നിലമ്പൂരിൽ വൈദ്യനെ കൊന്ന കേസിലെ പ്രതികൾ കൂടുതൽ കൊലപാതകങ്ങൾ ആസൂത്രണം ചെയ്തതിന്റെ ഡിജിറ്റൽ തെളിവുകൾ ട്വന്റിഫോറിന് ലഭിച്ചു. ഒന്നാം പ്രതിയായ ഷൈബിൻ സംഘാംഗങ്ങളുമായി കൊലപാതകം ആസൂത്രണം ചെയ്തതിന്റെ ഓഡിയോ, വിഡിയോ ക്ലിപ്പുകളാണ് പുറത്തുവന്നിരിക്കുന്നത്. മുക്കം സ്വദേശി ഹാരിസിന്റെ വീട്ടിലേക്ക് പോകുന്നവഴിയും ആക്രമണ പദ്ധതികളും ഓഡിയോയിൽ വിവരിക്കുന്നുണ്ട്. ഒപ്പം സംഘാംഗങ്ങൾ ചെയ്യേണ്ട കാര്യങ്ങളും ഷൈബിൻ വിശദീകരിക്കുണ്ട്. ഷൈബിനും സംഘവും ആക്രമണം ആസൂത്രണം ചെയ്‌തത് തെളിവുകളെല്ലാം നശിപ്പിക്കാനുതകുന്ന വിധത്തിലാണ്. ഹാരിസിന്റെ വീട്ടിലേക്ക് പോകുന്ന വഴികളിലെ സി സി ടി വി […]
Tag: MURDER CASE
റിഫ മെഹ്നുവിന്റെ മൃതദേഹം പുറത്തെടുത്ത് റീ പോസ്റ്റുമോർട്ടം ചെയ്യണം; അപേക്ഷ നൽകി പൊലീസ്
വ്‌ളോഗർ റിഫ മെഹ്നുവിന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോർട്ടം ചെയ്യാനുള്ള നീക്കവുമാി പൊലീസ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാനുള്ള അനുമതിക്കായി താമരശേരി ഡിവൈഎസ്പിയാണ് ആർഡിഒയ്ക്ക് അപേക്ഷ നൽകിയത്. മാർച്ച് 1നാണ് വ്‌ളോഗർ റിഫ മെഹ്നുവിനെ ദുബായിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിൽ വച്ച് ഫോറൻസിക് പരിശോധന മാത്രമാണ് നടത്തിയിരുന്നത്. പോസ്റ്റുമോർട്ടം നടത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ കേരളത്തിൽ വീണ്ടും പോസ്റ്റുമോർട്ടം ചെയ്യണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. വ്‌ളോഗർ റിഫാ മെഹ്നുവിന്റെ മരണത്തിൽ അന്വേഷണം ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് കുടുംബം മന്ത്രി എ.കെ ശശീന്ദ്രനെ […]
ശ്രീനിവാസൻ വധക്കേസ്; നാല് പേർ പിടിയിലായെന്ന് സൂചന
പാലക്കാട്ടെ എസ് കെ ശ്രീനിവാസൻ വധക്കേസിൽ നാല് പേർ പൊലീസ് കസ്റ്റഡയിലായെന്ന് സൂചന. കൊയലയാളി സംഘത്തിന് സഹായം നൽകിയവരാണ് പിടിയിലായതെന്നാണ് വിവരം. കേസിൽ ഗൂഢാലോചന നടത്തിയവരും സംരക്ഷിച്ചവരും ഉൾപ്പെടെ പന്ത്രണ്ട് പ്രതികളുണ്ടെന്നാണ് അന്വേഷണസംഘം സൂചിപ്പിക്കുന്നത്. കേസിൽ നിരവധി പേരെ ഇതിനോടകം പൊലീസ് കസ്റ്റഡിയിയിലെടുത്ത് ചോദ്യം ചെയ്തു. അതേസമയം ശ്രീനിവാസന്റെ കൊലപാതകത്തിൽ പ്രതികളുടെ അറസ്റ്റ് ഇന്നുണ്ടാകാൻ സാധ്യത. പ്രതികളെ ഇതിനോടകം തിരിച്ചറിഞ്ഞതായി അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു. കൃത്യം നടത്തുന്നതിന് തൊട്ട് മുൻപ് കൊലയാളി സംഘം മാർക്കറ്റ് റോഡിലെത്തിയതിന്റെ ദൃശ്യങ്ങൾ […]
