Kerala

”ലക്ഷ്യം ഞാനായിരുന്നു,:മന്‍സൂറിന്‍റെ സഹോദരന്‍ മുഹ്‍സിന്‍

മന്‍സൂറിന്‍റേത് ആസൂത്രിത കൊലപാതകമെന്ന് സഹോദരന്‍ മുഹ്‍സിന്‍ പറഞ്ഞു. അക്രമികളെ കണ്ടാല്‍ തിരിച്ചറിയുമെന്നും മുഹ്‍സിന്‍ പറഞ്ഞു. വോട്ടെടുപ്പ് ദിവസം താന്‍ ബൂത്തിനുള്ളില്‍ തന്നെ ഏജന്‍റായി ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ പുറത്തു നടന്ന പ്രശ്നങ്ങളെ കുറിച്ചൊന്നും തനിക്കറിയില്ല. എന്തിനാണ് അക്രമിച്ചത് എന്നറിയില്ല. പക്ഷേ, ലക്ഷ്യം ഞാനായിരുന്നു എന്ന് ഉറപ്പാണ്. എന്‍റെ പേര് ചോദിച്ച്, ഞാനാണ് എന്ന് ഉറപ്പുവരുത്തിയാണ് അക്രമം തുടങ്ങിയത്. പിടിച്ചുവെച്ച് കുടിവെള്ളം കൊടുക്കണേല്‍ കൊടുത്താള് എന്നൊക്കെ പറയുന്നുണ്ടായിരുന്നു. എന്‍റെ നിലവിളി കേട്ട് അപ്പോഴേക്കും നാട്ടുകാരൊക്കെ ഓടിവന്നു. അങ്ങനെയാണ് കൂട്ടത്തിലൊരാള്‍ നാട്ടുകാരുടെ […]

Kerala

എം.പി സ്ഥാനം രാജിവെച്ചത് പാർട്ടിയുടേയും യു.ഡി.എഫിന്‍റെയും താത്പര്യം കണക്കിലെടുത്ത്: കുഞ്ഞാലിക്കുട്ടി

ഇന്നലെ വൈകീട്ട് സ്പീക്കറുടെ ചേംബറിലെത്തിയാണ് കുഞ്ഞാലിക്കുട്ടി രാജിക്കത്ത് നൽകിയത്. പാർട്ടിയുടേയും യു.ഡി.എഫിന്‍റെയും താത്പര്യം കണക്കിലെടുത്താണ് രാജിയെന്നും വർഗീയതക്ക് എതിരായ പോരാട്ടം ശക്തമായി തുടരുമെന്നും കുഞ്ഞാലിക്കുട്ടി. ഇന്നലെ വൈകീട്ട് സ്പീക്കറുടെ ചേംബറിലെത്തിയാണ് കുഞ്ഞാലിക്കുട്ടി രാജിക്കത്ത് നൽകിയത്. നിയമസഭാതെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിനെ നയിക്കാനായാണ് പി.കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ചെത്തുന്നത്. ലീഗ് രാഷ്ട്രീയകാര്യ സമിതി ചെയർമാൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ കണ്ടശേഷമാണ് ഡല്‍ഹിയിലെത്തി രാജി സമർപ്പിച്ചത്. സംസ്ഥാന രാഷ്ട്രീയത്തില്‍ സാന്നിധ്യം അതാവശ്യമാണെന്ന് പാർട്ടി ആവശ്യപ്പെട്ടതിനാലാണ് രാജിയെന്ന് പി.കെ കുഞ്ഞാലിക്കുട്ടി […]