മംഗളൂരു സുറത്ത്കല്ലിലെ ഫാസിൽ വധക്കേസിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും. കേസിൽ നിലവിൽ അറസ്റ്റിലായ മംഗളൂരു സ്വദേശിയിൽ നിന്ന് കൊലപാതക സംഘത്തിലെ മറ്റ് നാല് പേരെ കുറിച്ച് വിവരം ലഭിച്ചതായാണ് സൂചന. അതേസമയം, യുവമോർച്ച നേതാവ് പ്രവീണിൻറെ കൊലപാതകത്തിൽ എൻ.ഐ.എ പ്രാഥമിക അന്വേഷണം തുടങ്ങി. സുറത്ത്കല്ലിലെ ഫാസിലിൻറെ കൊലപാതകത്തിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചതായാണ് സൂചന. കൊലപാതകത്തിലേക്ക് നയിച്ച കാരണത്തെ സംബന്ധിച്ച് ഇപ്പോഴും വ്യക്തത വന്നിട്ടില്ല. ഇന്നലെ അറസ്റ്റിലായ പ്രതിക്ക് ആർ.എസ്.എസ് ബന്ധമുണ്ടെന്ന […]
Tag: Murder
പെണ്മക്കളെ കൊന്ന് മൃതദേഹവുമായി ഓട്ടോയിൽ കറങ്ങി; 34കാരൻ അറസ്റ്റിൽ
പെണ്മക്കളെ കൊന്ന് മൃതദേഹവുമായി ഓട്ടോയിൽ നഗരം കറങ്ങിയ 34 കാരൻ അറസ്റ്റിൽ. പ്രായപൂർത്തിയാവാത്ത രണ്ട് പെണ്മക്കളെ കൊലപ്പെടുത്തി മൃതദേഹം വാഹനത്തിൻ്റെ പിൻസീറ്റിൽ വച്ച് രാത്രിയിൽ നഗരത്തിലൂടെ കറങ്ങിയ ഓട്ടോറിക്ഷാ ഡ്രൈവറാണ് പിടിയിലായത്. കർണാടകയിലെ കലബുരാഗി ടൗണിലാണ് സംഭവം. ഭോവ്‌ലി ഗല്ലിയിൽ താമസിക്കുന്ന ലക്ഷ്മികാന്ത് എന്നയാളാണ് സോണി (11), മായുരി (9) എന്ന തൻ്റെ മക്കളെ കൊലപ്പെടുത്തിയത്. അകന്നുകഴിയുന്ന ഭാര്യ അഞ്ജലിയുമായുണ്ടായ തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. നാല് മാസങ്ങൾക്കു മുൻപ് അഞ്ജലി ഭർത്താവിനെ ഉപേക്ഷിച്ച് തൻ്റെ കാമുകനൊപ്പം പോയിരുന്നു. […]
മത്സരത്തിനിടെ ചുവപ്പുകാർഡ്; താരങ്ങളും ആരാധകരും ചേർന്ന് റഫറിയെ തല്ലിക്കൊന്നു
മത്സരത്തിനിടെ ചുവപ്പുകാർഡ് കാണിച്ച റഫറിയെ താരങ്ങളും ആരാധകരും ചേർന്ന് തല്ലിക്കൊന്നു. എൽ സാൽവദോറിലാണ് സംഭവം. സാൻ സാൽവദോറിലെ മിറാമോണ്ട് ടൊളൂക്ക സ്റ്റേഡിയത്തിൽ നടന്ന പ്രാദേശികമത്സരം നിയന്ത്രിക്കുന്നതിനിടെയാണ് ഹോസെ അർണാൾഡോ അനയ എന്ന 63കാരനു നേരെ ആക്രമണമുണ്ടായത്. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ആന്തരികാവയവങ്ങൾക്ക് പരുക്കേറ്റതിനാൽ ജീവൻ രക്ഷിക്കാനായില്ല. ആന്തരിക രക്തസ്രാവമാണ് മരണത്തിനു കാരണം. 20 വർഷത്തോളമായി കളി നിയന്ത്രിക്കുന്ന റഫറിയാണ് ഹോസെ. ആക്രമണവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. മാവോ മാവോ എന്ന തീവ്രവാദ ഗ്രൂപ്പിൽ അംഗമാണ് ഇയാളെന്ന് […]
