44-ാമത് അന്താരാഷ്ട്ര ചെസ് ഒളിമ്പ്യാഡ് ചെന്നൈയിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ സാന്നിധ്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. അഞ്ച് തവണ ലോക ചെസ്സ് ചാമ്പ്യനായ വിശ്വനാഥൻ ആനന്ദ് ഉദ്ഘാടന ചടങ്ങിൽ പ്രധാനമന്ത്രി മോദിക്കും മുഖ്യമന്ത്രി സ്റ്റാലിനും ഒളിമ്പ്യാഡ് ദീപം കൈമാറി. തുടർന്ന് ടോർച്ച് ഇന്ത്യൻ ചെസ് താരങ്ങൾക്ക് കൈമാറി. ആതിഥ്യമര്യാദയുടെ പ്രാധാന്യത്തെക്കുറിച്ച് തമിഴ് സന്യാസി കവി തിരുവള്ളുവരുടെ ഈരടികൾ ഉദ്ധരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ഉദ്ഘാടന പ്രസംഗം. കായികരംഗത്ത് പരാജിതർ ഇല്ല, വിജയികളും ഭാവി വിജയികളും മാത്രമാണെന്നും […]
Tag: Narendra Modi
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുജറാത്ത് സന്ദർശിക്കും
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഗുജറാത്ത് സന്ദർശിക്കും. ഹിമന്ത് നഗർ സബർ ഡയറിയുടെ മൂന്ന് പുതിയ പ്ലാന്റുകൾക്ക് തറക്കല്ലിടും. വെണ്ണ ഫാക്ടറി അടക്കമുള്ള വിവിധ പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും. 1000 കോടി ചിലവിട്ടുള്ള പദ്ധതികൾ കാലികളെ വളർത്തുന്നവരുടെ വരുമാനം ഇരട്ടിയാകുമെന്നാണ് സർക്കാർ അവകാശപ്പെടുന്നത്. രണ്ട് ദിവസത്തെ സന്ദർശനത്തിനിടെ ഇന്ത്യയിലെ ആദ്യത്തെ അന്താരാഷ്ട്ര ബുള്ളിയൻ എക്സ്ചേഞ്ച് ഉൾപ്പെടെ നിരവധി പദ്ധതികൾ ഉദ്ഘാടനം ചെയ്യും. ഗാന്ധിനഗറിലെ, ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്ററും പ്രധാന മന്ത്രി സന്ദർശിക്കും. നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് സമ്പദ് […]
ചെസ് ഒളിമ്പ്യാഡിന് ഇന്ന് തുടക്കം; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന ചെസ് ഒളിംപ്യാഡിന് ഇന്ന് തമിഴ്നാട്ടിലെ മഹാബലിപുരത്ത് തുടക്കമാകും. വൈകിട്ട് ചെന്നൈ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഒളിംപ്യാഡ് ഉദ്ഘാടനം ചെയ്യും. നാല് വേദികളിലായി നാളെ മുതലാണ് മത്സരങ്ങൾ നടക്കുക. ഓഗസ്റ്റ് 10 വരെയാണ് മത്സരങ്ങൾ. 187 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. സുരക്ഷയ്ക്കായി 22000 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. ഒളിമ്പ്യാഡിന്റെ ദീപശിഖാപ്രയാണം ഇന്നലെ വൈകിട്ട് മത്സര വേദിയിലെത്തി.
