കഞ്ച വാല കൊലപാതക കേസില്‍ ആഭ്യന്തര റിപ്പോര്‍ട്ട് പുറത്ത്. 9 പൊലീസ് കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ ശ്രമിച്ചിട്ടും അപകടമുണ്ടാക്കിയ വാഹനം ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് പൊലീസിന്റെ ആഭ്യന്തര റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടം നടന്ന് രണ്ടര കിലോമീറ്റര്‍ പിന്നിടുമ്പോഴേ, വാഹനത്തിന് താഴെ മൃതദേഹം തടഞ്ഞിരിക്കുന്നതായി കാറില്‍ ഉണ്ടായിരുന്ന യുവാക്കള്‍ക്ക് മനസ്സിലായിരുന്നു എന്നും മൃതദേഹം ഒഴിവാക്കാനുള്ള ശ്രമങ്ങള്‍ ആണ് പിന്നീട് നടന്നത് എന്നുമാണ് റിപ്പോര്‍ട്ട്. മൃതദേഹം ഒഴിവാക്കുന്നതിനു വേണ്ടിയാണ് തുടര്‍ച്ചയായി നാലു തവണ കാര്‍ യൂ ടെണ്‍ എടുത്തത് എന്നാണ് […]
Tag: MURDER CASE
സഹോദരിയെ വിവാഹം കഴിച്ച് നല്‍കാത്തതില്‍ വൈരാഗ്യം; സഹോദരനെ യുവാവ് വെട്ടിക്കൊന്നു
തമിഴ്‌നാട് ദിണ്ഡിഗലില്‍ സഹോദരിയെ വിവാഹം കഴിച്ച് നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ സഹോദരനെ യുവാവ് വെട്ടിക്കൊന്നു. കാസംപട്ടി സ്വദേശി ജോതിയാണ് മരിച്ചത്. പ്രദേശവാസിയായ തെങ്ങുകയറ്റ തൊഴിലാളി പ്രഭാകരനെ പൊലീസ് അറസ്റ്റുചെയ്തു വിദേശത്തായിരുന്ന ജോതി സഹോദരി പ്രിയയുടെ വിവാഹത്തിനാണ് നാട്ടിലെത്തിയത്. സഹോദരിക്ക് മധുരയിലുള്ള യുവാവുമായി വിവാഹം ഉറപ്പിക്കുകയും ചെയ്തു. വിവാഹത്തിന്റെ ആവശ്യങ്ങള്‍ക്കായുള്ള തിരക്കിലായിരുന്നു ജോതി. ഇതിനിടെ ഇന്നലെ രാത്രി സമീപത്തെ തോട്ടത്തിലേക്ക് ഉറങ്ങാനായി പോയ ജോതിയെ രാവിലെ ഏറെ വൈകിയിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കഴുത്തിന് വെട്ടേറ്റ് മരിച്ച നിലയില്‍ […]
തൃശൂര്‍ ഊരകത്തെ ഇരട്ടക്കൊലപാതകം; പ്രതി നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാള്‍
തൃശൂര്‍ പല്ലിശ്ശേരി ഇരട്ടക്കൊലപാതകത്തില്‍ പ്രതി വേലപ്പന് ക്രിമിനല്‍ പശ്ചാത്തലമെന്ന് നാട്ടുകാര്‍. നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് ഇയാള്‍. പ്രതി വേലപ്പനെ മുന്‍ പരിചയമില്ലെന്ന് കൊല്ലപ്പെട്ട ചന്ദ്രന്റെ മകന്‍ ഗോകുല്‍ പറഞ്ഞു. റോഡരികില്‍ കാര്‍ പാര്‍ക്ക് ചെയ്ത് സ്റ്റീരിയോ സെറ്റ് നന്നാക്കുകയായിരുന്നു ഗോകുലിന്റെ സഹോദരന്‍ ജിതിന്‍. ഇതിനിടയില്‍ മദ്യപിച്ച് എത്തിയ വേലപ്പനുമായി തര്‍ക്കമുണ്ടായി. ഈ സംഭവമറിഞ്ഞാണ് താനും അച്ഛനും അവിടെ എത്തിയത്. ഇതിനിടെ വേലപ്പന്‍ കത്തിയുമായി വന്ന് അച്ഛനെയും സഹോദരനെയും കുത്തുകയായിരുന്നുവെന്ന് ഗോകുല്‍ പറഞ്ഞു. പല്ലിശ്ശേരി ക്ഷേത്രത്തിന് സമീപം ചന്ദ്രന്‍(62), […]
ഡല്‍ഹിയില്‍ വീണ്ടും ശ്രദ്ധാമോഡല്‍ കൊലപാതകം; ഗൃഹനാഥനെ കൊന്ന് കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചു
