മ്യാന്മറിലെ ജനകീയ പ്രക്ഷോഭത്തെ അടിച്ചമർത്താൻ പട്ടാള ഭരണകൂടം ഒരുങ്ങുന്നതായി സൂചന. മ്യാൻമറിലെ നിരവധി നഗരങ്ങളിൽ ആയുധ സന്നാഹങ്ങൾ സജ്ജമാക്കി. സൈന്യം ജനങ്ങൾക്ക് നേരെ യുദ്ധം പ്രഖ്യാപിച്ചുവെന്ന് യു.എൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ആങ് സാൻ സൂചി സർക്കാരിനെ അട്ടിമറിച്ച പട്ടാള ഭരണകൂടത്തിനെതിരെ മ്യാന്മറിലെ തെരുവുകളിലെങ്ങും കഴിഞ്ഞ കുറേ ദിവസങ്ങളായി വൻ ജനകീയ പ്രക്ഷോഭമാണ് നടക്കുന്നത്. സർക്കാർ ജീവനക്കാരും പൊലീസും വരെ പണിമുടക്കി തെരുവിലിറങ്ങിയിരുന്നു. ഇതുവരെ പൊതുവെ സംയമനം പാലിച്ചിരുന്ന പട്ടാളം ഇപ്പോൾ പ്രക്ഷോഭത്തെ ആയുധം ഉപയോഗിച്ച് അടിച്ചമർത്താൻ […]
Tag: Myanmar
പട്ടാള അട്ടിമറിക്കെതിരെ മ്യാന്‍മറില്‍ ജനകീയ പ്രക്ഷോഭം പടരുന്നു; നിരോധനം ലംഘിച്ച് ആയിരങ്ങള്‍ തെരുവിലിറങ്ങി
പട്ടാള അട്ടിമറിക്കെതിരെ മ്യാന്‍മറില്‍ ജനകീയ പ്രക്ഷോഭം പടരുന്നു. യാങ്കൂണിലും മന്‍ഡാലെയിലും നിരോധനം ലംഘിച്ച് ആയിരങ്ങളാണ് തെരുവിലിറങ്ങിയത്. പ്രക്ഷോഭകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കിയും റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. തലസ്ഥാനഗരമായ നയ്പിഡോയില്‍ റബര്‍ ബുള്ളറ്റ് ഏറ്റ് 4 പേര്‍ക്ക് പരുക്കേറ്റു. ഒരു സ്ത്രീയുടെ നില ഗുരുതരമാണ്. മന്‍ഡാലെ നഗരത്തില്‍ 27 പേര്‍ അറസ്റ്റിലായി. മ്യാന്‍മറിലെങ്ങും പ്രകടനങ്ങള്‍ക്ക് വിലക്കുണ്ട്. യാങ്കൂണിലും മന്‍ഡാലെയിലും രാവിലെ 4 മുതല്‍ വൈകിട്ട് 8 വരെ നിരോധനാജ്ഞ തുടരുകയാണ്. ഇതു ലംഘിച്ചാണ് നാലാം ദിവസവും ആയിരങ്ങള്‍ തെരുവിലിറങ്ങിയത്. […]
സൂചിക്കെതിരെയും മ്യാന്‍മര്‍ പ്രസിഡന്‍റിനെതിരെയും പൊലീസ് കേസ്; ഈ മാസം 15 വരെ കസ്റ്റഡിയില്‍
ഓങ് സാങ് സൂചിക്കെതിരെയും മ്യാന്‍മര്‍ പ്രസിഡന്‍റിനെതിരെയും കേസെടുത്ത് പൊലീസ്. അനധികൃതമായി വാക്കി ടോക്കി റേഡിയോ ഇറക്കുമതി ചെയ്തതിനും അനുമതിയില്ലാതെ ഉപയോഗിച്ചതിനുമാണ് സൂചിക്കെതിരെയുള്ള കേസ്. ഇരുവരെയും ഈ മാസം 15 വരെ കസ്റ്റഡിയിലെടുത്തു. രണ്ട് വര്‍ഷം തടവ് ശിക്ഷ കിട്ടാവുന്ന കുറ്റമാണ് ഓങ് സാങ് സൂചിക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്. സൂചിയുടെ വീട് പരിശോധിച്ചപ്പോഴാണ് വാക്കി ടോക്കി റേഡിയോ കണ്ടെത്തിയതെന്ന് പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് സാക്ഷികളെ ചോദ്യം ചെയ്യുന്നതിനും തെളിവ് ശേഖരിക്കാനും സൂചിയുടെ തടങ്കല്‍ തുടരണമെന്നും കുറ്റപത്രത്തിലുണ്ട്. […]
മ്യാന്‍മറിലെ പട്ടാള നടപടി പിന്‍വലിച്ചില്ലെങ്കില്‍ ഉപരോധമെന്ന് അമേരിക്ക; അപലപിച്ച് ഐക്യരാഷ്ട്രസഭയും ബ്രിട്ടണും