റിജില്‍ മാക്കുറ്റിയെ മര്‍ദിച്ച സംഭവത്തില്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് കേസ്
സില്‍വര്‍ലൈന്‍ പദ്ധതിയുടെ വിശദീകരണയോഗത്തില്‍ പ്രതിഷേധവുമായി കടന്നുചെന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റിനെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ് കേസെടുത്തു. സിപിഐഎം പ്രവര്‍ത്തകര്‍ക്കെതിരെ വധശ്രമത്തിന് ഉള്‍പ്പെടെയാണ് കേസെടുത്തിരിക്കുന്നത്. മന്ത്രി എംവി ഗോവിന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫംഗം അടക്കമുള്ളവര്‍ക്കെതിരെയാണ് കേസ്. മന്ത്രി എം വി ഗോവിന്ദന്റെ പേഴ്‌സണല്‍ സ്റ്റാഫ് അംഗം പ്രശോഭ് മൊറാഴ, റോബര്‍ട്ട് ജോര്‍ജ് , പി പി ഷാജര്‍ തുടങ്ങിയവര്‍ക്കെതിരെയാണ് കണ്ണൂര്‍ ടൗണ്‍ പോലീസ് കേസ് എടുത്തത്. യോഗത്തിലേക്ക് പ്രതിഷേധവുമായി കടന്നുചെന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ […]
രഞ്ജിത് സിംഗ് കൊലപാതകക്കേസ്; ഗുർമീത് റാം റഹീം അടക്കം 5 പേർക്ക് ജീവപര്യന്തം
മുൻ മാനേജർ രഞ്ജിത് സിംഗിനെ കൊലപ്പെടുത്തിയ കേസിൽ വിവാദ ആൾദൈവം റാം റഹീം അടക്കം 5 പേർക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഗുർമീതിനൊപ്പം കൃഷ്ണ ലാൽ, ജസ്ബീർ സിംഗ്, അവതാർ സിംഗ്, സബ്ദിൽ എന്നിവർക്കാണ് പഞ്ജ്‌കുല സിബിഐ കോടതി ശിക്ഷ വിധിച്ചത്. തടവ് ശിക്ഷയ്ക്കൊപ്പം പ്രതികൾ പിഴയും ഒടുക്കണം. ഗുർമീതിന് 31 ലക്സ്ഷം രൂപയും മറ്റുള്ളവർക്ക് 50,000 രൂപ വീതവുമാണ് പിഴ. (Gurmeet Ram Sentenced Murder) 2002 ലാണ് രഞ്ജിത് സിംഗിനെ ഗുർമീതും കൂട്ടാളികളും ചേർന്ന് […]
മാനസികാസ്വാസ്ഥ്യമുള്ള അമ്മയെ കൊന്നു: മകന് 10 വർഷം കഠിന തടവ്
ബലാത്സംഘ ശ്രമത്തിനിടെ മാനസികാസ്വാസ്ഥ്യമുള്ള അമ്മയെ കൊന്ന കേസിൽ പ്രതിയായ മകന് 10 വർഷം കഠിന തടവ്. മഞ്ചേരി ജില്ലാ സെഷൻസ് കോടതിയാണ് കഠിന തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചത്. നിലമ്പൂർ പോത്ത്കല്ല് സ്വദേശി പ്രീജിത്തിനെതിരെയാണ് വിധി. അമ്മ രാധാമണിയെ 2017 ഏപ്രിൽ 10 ന് കൊലപ്പെടുത്തി എന്നാണ് കേസ്. മരുന്ന് കഴിച്ച് മയക്കത്തിലായിരുന്ന സമയത്ത് മകന്‍ അമ്മയെ പീഡിപ്പിക്കാറുണ്ടായിരുന്നു എന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഒരു ദിവസം മയക്കത്തില്‍ അല്ലാതിരുന്ന അമ്മ പ്രതിരോധിച്ചപ്പോള്‍ മകന്‍ അവരെ […]