Kerala

മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇന്ന് അന്തിമരൂപമാകും

നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് ഇന്ന് അന്തിമരൂപമാകും. പാണക്കാട് ചേരുന്ന മുസ്ലീംലീഗ് നേതൃയോഗമാണ് പട്ടിക തീരുമാനിക്കുക. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിന് ശേഷം ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനമുണ്ടാകും. യുഡിഎഫില്‍ അധിക സീറ്റില്‍ ധാരണയിലെത്താന്‍ വൈകിയതിനൊപ്പം, സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് പല മണ്ഡലങ്ങളിലും തര്‍ക്കം നിലനില്‍ക്കുന്ന സാഹചര്യത്തിലുമാണ് മുസ്ലീംലീഗ് യോഗം. പാര്‍ട്ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ ചേരുന്ന യോഗത്തില്‍ ഉന്നതാധികാര സമിതി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുക്കും. ഇത്തവണ 27 സീറ്റുകളില്‍ മുസ്ലീംലീഗ് മത്സരിക്കുമെന്നാണ് […]