ഡല്‍ഹിയില്‍ വീണ്ടും ശ്രദ്ധാമോഡല്‍ കൊലപാതകം. ഡല്‍ഹി പാണ്ഡവ് നഗറിലാണ് ഗൃഹനാഥനെ കൊലപ്പെടുത്തി മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. അഞ്ചന്‍ദാസ് എന്നയാളാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഇയാളുടെ ഭാര്യയെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചന്‍ദാസിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി പ്രതികള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നെന്നും ഇതിന് ശേഷം ഉപേക്ഷിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിനായി വിവിധയിടങ്ങളില്‍ ഇവര്‍ പോകുന്നതും അവശിഷ്ടങ്ങള്‍ വലിച്ചെറിയുന്നതുമുള്ള സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കൊലപാതകത്തെ കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: മാതാവ് പൂനവും മകന്‍ ദീപകും ചേര്‍ന്ന് […]
ലഹരി വിൽപന ചോദ്യം ചെയ്തതിലെ വൈരാഗ്യം; തലശേരി ഇരട്ടക്കൊല കേസ് റിമാൻഡ് റിപ്പോർട്ട്
തലശേരി ഇരട്ട കൊലപാതകത്തിന് കാരണം ലഹരി വില്പന ചോദ്യം ചെയ്തതെന്ന് റിമാൻഡ് റിപ്പോർട്ട്. പ്രതി ജാക്സന്റെ വീട്ടിൽ ലഹരി വില്പന എന്ന പരാതിയിൽ പൊലീസ് പരിശോധന നടത്തിയിരുന്നു. ഷമീറിന്റെ മകനാണ് പരാതി നൽകിയതെന്ന് പ്രതികൾ സംശയിച്ചു. നേരത്തെയും വൈരാഗ്യം ഉണ്ടായിരുന്നുവെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഇതിനിടെ തലശേരി ഇരട്ടക്കൊലപാതകത്തിന് പ്രതികൾ ഉപയോഗിച്ച ആയുധം പൊലീസ് കണ്ടെടുത്തു. കൃത്യം നടന്ന സ്ഥലത്തും, ആയുധവും വാഹനവും ഒളിപ്പിച്ച സ്ഥലത്തും പ്രതികളെയെത്തിച്ച് തെളിവെടുത്തു. അതേസമയം കേസിലെ പ്രധാന പ്രതി ബാബു പാറായി […]
ലഹരി വിമോചന കേന്ദ്രത്തില്‍ നിന്ന് തിരിച്ചെത്തിയ യുവാവ് കുടുംബത്തിലെ നാല് പേരെ കൊലപ്പെടുത്തി
ഡല്‍ഹിയില്‍ ലഹരിക്കടിമയായ യുവാവ് കുടുംബത്തിലെ നാല് പേരെ കുത്തിക്കൊന്നു. ലഹരി വിമോചന കേന്ദ്രത്തില്‍ നിന്ന് തിരിച്ചെത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് 25കാരനായ കേശവ് എന്ന യുവാവ് ക്രൂരകൃത്യം നടത്തിയത്. മാതാപിതാക്കളെയും സഹോദരിയെയും മുത്തശ്ശിയെയുമാണ് ഇയാള്‍ കൊലപ്പെടുത്തിയത്. കൊലപാതകം നടന്ന രാത്രി വീട്ടുകാരുമായി ഇയാള്‍ വഴക്കുണ്ടാക്കിയിരുന്നു. പിന്നാലെ നാല് പേരെയും കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. നാല് പേരുടെയും മൃതദേഹം വ്യത്യസ്ത മുറികളിലായിട്ടായിരുന്നു കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. പൊലീസെത്തുമ്പോള്‍ വീട്ടില്‍ രക്തം തളംകെട്ടിയ നിലയിലായിരുന്നു. കേശവിന്റെ പിതാവ് ദിനേഷ് (50), […]
വാക്കുതര്‍ക്കത്തിനിടെ മലപ്പുറത്ത് തൊഴിലാളി കൊല്ലപ്പെട്ട സംഭവം: ബംഗാള്‍ സ്വദേശി പിടിയില്‍
മലപ്പുറം ചിറയില്‍ അയനിക്കാട്ട് തര്‍ക്കത്തിനിടയില്‍ പശ്ചിമ ബംഗാള്‍ സ്വദേശി കൊല്ലപ്പെട്ട കേസില്‍ കൂടെ താമസിക്കുന്നയാള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാള്‍ ബര്‍ധമാന്‍ സ്വദേശി മൊഹിദുല്‍ ഷെയ്ഖാണ് അറസ്റ്റിലായത്. വാക്കു തര്‍ക്കത്തിനിടെ കാദര്‍ അലി ഷെയ്ഖിനെ ഇയാള്‍ തലയ്ക്കു അടച്ചു കൊലപ്പെടുത്തി എന്നാണ് കേസ്. കഴിഞ്ഞ ദിവസം വൈകിട്ട് ആറരയോടെ കൊണ്ടോട്ടി തറയിട്ടാല്‍ റോഡരികിലായിരുന്നു സംഭവം. ഇതിനു സമീപത്തെ ക്വാര്‍ട്ടേഴ്‌സിലാണ് കാദര്‍ അലി ഷെയ്ഖും, മൊഹിദുല്‍ ഷെയ്ഖും താമസിച്ചിരുന്നത്. വിമാനത്താവളത്തിലെ സാറ്റലൈറ്റ് സ്റ്റേഷനുമായി ബന്ധപ്പെട്ട നിര്‍മാണ ജോലിക്ക് എത്തിയതാണ് തൊഴിലാളികള്‍. […]
