Kerala

മുസ്‍ലിം ലീഗില്‍ നേതൃമാറ്റ ചര്‍ച്ചകള്‍: കുഞ്ഞാലിക്കുട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയായേക്കും

മുസ്‍ലിം ലീഗില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ സജീവം. ദേശീയ ജനറല്‍ സെക്രട്ടറി പി. കെ കുഞ്ഞാലിക്കുട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി പദവിയിലെത്തുമെന്നാണ് സൂചന. മുസ്‍ലിം ലീഗ് സംസ്ഥാന ആക്ടിംങ് പ്രസിഡന്‍റായി, മലപ്പുറം ജില്ലാ പ്രസിഡന്‍റ് സാദിഖലി ശിഹാബ് തങ്ങളെ കൊണ്ടുവരാനുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്. മുസ്‍ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്ന കെപിഎ മജീദ് തിരൂരങ്ങാടിയില്‍ സ്ഥാനാര്‍ത്ഥിയായപ്പോള്‍ സ്ഥാനത്ത് നിന്ന് മാറിയിരുന്നു. താത്ക്കാലിക ചുമതല സംസ്ഥാന സെക്രട്ടറിമാരില്‍ ഒരാളായിരുന്ന പിഎംഎ സലാമിനാണ് നല്‍കിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പുതിയ ജനറല്‍ സെക്രട്ടറിയെ […]

Kerala

പൊലീസ് അകാരണമായി മര്‍ദ്ദിച്ചെന്ന് പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍

പൊലീസ് അകാരണമായി മര്‍ദ്ദിച്ചെന്ന് പാനൂരിലെ ലീഗ് പ്രവര്‍ത്തകന്‍ ഫൈസല്‍ കല്ലിക്കണ്ടി. കോടതിയില്‍ എത്തിച്ചപ്പോഴായിരുന്നു ഫൈസലിന്‍റെ പ്രതികരണം. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഫൈസലിനെ ഹാജരാക്കിയത്. രക്തം പുരണ്ട വസ്ത്രങ്ങള്‍ ധരിച്ചാണ് ഫൈസലിനെ പൊലീസ് കോടതിയില്‍ ഹാജരാക്കിയത്. പൊലീസുകാരന്‍ കയ്യിലെ മോതിരം കൊണ്ടാണ് ഫൈസലിന്‍റെ തലക്ക് മര്‍ദ്ദിച്ചതെന്ന് സഹോദരന്‍ പറഞ്ഞു. മര്‍ദ്ദനത്തില്‍ തലയ്ക്ക് മുറിവേറ്റിട്ടുണ്ട്. മുറിവ് ഡ്രസ് ചെയ്ത് മൂന്ന് സ്റ്റിച്ചിട്ടിട്ടുണ്ട്. വിദേശത്തേക്ക് പോകാനായി എയര്‍പോര്‍ട്ടിലേക്കുള്ള യാത്രയ്ക്കിടെയാണ് പൊലീസ് ഫൈസലിനെ അറസ്റ്റ് ചെയ്തതെന്നും സഹോദരന്‍ പറയുന്നു. ഫൈസലിന് […]

Kerala

കേസെടുത്തിട്ടുണ്ട്; രാഷ്ട്രീയ കൊലപാതകമാണോ എന്ന് അന്വേഷണത്തിന് ശേഷം

കണ്ണൂര്‍ കൂത്തുപറമ്പില്‍ മുസ്‍ലിം ലീഗ് പ്രവർത്തകന്‍റെ കൊലപാതകത്തില്‍ കേസെടുത്തെന്ന് പോലീസ്. രാഷ്ട്രീയ കൊലപാതകമാണോ അല്ലയോ എന്ന് കൂടുതല്‍ അന്വേഷണത്തിന് ശേഷം വ്യക്തമാക്കാമെന്ന് കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍. കണ്ണൂര്‍ സിറ്റി കമ്മീഷണര്‍ ആര്‍. ഇളങ്കോയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകം അന്വേഷിക്കുന്നത്. അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ കൊലപാതകമാണോ എന്ന കാര്യത്തില്‍ അന്വേഷണത്തിന് ശേഷം മാത്രമേ കൂടുതല്‍ […]