പാലക്കാട് സംഘര്‍ഷത്തിനിടെ കുത്തേറ്റ് ചികിത്സയിലായിരുന്ന യുവമോര്‍ച്ച പ്രവര്ത്തകൻ തരൂർ പഞ്ചായത്ത് സെക്രട്ടറി അരുൺ കുമാറിന്റെ പോസ്റ്റ്മോർട്ടം ഇന്ന്. മൃദദേഹം ഉച്ചയ്ക്ക് 12 ന് വിലാപയാത്രയായി നാട്ടിലെത്തിക്കും. ആലത്തൂർ റവന്യൂ താലൂക്കിലും പെരിങ്ങോട്ടുക്കുറിശ്ശി കോട്ടായി പഞ്ചായത്തിലും ബി ജെ പി ഇന്ന് ഹർത്താലിന് ആഹ്വനം ചെയ്തിട്ടുണ്ട്. കൊലയ്ക്ക് കാരണം വ്യക്തിവൈരാഗ്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ രാഷ്ട്രീയമില്ലെന്നാണ് പൊലീസ് വിലയിരുത്തൽ . കേസിലെ ആറുപ്രതികളെ പൊലീസ് പിടികൂടി. സമുദായ ക്ഷേത്ര ഉത്സവത്തിനിടെയുണ്ടായ സംഘർഷം കൊലപാതകത്തിൽ കലാശിച്ചു എന്നാണ് പാലക്കാട് […]