ടി20 ലോകകപ്പിൽ നമീബിയക്കെതിരെ ന്യൂസിലൻഡിന് 52 റൺസിന്റെ തകർപ്പൻ ജയം. 164 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ നമീബിയക്ക് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിന് 111 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. ജയത്തോടെ ന്യൂസീലൻഡ് സെമിയോട് ഒരുപടി കൂടി അടുത്തു. നമീബിയക്കു വേണ്ടി സ്റ്റെഫാൻ ബാർഡും മൈക്കിൾ വാൻ ലിങ്ഗനും മികച്ച തുടക്കം നൽകി. ഇരുവരും ചേർന്ന് 47 റൺസ് കൂട്ടിച്ചേർത്തു. മൈക്കിൾ വാൻ ലിങ്ഗൻ (25) , സ്റ്റെഫാൻ ബാർഡ് (21) റൺസും നേടി. 23 റൺസ് […]
Tag: Namibia
ടി-20 ലോകകപ്പ്: പൊരുതിക്കീഴടങ്ങി സ്കോട്ട്‌ലൻഡ്; നമീബിയക്ക് ആവേശ ജയം
ടി-20 ലോകകപ്പ് സൂപ്പർ 12 മത്സരത്തിൽ സ്കോട്ട്‌ലൻഡിനെതിരെ നമീബിയക്ക് ജയം. 4 വിക്കറ്റിനാണ് നമീബിയ സ്കോട്ട്‌ലൻഡിനെ കീഴടക്കിയത്. സ്കോട്ട്‌ലൻഡ് മുന്നോട്ടുവച്ച 110 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ 4 വിക്കറ്റ് ശേഷിക്കെ നമീബിയ മറികടക്കുകയായിരുന്നു. ഇതോടെ സൂപ്പർ 12ൽ കളിച്ച രണ്ട് മത്സരങ്ങളിലും സ്കോട്ട്‌ലൻഡ് പരാജയപ്പെട്ടു. നമീബിയയുടെ ആദ്യ സൂപ്പർ 12 മത്സരമായിരുന്നു ഇത്. (namibia won scotland t20) കുറഞ്ഞ വിജയലക്ഷ്യത്തിലേക്ക് പാഡ് കെട്ടിയിറങ്ങിയ നമീബിയ ധൃതിയേതുമില്ലാതെയാണ് ബാറ്റ് ചെയ്തത്. ഇറ്റക്കിടെ വിക്കറ്റുകൾ നഷ്ടമായെങ്കിലും ഒരു […]
അധിനിവേശ കാലത്തെ വംശഹത്യയ്ക്ക് മാപ്പ് പറഞ്ഞ് ജർമനി; നമീബിയയ്ക്ക് 9,000 കോടി രൂപ നഷ്ടപരിഹാരം നൽകും
ഒരു നൂറ്റാണ്ടുമുൻപ് നടന്ന നമീബിയ കൂട്ടക്കൊലയിൽ കുറ്റം സമ്മതിച്ച് ജർമനി. കൂട്ടക്കൊല വംശഹത്യയാണെന്ന് അംഗീകരിച്ച ജർമനി സംഭവത്തിൽ മാപ്പുപറയുകയും ചെയ്തു. നഷ്ടപരിഹാരമായി വിവിധ പദ്ധതികൾക്കായി ഒരു ബില്യൻ യൂറോ(ഏകേദശം 8,837 കോടി രൂപ) നൽകാമെന്നും അംഗീകരിച്ചിട്ടുണ്ട്. 1884 മുതൽ ഒന്നാം ലോക മഹായുദ്ധം വരെ ജർമനിയുടെ ആധിപത്യത്തിലായിരുന്നു നമീബിയ. അന്ന് ജർമൻ സൗത്ത് വെസ്റ്റ് ആഫ്രിക്ക എന്ന പേരിലാണ് രാജ്യം അറിയപ്പെട്ടിരുന്നത്. കോളനിഭരണത്തിനിടെ 1904നും 1908നും ഇടയിൽ ഇവിടെയുണ്ടായിരുന്ന ഹെരേരോ, നാമ ഗോത്രവിഭാഗങ്ങളിൽപെട്ട പതിനായിരങ്ങളെ ജർമൻ സൈന്യം […]