കെ റെയിൽ ഉദ്യോഗസ്ഥരെ കോൺഗ്രസ് നേതാക്കൾ ഭീഷണിപ്പെടുത്തുകയാണെന്ന് എം.വി ജയരാജൻ. ജനങ്ങളോടുള്ള വെല്ലുവിളിയാണ് കോൺഗ്രസ് സമരം. എല്ലാ പ്രദേശത്തും സമരത്തിനെത്തുന്നത് ഒരേയാളുകൾ തന്നെയാണ്. സിൽവർ ലൈനിന്റെ അതിരടയാളക്കല്ലുകൾ പിഴുതെറിയുന്നവർക്കെതിരെ കേസെടുക്കുകയാണ് വേണ്ടതെന്നും എം.വി ജയരാജൻ പറഞ്ഞു. ബുൾഡോസർ രാഷ്ട്രീയത്തിനെതിരെ ജനാധിപത്യ വിശ്വാസികൾ അണിനിരക്കണമെന്നും കണ്ണൂർ ജില്ലയിൽ 18 കേന്ദ്രങ്ങളിൽ നടക്കുന്ന ബഹുജന റാലിയിൽ ജനങ്ങൾ പങ്കെടുക്കണമെന്നും എംവി ജയരാജൻ കൂട്ടിച്ചേർത്തു. ‘ആർ ഹരിദാസിന്റെ കൊലപാതകം ഉൾപ്പെടെ കേരളത്തിൽ സംഘടിപ്പിക്കാൻ വേണ്ടി ആയുധവും പരിശീലനവും സിദ്ധിച്ച ക്രിമിനലുകളെ വളർത്തിയെടുക്കുന്ന […]
Tag: mv jayarajan
സെമിനാറിന് കെ വി തോമസെത്തുമോ?; സസ്‌പെന്‍സ് തുടരുന്നതിനിടെ പ്രതീക്ഷ പ്രകടിപ്പിച്ച് എം വി ജയരാജന്‍
സിപിഐഎം സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുമോ എന്ന സസ്‌പെന്‍സ് തുടരുന്നതിനിടെ പ്രതികരണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. സിപിഐഎമ്മിന്റെ ക്ഷണം ഇതുവരെ നിരസിച്ചിട്ടില്ല എന്നതിനാല്‍ സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് എം വി ജയരാജന്‍ പറഞ്ഞു. തന്റെ നിലപാട് വ്യക്തമാക്കാന്‍ കെ വി തോമസ് രാവിലെ 11 മണിക്ക് വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ജയരാജന്റെ പ്രതികരണം. നെഹ്‌റുവിയന്‍ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന കോണ്‍ഗ്രസുകാര്‍ കെ വി തോമസിനെ […]
സിപിഐഎം സെമിനാറില്‍ പങ്കെടുക്കുമോ എന്നത് സസ്‌പെന്‍സ്; നാളെ രാവിലെ കെ വി തോമസിന്റെ പത്രസമ്മേളനം
സിപിഐഎം സെമിനാറില്‍ പങ്കെടുക്കുന്നതില്‍ തീരുമാനം നാളെയെന്ന് കെ വി തോമസ്. നാളെ 11 മണിക്ക് മാധ്യമങ്ങളെ കണ്ട് തന്റെ തീരുമാനം അറിയിക്കുമെന്നാണ് കെ വി തോമസ് പറയുന്നത്. തീരുമാനം അറിയിക്കാന്‍ കെ വി തോമസ് വാര്‍ത്താ സമ്മേളനം കൂടി വിളിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കെ വി തോമസ് പുതിയ രാഷ്ട്രീയ നീക്കത്തിനാണോ ഒരുങ്ങുന്നത് എന്ന കാര്യം ആകാംഷയോടെ ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. കെ വി തോമസ് സെമിനാറില്‍ പങ്കെടുക്കാനുള്ള സാധ്യത സിപിഐഎം പൂര്‍ണമായി തള്ളുന്നില്ല. കെ വി തോമസ് […]
‘സമരം ചെയ്യരുതെന്ന് പറയാന്‍ ഇത് വെള്ളരിക്ക പട്ടണമല്ല’; കോടതിക്കെതിരെ എം വി ജയരാജന്‍
സമരം തൊഴിലാളികളുടെ അവകാശമാണെന്ന് സിപിഐഎം നേതാവ് എം വി ജയരാജന്‍. പണിയെടുക്കാനും പണിമുടക്കാനുമുള്ള അവകാശം തൊഴിലാളികള്‍ക്കുണ്ടെന്ന് ജയരാജന്‍ പറഞ്ഞു. പണി മുടക്കുന്നത് വിലക്കിയ കോടതി ഉത്തരവ് ദൗര്‍ഭാഗ്യകരമാണ്. സമരം ചെയ്യാന്‍ അവകാശമില്ലെന്ന് പറയാന്‍ ഇത് വെള്ളരിക്ക പട്ടണമല്ലെന്നും ജയരാജന്‍ പ്രസ്താവിച്ചു. കോടതിയുടേത് പഴയ ബ്രിട്ടീഷ് രാജാവിന്റെ ശബ്ദമെന്നും സിപിഐഎം നേതാവ് ആഞ്ഞടിച്ചു. പണിയെടുക്കാനും പണിമുടക്കാനും തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും പ്രസ്താവിച്ചിരുന്നു. ഡയസ്‌നോണ്‍ എന്ന ഓലപ്പാമ്പ് കാണിച്ച് പേടിപ്പിക്കേണ്ടെന്നും ഇത് മുന്‍പും പ്രഖ്യാപിച്ചിട്ടുള്ളതാണെന്നും […]