്ക് നിർദേങ്ങൾ നൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷ ഉത്സവമാക്കി മാറ്റണം, നിങ്ങൾ ചെയ്യുന്നതെന്തും ആത്മവിശ്വാസത്തോടെ ചെയ്യുകയാണ് വേണ്ടതെന്ന് വിദ്യാർത്ഥികളോട് പ്രധാനമന്ത്രി പറഞ്ഞു. പരീക്ഷയിൽ ആശങ്ക വിദ്യാർത്ഥികൾക്കല്ല മാതാപിതാക്കൾക്കാണ് എന്നും അദ്ദേഹം പറഞ്ഞു. പതിനഞ്ച് ലക്ഷത്തോളം പേർ പരിപാടിയിൽ പങ്കെടുത്തു. സമയക്കുറവ് മൂലം പരീക്ഷാ പേയിൽ ചർച്ച ചെയ്യപ്പെടാതെ പോകുന്ന വിദ്യാർത്ഥികളുടെ എല്ലാ ചോദ്യത്തിനും നമോ ആപ്പിൽ വീഡിയോകളിലൂടെയും ഓഡിയോ സന്ദേശങ്ങളിലൂടെയും മറുപടി നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി.നീണ്ട ഇടവേളയ്‌ക്ക് ശേഷം എല്ലാവരേയും […]

National

വിദ്യാർത്ഥികളുടെ പരീക്ഷാപേടി മാറ്റുക ലക്ഷ്യം; പ്രധാനമന്ത്രിയുടെ പരീക്ഷ പേ ചർച്ച ഇന്ന്

വിദ്യാർത്ഥികളുടെ പരീക്ഷാപേടി മാറ്റാനും, സമ്മർദ്ദ രഹിതമായ പരീക്ഷാ സാഹചര്യം സൃഷ്ടിക്കാനും ലക്ഷ്യമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരീക്ഷ പേ ചർച്ച ഇന്ന്. ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ രാവിലെ പതിനൊന്നിനാണ് പരീക്ഷ പേ ചർച്ചയുടെ അഞ്ചാം എഡിഷൻ സംഘടിപ്പിക്കുന്നത്. രാജ്യത്തെ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംവാദം നടത്തും. സമ്മർദ്ദമകറ്റി പരീക്ഷ എന്ന ഉൽസവത്തെ ആഘോഷിക്കുക എന്ന ആശയം മുൻനിർത്തിയാണ് സംവാദം. വിദ്യാർത്ഥികളുടെ അടക്കം ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകും. രാജ്യത്തിനകത്തും വിദേശത്ത് നിന്നുമായി വിദ്യാത്ഥികൾ അടക്കം […]

National

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളത്തിൽ വർധന

കേന്ദ്ര സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത വർധിപ്പിച്ചു. മൂന്ന് ശതമാനമാണ് ക്ഷാമബത്തയിൽ വർധനവുണ്ടായത്. നേരത്തെ 31 ശതമാനമായിരുന്ന ക്ഷാമബത്ത ഇതോടെ 34 ശതമാനമായി ഉയർന്നു. ഇത് ശമ്പളത്തിൽ വർധനവിന് കാരണമാകും. 2022 ജനുവരി ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെയാണ് വർധന.കേന്ദ്രസർക്കാരിന് 9544.50 കോടി രൂപയുടെ അധിക ബാധ്യത ഇതിലൂടെയുണ്ടാകും. 47.68 ലക്ഷം കേന്ദ്രസർക്കാർ ജീവനക്കാരെയും 68.62 ലക്ഷം പെൻഷൻകാർക്കും ഈ തീരുമാനം ഉപകാരപ്രദമായിരിക്കും.പെൻഷൻകാർക്കുള്ള ക്ഷാമാശ്വാസവും വർദ്ധിപ്പിച്ചിട്ടുണ്ട്. ഏഴാമത് കേന്ദ്ര ശമ്പള കമ്മീഷൻ ശുപാർശ പ്രകാരമാണ് ശമ്പള വർധന. […]