തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ കാട്ടാക്കട സ്വദേശി ഗായത്രിയെ സുഹ്യത്ത് കൊലപ്പെടുത്തിയത് ആസൂത്രിതമായെന്ന് പൊലീസ്. ഷാൾ കഴുത്തിൽ മുറുക്കിയാണ് പ്രവീൺ ഗായത്രിയെ കൊലപ്പെടുത്തിയതെന്നും പോലീസ് സ്ഥിരീകരിച്ചു. പ്രതിയുമായി പൊലീസ് ഇന്ന് തെളിവെടുപ്പ് നടത്തും. പ്രവീൺ പെട്ടെന്നുള്ള പ്രകോപനത്തിൽ ഗായത്രിയെ കൊലപ്പെടുത്തിയെന്ന സാധ്യത പൊലീസ് തള്ളുന്നു. നഗരത്തിലെ ആഭരണശാലയിൽ ജോലി ചെയ്യുമ്പോൾ പരിചയത്തിലായ ഇരുവരും അടുപ്പത്തിലായി. അടുപ്പം പ്രവീണിന്റെ ഭാര്യ അറിയുകയും പ്രശ്നമാവുകയും ചെയ്തു. ബന്ധത്തിൽ നിന്ന് പിന്മാറാതിരുന്ന ഗായത്രിയെ പ്രവീൺ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് പൊലീസ് നിഗമനം. വെള്ളിയാഴ്ച്ച രാവിലെ […]