സിൽവർ ലൈൻ ബദലായി അതിവേഗ പാത പരിഗണനയിൽ; ‘നേമം ഉപേക്ഷിക്കില്ലെന്ന്’ ബിജെപി
സിൽവർ ലൈൻ ബദലുമായി മുന്നോട്ട് പോകാൻ കേന്ദ്രം. ബദലായി അതിവേഗ പാത പരിഗണനയിൽ. നേമം ടെർമിനൽ ഉപേക്ഷിക്കില്ലെന്നും ബിജെപി നേതാക്കൾക്ക് കേന്ദ്രം ഉറപ്പ് നൽകി. ഏതാനം ദിവസങ്ങൾക്കകം നടപടി തുടങ്ങുമെന്ന് ഉറപ്പ് ലഭിച്ചെന്നും വി മുരളീധരൻ പറഞ്ഞു.പദ്ധതി ഉപേക്ഷിക്കാനുള്ള ഒരു നീക്കവും ഉണ്ടാകില്ലെന്ന് കേന്ദ്ര മന്ത്രി ഉറപ്പ് നൽകിയെന്നും ബിജെപി പ്രതിനിധി സംഘം വ്യക്തമാക്കി. വേഗത കൂടിയ ട്രെയിൻ വേണം എന്നത് ന്യായമായ ആവശ്യം.പക്ഷെ ജനങ്ങളെ കുടിയൊഴുപ്പിച്ചുളള ഒരു പദ്ധതി നല്ലതല്ല.പകരം സംവിധാനം എങ്ങനെ എന്ന് റെയിൽവെ […]
കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി വിജയ് ചൗക്കില്‍ അറസ്റ്റില്‍
സോണിയാ ഗാന്ധിയുടെ ഇഡി ചോദ്യം ചെയ്യലിനെതിരെ രാജ്യ തലസ്ഥാനത്തെ കോൺഗ്രസ് എംപിമാരുടെ പ്രതിഷേധത്തിൽ നാടകീയ രംഗങ്ങൾ. വിജയ് ചൗക്കിൽ കോൺഗ്രസ് എംപിമാര്‍ക്കൊപ്പം പ്രതിഷേധിച്ച വയനാട് എംപി രാഹുൽ ഗാന്ധിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. റോഡിലിരുന്ന് പ്രതിഷേധിച്ച രാഹുലിനെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കുകയായിരുന്നു. പാര്‍ലമെന്റില്‍ നിന്നും വിജയ് ചൗക്കിലേക്ക് നടത്തിയ പ്രതിഷേധത്തിനിടെയാണ് അറസ്റ്റ്. വിലക്കയറ്റം, ജിഎസ്ടി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഉന്നയിച്ച നടത്തിയ പ്രതിഷേധത്തിനിടെയാണ് അറസ്റ്റ്. 30 മിനിറ്റോളം നീണ്ട പ്രതിഷേധത്തിനൊടുവിലാണ് കോൺഗ്രസ് രാഹുല്‍ ഗാന്ധിയെ […]
‘ചരിത്രദിവസം’; ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപതി മുർമു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും
ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു ഇന്ന് സ്ഥാനമേൽക്കും. ഇന്ന് രാവിലെ 10.14 ന് ചീഫ് ജസ്റ്റിസ് എൻവി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും. ഗോത്രവർഗ്ഗ വിഭാഗത്തിൽ നിന്നുമുള്ള ആദ്യ രാഷ്ട്രപതി എന്ന ചരിത്രം കൂടി ഇന്ന് പിറക്കും. രാഷ്ട്രപതിയാകുന്ന രണ്ടാമത്തെ വനിത. റായ്സിന കുന്നിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി എന്നി നേട്ടങ്ങളും ദ്രൗപദി മുർമുവിനെ തേടിയെത്തും. ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനൊപ്പം നിയുക്ത രാഷ്ട്രപതി പാർലമെൻറിൽ എത്തും. ചടങ്ങ് നടക്കുന്ന സാഹചര്യത്തിൽ പാർലമെൻറിൻറെ ഇരുസഭകളും ഇന്ന് […]
‘ആധിപത്യം സ്ഥാപിക്കാനുള്ള സുവർണാവസരം, ആരെയും പേടിക്കേണ്ട’; കോമൺവെൽത്ത് സംഘത്തോട് പ്രധാനമന്ത്രി
