മധ്യപ്രദേശ് ഷിയോപൂരിലെ കുനോ നാഷണൽ പാർക്കിൽ ചീറ്റകൾ പരസ്പരം ഏറ്റുമുട്ടി. തിങ്കളാഴ്ച വൈകുന്നേരമാണ് നാല് ചീറ്റകൾ പരസ്പരം ഏറ്റുമുട്ടിയത്. ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന അഗ്നി എന്ന ആൺ ചീറ്റയ്ക്ക് പരിക്കേറ്റതായി ഉദ്യോഗസ്ഥർ അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം 6 മണിയോടെ കെഎൻപിയിലെ ഫ്രീ ഏരിയയിൽ വച്ചാണ് ചീറ്റകൾ പരസ്പരം ഏറ്റുമുട്ടിയത്. നമീബിയയിൽ നിന്ന് കൊണ്ടുവന്ന ഗൗരവും ശൗര്യയും ദക്ഷിണാഫ്രിക്കയിൽ നിന്ന് കൊണ്ടുവന്ന അഗ്നിയും വായുവും പരസ്പരം ഏറ്റുമുട്ടിയതായി കെഎൻപി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) പ്രകാശ് കുമാർ വർമ […]
Tag: namibian cheetah
കുനോ നാഷണല്‍ പാര്‍ക്കില്‍ നാലാമത്തെ ചീറ്റയും ചത്തു; ഇത്തവണ ചത്തത് ജ്വാലചീറ്റയുടെ കുഞ്ഞ്
കുനോ നാഷണല്‍ പാര്‍ക്കില്‍ നാലാമത്തെ ചീറ്റയും ചത്തു; ഇത്തവണ ചത്തത് ജ്വാലചീറ്റയുടെ കുഞ്ഞ് അവശനിലയില്‍ കണ്ടെത്തിയ ചീറ്റക്കുഞ്ഞിനെ വെറ്റിനറി ഡോക്ടര്‍മാര്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ഇതോടെ കുനോ ദേശീയ പാര്‍ക്കില്‍ ജനിച്ച ചീറ്റക്കുഞ്ഞുങ്ങളുടെ എണ്ണം മൂന്നായി ചുരുങ്ങി. കഴിഞ്ഞ മാര്‍ച്ചിലാണ് നമീബിയില്‍ നിന്നെത്തിച്ച ജ്വാല എന്ന പെണ്‍ ചീറ്റ നാലു ചീറ്റ കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. ചീറ്റകളെ അതിന്റെ ആവാസവ്യവസ്ഥയിലേക്ക് പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ വര്‍ഷം പ്രൊജക്ട് ചീറ്റ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തുടക്കം കുറിച്ചത്. […]