പെട്ടിമുടി ദുരന്തത്തിൽ മരിച്ചവരുടെ അനന്തരാവകാശികള്‍ക്കുള്ള സർക്കാർ ധനസഹായം നാളെ വിതരണം ചെയ്യും. 44 പേരുടെ ബന്ധുക്കൾക്കാണ് നാളെ ധനസഹായം ലഭിക്കുക. അപകടത്തിൽ നിന്നും രക്ഷപ്പെട്ടവർക്കുള്ള വീട് നിർമ്മാണം ഈ മാസം പൂർത്തിയാക്കും. പെട്ടിമുടി ഉരുൾപൊട്ടലിൽ മരിച്ച 70 പേരിൽ 44 പേരുടെ അനന്തരാവകാശികൾക്കാണ് ആദ്യ ഘട്ടത്തിൽ ധനസഹായം വിതരണം ചെയ്യുന്നത്. 128 പേരെയാണ് സഹായത്തിന് അർഹരായി റവന്യൂ വകുപ്പ് കണ്ടെത്തിയത്. ദുരന്തബാധിതര്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ ധനസാഹയം നേരത്തെ ലഭ്യമാക്കിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാർ പ്രഖ്യാപിച്ച ദുരിതാശ്വാസ തുക […]
Tag: Munnar landslide 2020
പെട്ടിമുടി ദുരന്തം; ദുരന്ത വിവരം പുറം ലോകം അറിയാന്‍ വൈകി, അന്വേഷണം വേണമെന്ന് റവന്യൂ സംഘത്തിന്‍റെ റിപ്പോര്‍ട്ട്
അപകടം നടന്നയുടനെ കമ്പനിയുടെ ഫീല്‍ഡ് ഓഫീസിന്‍റെ തോട്ടം തൊഴിലാളികള്‍ വിവരമറിയിച്ചിരുന്നു പെട്ടിമുടി ദുരന്തം വേഗത്തില്‍ പുറംലോകത്തെ അറിയിക്കുന്നതില്‍ കണ്ണന്‍ ദേവന്‍ കമ്പനി അധികൃതര്‍ക്ക് വീഴ്ച വന്നോ എന്ന് അന്വേഷിക്കണമെന്ന് റവന്യൂ സംഘത്തിന്‍റെ റിപ്പോര്‍ട്ട്. അപകടം നടന്നയുടനെ കമ്പനിയുടെ ഫീല്‍ഡ് ഓഫീസിന്‍റെ തോട്ടം തൊഴിലാളികള്‍ വിവരമറിയിച്ചിരുന്നു. എന്നാല്‍ ആശയവിനിമയ സംവിധാനങ്ങള്‍ പ്രവര്‍ത്തനരഹിതമായതിനാലാണ് വിവരം പുറം ലോകത്തെ അറിയിക്കാന്‍ വൈകിയതെന്നാണ് കമ്പനിയുടെ വാദം. കഴിഞ്ഞ മാസം ആറാം തീയതി രാത്രി 10.45നാണ് പെട്ടിമുടിയില്‍ ഉരുള്‍പൊട്ടലുണ്ടായത്. എന്നാല്‍ വിവരം പുറം ലോകം […]
രാജമല ദുരന്തം; മരണസംഖ്യ 55 ആയി
പെട്ടിമുടിയാർ കേന്ദ്രീകരിച്ചാണ് ആറാം ദിവസത്തെ തിരച്ചിൽ പുരോഗമിക്കുന്നത് രാജമല പെട്ടിമുടിയിൽ ഉരുൾപൊട്ടലിൽ കാണാതായ ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെത്തി. ഇതോടെ അപകടത്തിൽ മരിച്ചവരുടെ എണ്ണം 55 ആയി. പെട്ടിമുടിയാർ കേന്ദ്രീകരിച്ചാണ് ആറാം ദിവസത്തെ തിരച്ചിൽ പുരോഗമിക്കുന്നത്. അപകട സ്ഥലത്ത് നിന്ന് മൂന്ന് കിലോമീറ്റർ അകലെ പെട്ടിമുടിയാറിലെ ഗ്രേവൽ ബാങ്കിൽ നിന്നാണ് ഇന്ന് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഈ സ്ഥലത്ത് കൂടുതൽ പേരുടെ മൃതദേഹങ്ങൾ തങ്ങിനിൽക്കാനുള്ള സാധ്യത കണക്കിലെടുത്ത് കൂടുതൽ തിരച്ചിൽ സംഘത്തെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. […]
രാജമല ദുരന്തം; മരണസംഖ്യ 23 ആയി
ഉരുള്‍പൊട്ടലുണ്ടായ രാജമല പെട്ടിമുടിയില്‍ അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെത്തി. അപകടത്തില്‍ മരിച്ചവരുടെ എണ്ണം 23 ആയി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്. റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രദേശം സന്ദര്‍ശിക്കുകയാണ്. ഇന്നലെ പുലര്‍ച്ചെ 3 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. 30 മുറികളുള്ള 4 ലയങ്ങള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ഇവയില്‍ ആകെ 78 പേരാണ് താമസിച്ചിരുന്നത്. ഇവയില്‍ […]
രാജമല ദുരന്തം; കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും
18 പേരുടെ മൃതദേഹമാണ് ഇതുവരെ ലഭിച്ചത്. 48 പേരെ കണ്ടെത്താനുണ്ടെന്നാണ് വിലയിരുത്തല്‍ ഇന്നലെ ഉരുള്‍പൊട്ടലുണ്ടായ ഇടുക്കി രാജമലയില്‍ കാണാതായവര്‍ക്കായി ഇന്നും തെരച്ചില്‍ തുടരും. 18 പേരുടെ മൃതദേഹമാണ് ഇതുവരെ ലഭിച്ചത്. 48 പേരെ കണ്ടെത്താനുണ്ടെന്നാണ് വിലയിരുത്തല്‍. മരിച്ചവരുടെ പോസ്റ്റ്‌മോർട്ടം നടപടികൾ ഇന്ന് പെട്ടിമുടിയില്‍ നടക്കും. ഇന്നലെ പുലര്‍ച്ചെ 3 മണിയോടെയാണ് നാടിനെ നടുക്കിയ ദുരന്തമുണ്ടായത്. തോട്ടം തൊഴിലാളികള്‍ താമസിക്കുന്ന ലയങ്ങള്‍ക്ക് മുകളിലേക്ക് മണ്ണിടിച്ചിലുണ്ടാവുകയായിരുന്നു. നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.18 പേരുടെ […]
മൂന്നാര്‍ രാജമലയില്‍ വന്‍ മണ്ണിടിച്ചില്‍; 15 മൃതദേഹങ്ങള്‍ കണ്ടെത്തി
ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം നടന്നത്. തൊഴിലാളികള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. 14 പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട് മൂന്നാര്‍ രാജമല പെട്ടിമുടിയില്‍ ലയങ്ങള്‍ക്കു മുകളിലേക്ക് മണ്ണിടിഞ്ഞുണ്ടായ വന്‍ദുരന്തത്തില്‍ മരിച്ച 15 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. പ്രദേശത്തെ നാല് ലയങ്ങളിലുണ്ടായിരുന്ന എഴുപതോളം പേര്‍ മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. നയമക്കാട് എസ്റ്റേറ്റിലെ പെട്ടിമുടി ഡിവിഷനില്‍ ജോലി ചെയ്യുന്ന തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ വ്യോമസേനയുടെ സഹായം തേടി. ഇന്ന് പുലര്‍ച്ചെ 3 മണിയോടെയാണ് അപകടം നടന്നത്. തൊഴിലാളികള്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. […]