Kerala

കേരള കത്തോലിക്ക മെത്രാൻ സമിതി പ്രത്യേക സമ്മേളനം ഇന്ന്; നാർക്കോട്ടിക് ജിഹാദ് വിവാദം ഉൾപ്പെടെ ചർച്ച ചെയ്യും

കേരള കത്തോലിക്ക മെത്രാൻ സമിതി പ്രത്യേക സമ്മേളനം ഇന്ന്. നാർക്കോട്ടിക് ജിഹാദ് വിവാദം ഉൾപ്പെടെ ചർച്ച ചെയ്യുന്നതിനാണ് യോഗം. കർദിനാൾ ജോർജ് ആലഞ്ചേരിയുടെ അധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ കർദ്ദിനാൾ ബസേലിയോസ് ക്ലീമിസ് ബാവ ഉൾപ്പെടെയുള്ള മേലധ്യക്ഷന്മാർ പങ്കെടുക്കും. (catholic meeting narcotic jihad) കേരളത്തിലെ ദലിത് വിഭാഗത്തിൽപ്പെട്ടവരും കർഷകരും തീരദേശനിവാസികളും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങൾ ചർച്ച ചെയ്യുന്നതിനും കേരളത്തിലെ ഇപ്പോഴത്തെ പ്രത്യേക സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും വേണ്ടിയാണ് യോഗം ചേരുന്നതെന്നാണ് സഭാ നേതൃത്വം അറിയിച്ചിരിക്കുന്നത്. എന്നാൽ, പാലാ ബിഷപ്പിൻ്റെ നാർക്കോട്ടിക് […]

Kerala

നർകോട്ടിക് ജിഹാദ് വിവാദം; സർക്കാർ ഇടപെടണമെന്ന് വി ഡി സതീശൻ

നർകോട്ടിക് ജിഹാദ് വിഷയത്തിൽ രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാൻ ശ്രമമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സമൂഹ മാധ്യമങ്ങൾ ദുരുപയോഗം ചെയ്ത വ്യാജപ്രചരണം നടക്കുന്നു.ഇക്കാര്യത്തിൽ പ്രശ്നം പരിഹരിക്കാൻ സർക്കാർ മുൻകൈ എടുക്കണം. വിദ്വേഷ പ്രചരണം തടയാൻ സർക്കാർ കാര്യക്ഷമമായി ഇടപെടുന്നില്ല. വിഷയത്തിൽ ഒരുമിച്ച് നിന്ന് വർഗീയത ചെറുത്ത് തോൽപ്പിക്കണമെന്ന് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. പാലാ ബിഷപ്പിന്റെ നർകോട്ടിക് ജിഹാദ് പരാമർശം വലിയ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. നിരവധി സംഘടനകളും പ്രമുഖരും വിഷയത്തിൽ പിന്തുണയറിയിച്ചും എതിർപ്പറിയിച്ചും ഇതിനോടകം തന്നെ […]

Kerala

കേരളത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം ചേരിതിരിവിന് സംഘപരിവാര്‍ ശ്രമമെന്ന് വി.ഡി സതീശന്‍

കേരളത്തില്‍ ക്രിസ്ത്യന്‍-മുസ്ലിം ചേരിതിരിവിന് സംഘപരിവാര്‍ ശ്രമം നടക്കുന്നുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളും മാധ്യമങ്ങളും ഇക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തണം. സമുദായ മൈത്രിക്ക് മങ്ങലേല്‍ക്കാതെ നോക്കണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.https://03076798851350910d3449fade95899b.safeframe.googlesyndication.com/safeframe/1-0-38/html/container.html ‘പാലാ രൂപതാ ബിഷപ്പിന്റെ പ്രസ്താവനയില്‍ ഉണ്ടായ വിവാദം അവസാനിപ്പിക്കണം. അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരിയെറിയുന്ന സമൂഹമാധ്യങ്ങളിലെ പ്രതികരണങ്ങളും നിര്‍ത്തണം. മുസ്ലിം വിരുദ്ധതയും ക്രിസ്ത്യന്‍ വിരുദ്ധതയും ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ നടക്കുന്നുണ്ട്. വി.ഡി സതീശന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മത സമുദായങ്ങള്‍ക്ക് എന്തെങ്കിലും പരാതി […]