പെരിങ്ങോട്ടുകര ശ്രുതിയുടെ മരണം; നീതി കിട്ടിയെന്ന് വിശ്വസിക്കുന്നില്ലെന്ന് മാതാപിതാക്കൾ
പെരിങ്ങോട്ടുകര ശ്രുതിയുടെ മരണത്തിൽ പ്രതികരിച്ച് മാതാപിതാക്കൾ. ഭർത്താവ് അരുൺ, ഭർത്താവിന്റെ അമ്മ ദ്രൗപതി എന്നിവർ അറസ്റ്റിലായെങ്കിലും നീതി ലഭിച്ചെന്ന് വിശ്വസിക്കുന്നില്ലെന്ന് മാതാപിതാക്കളായ സുബ്രഹ്മണ്യനും ശ്രീദേവിയും പ്രതികരിച്ചു. നിലവിലെ അറസ്റ്റ് ഹൈക്കോടതിയുടെ നിർദ്ദേശ പ്രകാരമാണ്. കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്നതായും കുടുംബം വ്യക്തമാക്കി. “അറസ്റ്റ് നടന്നെന്നുപറഞ്ഞ് ക്രൈംബ്രാഞ്ച് വിളിച്ചിരുന്നു. സിബിഐ അന്വേഷണത്തിനായി കോടതിയെ സമീപിച്ചപ്പോഴാണ് ഇങ്ങനെ ഒരു മാറ്റമുണ്ടായത്. രണ്ടര വർഷമായി മകൾ മരണപ്പെട്ടിട്ട്. കേറിയിറങ്ങാത്ത കടമ്പകളില്ല. മുഖ്യമന്ത്രി മുതൽ കേരളത്തിലെ ഒരുവിധം മന്ത്രിമാരെ കണ്ടിട്ടുപോലും […]
ഏഴാം ക്ലാസുകാരൻ ആദർശിന്റെ മൃതശരീരം റീപോസ്റ്റ്‌മോർട്ടത്തിന് കൊണ്ടുപോയിട്ട് രണ്ടര വർഷം
തിരുവനന്തപുരം ഭരതന്നൂരിൽ കൊല്ലപ്പെട്ട ഏഴാം ക്ലാസുകാരൻ ആദർശിന്റെ മൃതശരീരം റീപോസ്റ്റ്‌മോർട്ടത്തിന് കൊണ്ടുപോയിട്ട് രണ്ടര വർഷം പിന്നിട്ടിരിക്കുകയാണ്. കൂടുതൽ തെളിവുകൾ ശേഖരിക്കാനെന്ന പേരിൽ മൃതശരീര ഭാഗങ്ങൾ എഫ് എസ് എൽ ലാബിലേക്ക് ക്രൈം ബ്രാഞ്ച് അയച്ചെങ്കിലും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. അന്വേഷണത്തിൽ വിശ്വാസം നഷ്ട്ടപ്പെട്ടെന്നും അന്വേഷണ സംഘം തങ്ങളെ കബളിപ്പിക്കുകയാണെന്നും ആദർശിന്റെ മാതാപിതാക്കൾ പറയുന്നു. അതേസമയം എഫ് എസ് എൽ ലാബിൽ നിന്ന് ഫലം ലഭിക്കാൻ ഇനിയും വൈകുമെന്ന് ക്രൈം ബ്രാഞ്ച് വിശദീകരിക്കുന്നു. തിരുവനന്തപുരം ഭരതന്നൂരിലെ ഏഴാം ക്ലാസ് […]
വടകരയില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
കോഴിക്കോട് വടകര തിരുവള്ളൂരില്‍ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങി മരിച്ചു. കുയ്യാലില്‍ മീത്തല്‍ ഗോപാലന്‍, ഭാര്യ ലീല എന്നിവരാണ് മരിച്ചത്. ഗോപാലന്റെ മൃതദേഹം വരാന്തയില്‍ തൂങ്ങിയനിലയിലും ലീലയുടെ മൃതദേഹം കിടക്കയിലുമാണ് കണ്ടെത്തിയത്. ലീലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം ഗോപാലന്‍ തൂങ്ങി മരിക്കുകയായിരുന്നു. ക്യാന്‍സര്‍ രോഗിയായ ലീല വാഹനപകടത്തില്‍പ്പെട്ട് കിടപ്പിലായിരുന്നു. സംഭവത്തില്‍ വടകര പൊലീസ് അന്വേഷണം ആരംഭിച്ചു.
