മരംമുറിക്കൽ വിവാദവുമായി ബന്ധപ്പെട്ട രേഖകളും ഉത്തരവുകളും വിവരാവകാശ പ്രകാരം നൽകിയ ഉദ്യോഗസ്ഥക്കെതിരെ നടപടി. റവന്യൂവകുപ്പിലെ അണ്ടർ സെക്രട്ടറിയോട് അവധിയിൽ പോകാൻ പ്രിൻസിപ്പൽ സെക്രട്ടറി വാക്കാൽ നിർദേശിച്ചു. അതിനിടെ, വിവിധ വകുപ്പുകളുടെ അന്വേഷണ റിപ്പോർട്ട് പ്രത്യേക സംഘത്തിന് കൈമാറാൻ ആഭ്യന്തര സെക്രട്ടറി ഉത്തരവിട്ടു റവന്യൂവകുപ്പിലെ മുഖ്യ വിവരാവകാശ ഓഫീസർ കൂടിയായ അണ്ടർ സെക്രട്ടറിയാണ് വകുപ്പുമായി ബന്ധപ്പെട്ട ആർ ടി ഐ അപേക്ഷകൾക്ക് മറുപടി നൽകുന്നത്. മുട്ടിൽ മരംമുറിക്കലുമായി ബന്ധപ്പെട്ട നിരവധി അപേക്ഷകളാണ് വകുപ്പിലെത്തുന്നത്. ഇതിൽ, വിവാദ ഉത്തരവിന് പിന്നിൽ […]