മ്യാന്‍മറില്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ്സാന്‍ സൂചിയെ തടങ്കലിലാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സൈന്യത്തിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം മ്യാന്‍മറില്‍ സ്റ്റേറ്റ് കൗണ്‍സിലര്‍ ഓങ്സാന്‍ സൂചിയെ തടങ്കലിലാക്കി അടിയന്തരാവസ്ഥ പ്രഖ്യാപിച്ച സൈന്യത്തിന്റെ നടപടിയില്‍ വ്യാപക പ്രതിഷേധം. നടപടിയില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ മ്യാന്‍മറിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. സൈനിക നടപടിയെ ബ്രിട്ടണും ഐക്യരാഷ്ട്ര സഭയും അപലപിച്ചു. മ്യാന്‍മര്‍ സൈന്യത്തിന് നേരെ ഭീഷണി മുഴക്കിയും ഓങ്സാന്‍ സൂചിക്കും രാജ്യത്തെ ജനതക്കും പിന്തുണ അറിയിച്ചുമായിരുന്നു അമേരിക്കന്‍ […]
മ്യാൻമറിൽ വീണ്ടും പട്ടാള അട്ടിമറി; ഓങ് സാങ് സൂചിയടക്കമുള്ള നേതാക്കൾ സൈന്യത്തിന്‍റെ തടവിൽ
തലസ്ഥാന നഗരിയിൽ ഇന്‍റർനെറ്റ്, ടെലഫോൺ ബന്ധം വിച്ഛേദിച്ചു മ്യാന്‍മറില്‍ പുതുതായ തെരഞ്ഞെടുക്കപ്പെട്ട പാര്‍ലമെന്‍റംഗങ്ങള്‍ ഇന്ന് ചുമതലയേല്‍ക്കാനിരിക്കെയാണ് പട്ടാള അട്ടിമറി. തെരഞ്ഞെടുപ്പില്‍ കള്ളക്കളി നടന്നെന്നാരോപിക്കുന്ന പട്ടാളം ഭരണം അട്ടിമറിച്ചേക്കുമെന്ന ആശങ്ക നേരത്തെ നിലനിന്നിരുന്നു. 2011 ലാണ് രാജ്യത്ത് പട്ടാളഭരണം അവസാനിക്കുന്നത്. അതിന് ശേഷം നടന്ന രണ്ടാമത്തെ പൊതുതെരഞ്ഞെടുപ്പായിരുന്നു ഇത്. നവംബര്‍ എട്ടിനായിരുന്നു തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പില്‍ ഓങ് സാങ് സൂചിയുടെ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി വന്‍നേട്ടമുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് അയോഗ്യമെന്ന് ചൂണ്ടിക്കാട്ടി മ്യാന്മർ സൈന്യം നടത്തിയ അട്ടിമറി ഭീഷണിയെ കരുതിയിരിക്കണമെന്ന് […]
മ്യാന്മർ: സൈനിക ഭീഷണിയെ കരുതിയിരിക്കണമെന്ന് സൂചിയോട് യു.എൻ
യു.എന്നിന് പുറമെ യൂറോപ്പ്യൻ യൂണിയനും പന്ത്രണ്ടോളം രാജ്യങ്ങളും , മ്യാന്മർ സൈന്യത്തോട് സംയമനം പാലിക്കണമെന്ന ആവശ്യമുയർത്തി.. തെരഞ്ഞെടുപ്പ് അയോഗ്യമെന്ന് ചൂണ്ടിക്കാട്ടി മ്യാന്മർ സൈന്യം നടത്തിയ അട്ടിമറി ഭീഷണിയെ കരുതിയിരിക്കണമെന്ന് സൂചി ഭരണകൂടത്തോട് യു.എൻ. മ്യാന്മർ രാഷ്ട്രീയത്തിൽ ഉടലെടുക്കുന്ന സമീപകാല വികസനങ്ങളിൽ വലിയ ആശങ്ക ഉണ്ടെന്നും യു.എൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗട്ടറസ് പറഞ്ഞു. കഴിഞ്ഞ നവംബറിൽ നടന്ന മ്യാന്മറിന്റെ ദേശീയ തെരഞ്ഞെടുപ്പ് അയോഗ്യമാണെന്നാണ് സൈന്യം ഉന്നയിക്കുന്ന ആരോപണം. ഇനിയും ഈ പ്രശ്നത്തെ പരിഗണിക്കാൻ അധികാരമേറ്റ സൂചി ഭരണകൂടം […]