സീവേജ് പ്ലാന്റില്‍ കാലുകള്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് സ്ഥിരീകരണം; രണ്ട് പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം മുട്ടത്തറയിലെ സീവേജ്പ്ലാന്റില്‍ കാലുകള്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സ്ഥിരീകരണം. തമിഴ്‌നാട്ടിലെ ഗുണ്ടാനേതാവിനെ കൊന്ന് കഷണങ്ങളാക്കി പലയിടങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ തിരുവനന്തപുരം സ്വദേശികളായ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ ഓഗസ്റ്റ് 15 ന് മുട്ടത്തറയിലെ മാലിന്യസംസ്‌കരണ പ്ലാന്റിലെ കിണറ്റില്‍ രണ്ടു മനുഷ്യക്കാലുകള്‍ കണ്ടെത്തിയിരുന്നു. മുറിച്ചുമാറ്റപ്പെട്ട ഈ കാലുകള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് കൊടുംക്രൂര കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കുടിപ്പകയുടെ പേരില്‍ തമിഴ്‌നാട്ടിലെ ഗുണ്ടാ നേതാവ് കനിഷ്‌കറിനെ കൊന്ന് വെട്ടിനുറുക്കി തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉപേക്ഷിക്കുകയായിരുന്നു. തിരുവനന്തപുരം മുട്ടത്തറ സ്വദേശികളായ […]
പാനൂർ കെ വത്സരാജ് വധക്കേസ്; ഏഴ് സിപിഐഎം പ്രവർത്തകർ കുറ്റവിമുക്തൻ
പാനൂർ ആർഎസ്എസ് പ്രവർത്തകൻ കെ വത്സരാജ് വധക്കേസിൽ പ്രതികളെ കോടതി വെറുതെവിട്ടു. ഏഴ് സിപിഐഎം പ്രവർത്തകരെയാണ് കേസിൽ കുറ്റവിമുക്തരാക്കിയത്. തലശേരി അഡീ.ജില്ലാ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. കെ ഷാജി, കിര്‍മാണി മനോജ്, വി പി സതീശന്‍, പ്രകാശന്‍, കെ ശരത്, കെ വി രാഗേഷ്, സജീവന്‍ എന്നിവരെയാണ് കുറ്റവിമുക്തരാക്കിയത്. 2007 മാര്‍ച്ച് നാലിന് രാത്രിയില്‍ കിടന്നുറങ്ങുകയായിരുന്ന വല്‍സരാജിനെ വീട്ടില്‍ നിന്നും വിളിച്ചിറക്കി പുറത്തേക്ക് കൊണ്ട് പോയി ഇരുമ്പുവടി കൊണ്ടുതലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. തുടക്കത്തില്‍ ലോക്കല്‍ പൊലീസ് അന്വേഷിച്ച […]
ചീമേനി ജാനകി ടീച്ചര്‍ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം
കാസര്‍ഗോഡ് ചീമേനി പുലിയന്നൂര്‍ ജാനകിടീച്ചര്‍ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം. ഒന്നാം പ്രതി വിശാഖ്, മൂന്നാം പ്രതി അരുണ്‍ എന്നിവര്‍ക്കാണ് ജില്ലാ സെഷന്‍സ് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഐപിസി 302, 452, 394, 307 എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. കേസിലെ രണ്ടാം പ്രതിക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാല്‍ രണ്ടാം പ്രതി റിനീഷിനെ കോടതി വെറുതെ വിട്ടിരുന്നു. രണ്ട് വര്‍ഷത്തെ വിചാരണ നടപടികള്‍ക്കൊടുവിലാണ് കോളിളക്കം സൃഷ്ടിച്ച പുലിയന്നൂര്‍ ജാനകി ടീച്ചര്‍ വധക്കേസില്‍ പ്രതികള്‍ക്ക് ശിക്ഷ […]