2022 കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യൻ സംഘവുമായി സംവദിച്ച് പ്രധാനമന്ത്രി. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് നരേന്ദ്ര മോദി താരങ്ങളെ പ്രോത്സാഹിപ്പിച്ചത്. കോമൺവെൽത്ത് ഗെയിംസ് ലോകത്തെ ആധിപത്യം സ്ഥാപിക്കാനുള്ള സുവർണാവസരമാണ്. പരിശീലനത്തിലും പ്രകടനത്തിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും മറ്റൊന്നിനെക്കുറിച്ചും വിഷമിക്കേണ്ടെന്നും പ്രധാനമന്ത്രി. “ഇന്ത്യൻ കായിക ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാലഘട്ടമാണ് ഇത്. നിങ്ങൾ പുതിയ ഇന്ത്യയെ പ്രതിനിധീകരിക്കുന്നു. മൈതാനം മാറി, അന്തരീക്ഷം മാറി, പക്ഷേ നിങ്ങളുടെ മാനസികാവസ്ഥ മാറിയിട്ടില്ല, നിങ്ങളുടെ ആത്മാവ് മാറിയിട്ടില്ല… ത്രിവർണ്ണ പതാക ഉയരങ്ങളിൽ എത്തിക്കാൻ കഴിയട്ടെ. കായിക […]
65 വാക്കുകൾക്ക് വിലക്ക്; പ്രധാനമന്ത്രിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിൽ
പാർലമെന്റിൽ 65 വാക്കുകൾക്ക് വിലക്ക് ഏർപ്പെടുത്തിയ സംഭവത്തിൽ പ്രധാനമന്ത്രിയെ ട്രോളി രാഹുൽ മാങ്കൂട്ടത്തിലിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്.മൺസൂൺ സമ്മേളനത്തിന് മുന്നോടിയായി പുറത്തിറക്കിയ അൺപാർലമെന്ററി വാക്കുകളുടെ പുതിയ പട്ടികയെയാണ് രാഹുൽ പരിഹസിച്ചത്. ചുരുക്കിപ്പറഞ്ഞാൽ “പ്രധാൻ ജി” യെ പറ്റി ആരും ഒന്നും പറയരുത്! എന്നാണ് രാഹുൽ ഫെയ്സ്ബുക്കിൽ കുറിച്ചത്. ചർച്ചയിലും സംവാദങ്ങളിലും നരേന്ദ്ര മോദിയെ വിവരിക്കുന്ന പദങ്ങളാണ് കേന്ദ്രം നിരോധിച്ചതെന്ന അർത്ഥത്തിലാണ് രാഹുൽ പോസ്റ്റിട്ടിരിക്കുന്നത്. കോൺഗ്രസിന്റെയും ടിഎംസിയുടെയും പല വലിയ നേതാക്കളും ഈ പട്ടികയിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചിട്ടുണ്ട്. അഴിമതിയെ […]
രാജ്യത്ത് ഗബ്ബർ സിംഗ് ടാക്‌സും തൊഴിലില്ലായ്മയുടെ സുനാമിയും; രാഹുൽ ഗാന്ധി
പണപ്പെരുപ്പത്തിലും തൊഴിലില്ലായ്മയിലും കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. ബിജെപി ഭരണത്തിൽ പെട്രോളിന്റെയും പാചകവാതകത്തിന്റെയും വില വർധിച്ചതോടെ ‘ഗബ്ബർ സിംഗ് ടാക്‌സ്’ കൊള്ളയുടെയും, തൊഴിലില്ലായ്മയുടെയും സുനാമിയാണ് ഉണ്ടായതെന്ന് അദ്ദേഹം ആരോപിച്ചു. മോദി സൃഷ്ടിച്ച തടസ്സങ്ങൾ ജനങ്ങളെ തളർത്തിയെന്നും, ജനദ്രോഹ നയങ്ങൾ നിർത്തണമെന്നും രാഹുൽ ആവശ്യപ്പെട്ടു. ഇതിഹാസ സ്വാതന്ത്ര്യ സമര സേനാനി അല്ലൂരി സീതാരാമ രാജുവിന്റെ 125-ാം ജന്മവാർഷികത്തിൽ അദ്ദേഹത്തിന്റെ 30 അടി വെങ്കല പ്രതിമ അനാച്ഛാദനം ചെയ്‌തതിന് ശേഷം, ആന്ധ്രാപ്രദേശിലെ ഭീമാവരത്ത് നടന്ന ഒരു വലിയ പൊതുയോഗത്തിൽ […]
ആബെയുടെ നഷ്ടത്തില്‍ ജപ്പാനൊപ്പം; രാജ്യം ഇന്ന് ദുഃഖമാചാരിക്കും
ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ കൊലപാതകത്തില്‍ രാജ്യം ഇന്ന് ദുഃഖമാചരിക്കും. ഈ പശ്ചാത്തലത്തില്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി ദ്രൗപതി മുര്‍മുവിന്റെ എല്ലാ പരിപാടികളും സന്ദര്‍ശനങ്ങളും മാറ്റിവച്ചതായി ബിജെപി അറിയിച്ചു. ആബെയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രസിഡന്റ് രാംനാഥ് കോവിന്ദുമടക്കമുള്ള പ്രമുഖര്‍ നടുക്കം രേഖപ്പെടുത്തിയിരുന്നു. ഇന്ത്യയുമായി എക്കാലവും അടുത്ത ബന്ധം പുലര്‍ത്തിയ ഷിന്‍സോ ആബെയെ ഇന്ത്യ പരമോന്നത സിവിലിയന്‍ ബഹുമതിയായ പത്മവിഭൂഷണ്‍ നല്‍കി ആദരിച്ചിരുന്നു. ഷിന്‍സോ ആബെയ്ക്ക് വെടിയേറ്റപ്പോഴും ദുഃഖം രേഖപ്പെടുത്തുന്നതിനിടയില്‍, തന്റെ അടുത്ത സുഹൃത്ത് എന്നാണ് […]