Kerala

നേമത്ത് മുരളി വന്നത് യുഡിഎഫിന് ഗുണം ചെയ്യുമെന്ന് സര്‍വേ

കെ മുരളീധരൻ നേമത്ത് മത്സരിക്കുന്നത് യു.ഡി.എഫിന് ​ഗുണകരമാകുമെന്ന് സർവേ. നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ, മീഡിയവൺ – പൊളിറ്റിഖ് മാര്‍ക്ക് അഭിപ്രായ സർവേയുടെ രണ്ടാം ഘട്ടത്തിലാണ് നേമത്തെ മുരളീധരന്റെ സ്ഥാനാർഥിത്വം യു.ഡി.എഫിന്‍റെ പ്രകടനത്തില്‍ പ്രതിഫലിക്കുമെന്ന് വിലയിരുത്തിയത്. മാർച്ച് 15 മുതൽ 23 വരെയുള്ള വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് സർവേ തയ്യാറാക്കിയത്. ബി.ജെ.പിയുടെ സിറ്റിങ് മണ്ഡലമായ നേമത്ത് കെ മുരളീരന്റെ സ്ഥാനാർത്ഥിത്വം യു.ഡി.എഫിന് ഗുണകരമാകുമോ എന്ന ചോദ്യത്തിന് 27 ശതമാനം പേർ ​ഗുണചെയ്യുമെന്നും, 26 ശതമാനം പേർ […]

Kerala

വടകരക്ക് പുറത്ത് പ്രചാരണത്തിനില്ലെന്ന് കെ മുരളീധരന്‍

വടകരക്ക് പുറത്ത് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ആവര്‍ത്തിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. മലബാറില്‍ മുരളീധരനെ പ്രചാരണത്തിന് ഇറക്കണമെന്ന് ലീഗ് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് മുരളി നിലപാട് വ്യക്തമാക്കിയത്. കെപിസിസി നേതൃത്വത്തോടുള്ള അതൃപ്തിയാണ് മുരളിയുടെ നിലപാടിന് പിന്നില്‍. തദ്ദേശ തെരഞ്ഞെടുപ്പ് മുതല്‍ കെപിസിസി നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന കെ മുരളീധരന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യാത്രയിലും സജീവമായിരുന്നില്ല. അര്‍ഹിക്കുന്ന പരിഗണന പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്നില്ലെന്നതാണ് മുരളീധരന്‍റെ പരാതി. മുരളിയെപ്പോലെ തലയെടുപ്പുള്ള നേതാവ് മലബാറില്‍ പ്രചാരണത്തിന് […]

Kerala

കെ.മുരളീധരന്‍ കെ.പി.സി.സി പ്രചരണസമിതി അധ്യക്ഷസ്ഥാനം രാജിവെച്ചു

കെ.മുരളീധരന്‍ കെ.പി.സി.സി പ്രചരണസമിതി അധ്യക്ഷസ്ഥാനം രാജിവെച്ചു. സോണിയാഗാന്ധിക്ക് കത്തയച്ചാണ് സ്ഥാനമൊഴിയുന്ന കാര്യം കെ മുരളീധരന്‍ അറിയിച്ചത്. സംസ്ഥാന നേതൃത്വത്തോടുള്ള ഉള്ള അതൃപ്തിയെ തുടര്‍ന്നാണ് രാജി എന്നാണ് മുരളീധരന്‍ സൂചിപ്പിച്ചത്. കെപിസിസി അധ്യക്ഷന്‍, പ്രതിപക്ഷനേതാവ്, മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള നേതാക്കളെ അറിയിക്കാതെയാണ് കെ മുരളീധരന്‍ സോണിയാഗാന്ധിക്ക് കത്ത് നല്‍കിയത്. സംസ്ഥാനതലത്തില്‍ എടുക്കുന്ന പലതീരുമാനങ്ങള്‍ പലതും മറ്റ് നേതാക്കളും മറ്റ് ഉത്തരവാദിത്തപ്പെട്ടവരും അറിയുന്നില്ല, ചില നേതാക്കള്‍ മാത്രമായി തീരുമാനമെടുക്കുന്നു. മാധ്യമങ്ങളില്‍ വരുമ്പോഴാണ് ഇക്കാര്യം പലനേതാക്കളും അറിയുന്നത്. പുതിയ ഭാരവാഹികളെ നിശ്ചയിച്ചപ്പോള്‍ […]