മുട്ടിൽ മരം കൊള്ള എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റും അന്വേഷിക്കും. മരം കടത്തിയവരും ഉദ്യോഗസ്ഥരും തമ്മിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുക. കോഴിക്കോട് യൂണിറ്റ് ആണ് പ്രാഥമിക അന്വേഷണം നടത്തുന്നത്. പ്രാഥമിക അന്വേഷണത്തില്‍ തെളിവുകള്‍ ലഭിച്ചാല്‍ മാത്രമാണ് അന്വേഷണവുമായി മുന്നോട്ടുപോവുക. അതേസമയം സംസ്ഥാനത്തെ മരം മുറി അന്വേഷണത്തിന് അഞ്ച് സംഘങ്ങളെ നിയമിച്ചു. വിജിലൻസ് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഗംഗാ സിംഗിനാണ് മേൽനോട്ട ചുമതല. ഏതൊക്കെ രീതിയിലുള്ള ക്രമക്കേട്, എത്ര മരങ്ങള്‍ മുറിച്ചുമാറ്റി എന്നെല്ലാം അതാത് സ്ഥലത്ത് പോയി അന്വേഷിക്കും. […]
Tag: Muttil forest looting
മുട്ടിൽ വനംകൊള്ള: സംസ്ഥാന സർക്കാറിനെതിരെ ആയുധമാക്കാൻ ബി.ജെ.പി
മുട്ടിൽ മരം മുറി സംസ്ഥാന സർക്കാരിനെതിരെ ആയുധമാക്കി പ്രതിരോധം തീർക്കാൻ ബി.ജെ.പി ശ്രമം തുടങ്ങി. കേന്ദ്ര വനം മന്ത്രാലയത്തെ കൊണ്ട് നടപടി എടുപ്പിക്കാനാണ് ബി ജെ പി ശ്രമം. ഡൽഹിയിലെത്തിയ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രൻ വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവദേക്കറെ കണ്ട് ഇക്കാര്യം ഉന്നയിക്കും. തെരഞ്ഞെടുപ്പിലെ തിരിച്ചടി, തെരഞ്ഞെടുപ്പ് ഫണ്ട് വിനിയോഗം, കൊടകര കുഴപ്പണ കേസ് തുടങ്ങി കേരളത്തിൽ ബി.ജെ.പി പ്രതിരോധത്തിലായ സമയത്താണ് മുട്ടിൽ വനം കൊള്ള ഉയർന്ന് വന്നത്. ഇക്കാര്യം സംസ്ഥാന […]