Kerala

വനംകൊള്ള അന്വേഷണത്തിൽ വീണ്ടും അഴിച്ചുപണി; വയനാട് ജില്ലയുടെ ചുമതലയുള്ള ഡിഎഫ്ഒയെ മാറ്റി

വനംകൊള്ള അന്വേഷണ സംഘത്തിൽ വീണ്ടും അഴിച്ചുപണി. വയനാട് ജില്ലയുടെ ചുമതലയുള്ള ഡിഎഫ്ഒ എ.ഷാനവാസിനെയാണ് സ്ഥലം മാറ്റിയത്. പകരം ഇടുക്കി, കോട്ടയം ജില്ലകളുടെ അന്വേഷണ ചുമതലയാണ് ഷാനവാസിന് നൽകിയത്. അതേസമയം ഇടുക്കി ഫ്‌ളൈയിംഗ് സ്‌ക്വാഡ് ഡിഎഫ്ഒ ഷൈൻ.പി.ടോം വയനാട്ടിൽ അന്വേഷണം നടത്തുമെന്നും വനംവകുപ്പ് അറിയിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിലെ തൃശൂർ, എറണാകുളം ജില്ലകളുടെ ചുമതലയുള്ള ഡിഎഫ്ഒ പി ധനേഷ് കുമാറിനെയും ഇന്ന് സ്ഥലം മാറ്റിയിരുന്നു. അന്വേഷണം നടക്കുന്ന ഘട്ടത്തിലെ ഈ അഴിച്ചുപണി വിവാദമായി സാഹചര്യത്തിലാണ് വീണ്ടും മറ്റൊരു ഉദ്യോഗസ്ഥനെകൂടി സ്ഥലംമാറ്റിയത്. […]