മണിച്ചന്റെ കൊലപാതകത്തിലേക്ക് നയിച്ചത് മദ്യപാനത്തിനിടയിലെ പാട്ട്
വഴയിലയിൽ മണിച്ചന്റെ കൊലപാതകത്തിലേക്ക് നയിച്ചത് മദ്യപാനത്തിനിടയിലെ പാട്ടിനെ ചൊല്ലിയുണ്ടായ തർക്കമാണെന്ന് റിപ്പോർട്ട്. മണിച്ചനെ കൊലപ്പെടുത്തിയത് ചുറ്റികകൊണ്ട് തലക്കടിച്ചാണ്. പ്രതികൾക്ക് മണിച്ചനുമായി മുൻ വൈരാഗ്യമുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. ആറ് മാസം മുമ്പ് പ്രതികളും മണിച്ചനും തമ്മിൽ തർക്കമുണ്ടായിരുന്നു. മുൻപ് ഉണ്ടായിരുന്ന വഴക്ക് പരിഹരിക്കാൻ ഒരുമിച്ച് കൂടിയതായിരുന്നു പ്രതികൾ. തുടർന്ന് പാട്ടിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ മണിച്ചനേയും ഹരികുമാറിനേയും പ്രതികൾ മർദിക്കുകയായിരുന്നു. മദ്യപാനത്തിനിടെ മണിച്ചൽ പ്രശ്നമുണ്ടാക്കിയാൽ ആക്രമിക്കാനായി പ്രതികൾ ചുറ്റിക കയ്യിൽ കരുതിയിരുന്നു. ഈ ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചാണ് മണിച്ചനെ കൊലപ്പെടുത്തിയത്. […]
റിസ്വാനയുടെ മരണം : ഭർത്താവിനെയും ഭർതൃപിതാവിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു
കോഴിക്കോട് വടകരയിൽ യുവതി ഭർതൃവീട്ടിലെ അലമാരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർത്താവിനെയും ഭർതൃപിതാവിനെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഈ മാസം ഒന്നാം തീയതിയാണ് ഇരുപത്തിയൊന്നുകാരിയായ റിസ്വാനയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഷംനാസ്, പിതാവ് അഹമ്മദ് എന്നിവരെയാണ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ആത്മഹത്യ പ്രേരണ, സ്ത്രീ പീഡനം വകുപ്പുകൾ ചുമത്തിയാണ് ഷംനാസിനെയും അഹമ്മദിനെയും അറസ്റ്റ് ചെയ്തത്. ഷംനാസിൻ്റെ മാതാവും സഹോദരിയും കേസിലെ പ്രതികളാണ്. ഇവർ മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്. റിസ്വാനയുടെ മരണത്തിൽ […]
മധ്യവയസ്‌കയെ ബലാത്സംഗം ചെയ്ത് ചുട്ടുകൊന്നു
തമിഴ്‌നാട് രാമേശ്വരത്ത് മധ്യവയസ്‌കയെ ബലാത്സംഗം ചെയ്ത് കത്തിച്ച് കൊലപ്പെടുത്തി. സമീപത്തെ ചെമ്മീന്‍ ഫാക്ടറയിലെ തൊഴിലാളികളാണ് പ്രതികളെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇതോടെ ഫാക്ടറിയിലെ തൊഴിലാളികളെ നാട്ടുകാര്‍ ആക്രമിച്ചു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രതികളെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു.
പാലക്കാട് ഇരട്ടക്കൊലപാകം; പ്രതികള്‍ക്ക് വേണ്ടി മുസ്ലീം ലീഗ് ഇടപെട്ടിട്ടുണ്ടെന്ന് പി.എം.എ.സലാം
പാലക്കാട് കല്ലാംകുഴി ഇരട്ടക്കൊലപാക കേസില്‍ പ്രതികള്‍ക്ക് വേണ്ടി മുസ്ലീം ലീഗ് ഇടപെട്ടിട്ടുണ്ടെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ.സലാം. പെണ്‍കുട്ടിയെ സ്റ്റേജില്‍ കയറ്റിയ വിഷയത്തില്‍ സമസ്തയുടെ നിലപാടിനെ എതിര്‍ക്കില്ലെന്നും അദ്ദേഹം ജിദ്ദയില്‍ പറഞ്ഞു. ഇരട്ടക്കൊലപാതകക്കേസില്‍ പ്രതികളായ മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്ക് വേണ്ടി പാര്‍ട്ടി കേസ് നടത്തിയിട്ടുണ്ട്. കൊലപാതകം നടന്നത് ആസൂത്രിതമല്ല. സംഘടനത്തില്‍ കൊല്ലപ്പെടുന്നത് സ്വാഭാവികമാണ്. സംഘടനത്തില്‍ കൊല്ലുകയല്ലല്ലോ. അങ്ങോടും ഇങ്ങോടും ഏറ്റുമുട്ടുകയാണല്ലോ, അപ്പുറത്തും മരണമുണ്ടാകും ഇപ്പുറത്തും മരണമുണ്ടാകും. രണ്ടു ഭാഗത്തും പരിക്കുണ്ടാകും. അവര്‍ക്ക് വേണ്ടി മുസ്ലീം ലീഗ് കേസ് […]