Kerala

മൂന്നാർ കയ്യേറ്റമൊഴിപ്പിക്കൽ; താമസത്തിനുള്ള കെട്ടിടങ്ങളും വാണിജ്യ കെട്ടിടങ്ങളും പൊളിക്കരുതെന്ന് ഹൈക്കോടതി

മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലിൽ നിർണായക ഇടപെടലുമായി ഹൈക്കോടതി. വാണിജ്യ കെട്ടിടങ്ങളും താമസത്തിനുള്ള കെട്ടിടങ്ങളും പൊളിക്കരുതെന്നാണ് നിർദേശം. കൃഷി സംരക്ഷിക്കണമെന്നും കോടതി നിർദേശം നൽകി. ( kerala hc suggestions on munnar encroachment clearing ) കയ്യേറ്റം ഒഴിപ്പിക്കുമ്പോൾ പാലിക്കേണ്ട ചില അ നിർദ്ദേശങ്ങളാണ് കോടതി നൽകിയിരിക്കുന്നത്. വാണിജ്യ കെട്ടിടങ്ങളും താമസത്തിനുള്ള കെട്ടിടങ്ങളും പൊളിക്കരുതെന്നാണ് നിർദേശം. ഉത്തരവിറങ്ങും വരെയാണ് ഈ പൊളിക്കൽ പാടില്ലാത്തത്. കൃഷി സംരക്ഷണം എന്നുള്ളതാണ് മറ്റൊരു നിർദ്ദേശം. കൃഷിഭൂമിയുടെ പരിപാലനം വേണമെങ്കിൽ കുടുംബശ്രീയെ ഏൽപ്പിക്കാം. അതായത് […]

Kerala

‘ഏക്കറുകൾ കയ്യേറിയവരാണോ പാവങ്ങൾ ? അങ്ങനെയെങ്കിൽ ടിസിൻ തച്ചങ്കരിയും പാവങ്ങളുടെ പട്ടികയിൽ വരും’; ഫേസ്ബുക്ക് പോസ്റ്റുമായി കെ.കെ ശിവരാമൻ

സിപിഐഎമ്മിന് പരോക്ഷ മറുപടിയുമായി സിപിഐ മുൻ ജില്ലാ സെക്രട്ടറി കെ.കെ ശിവരാമന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. പാവങ്ങളെ കുടി ഒഴിപ്പിക്കുന്നു എന്ന ആരോപണം കയ്യേറ്റക്കാരെ സംരക്ഷിക്കുന്നതിന് വേണ്ടിയാണെന്ന് കെ.കെ ശിവരാമൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ( kk sivaraman fb post on munnar encroachment ) അഞ്ചും ആറും ഏഴും ഏക്കറുകൾ കയ്യേറിയവരാണോ പാവങ്ങളെന്നും അങ്ങനെയെങ്കിൽ ടിസിൻ തച്ചങ്കരിയും പാവങ്ങളുടെ പട്ടികയിൽ വരുമെന്നും കെ.കെ ശിവരാമൻ പരിഹസിച്ചു. ഏറ്റെടുത്ത ഭൂമിയിലെ ഒരു കെട്ടിടവും പൊളിച്ചിട്ടില്ല, ഒരു കൃഷിയും […]

Kerala

മൂന്നാറിലെ ചെറുകിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കല്‍; ദൗത്യസംഘത്തിനെതിരെ സിപിഐഎം സമരത്തിന്

മൂന്നാറില്‍ ചെറുകിട കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്ന ദൗത്യസംഘത്തിന്റെ നടപടിക്കെതിരെ സിപിഐഎം സമരത്തിന് ഒരുങ്ങുന്നു. ചിന്നക്കനാല്‍ ഭൂസംരക്ഷണ സമിതിയുടെ നേതൃത്വത്തില്‍ ഭൂവുടമകളെ സംഘടിപ്പിച്ചാണ് സമരപരിപാടികള്‍. ആദ്യപടിയായി ചെറുകിടക്കാരെ ഒഴിപ്പിക്കുന്നതില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് കളക്ടര്‍ക്ക് നിവേദനം നല്‍കും. സിപിഐഎമ്മിന്റെ കണക്കില്‍ 188 കുടിയേറ്റ കര്‍ഷകര്‍ കയ്യേറ്റക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. നിലവില്‍ ദൗത്യസംഘം ഒഴിപ്പിച്ച 5 കയ്യേറ്റങ്ങളില്‍ മൂന്നെണ്ണം ഇക്കൂട്ടത്തില്‍ പെട്ടതാണ്. ഇത് തുടര്‍ന്നാല്‍ ജനങ്ങളെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കാനാണ് സിപിഐഎമ്മിന്റെ തീരുമാനം. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ ജനങ്ങള്‍ തങ്ങള്‍ക്കെതിരാകുമെന്ന തിരിച്ചറിവും […]

HEAD LINES Kerala

മൂന്നാറില്‍ കയ്യേറ്റമൊഴിപ്പിക്കല്‍ തുടങ്ങി ദൗത്യസംഘം; ഒഴിപ്പിക്കുന്നത് അഞ്ചേക്കര്‍ ഏലക്കൃഷി

മൂന്നാറിലെ അനധികൃത കയ്യേറ്റമൊഴിപ്പിക്കാനുള്ള ദൗത്യ സംഘം നടപടികള്‍ ആരംഭിച്ചു. ആനയിറങ്കല്‍, ചിന്നക്കനാല്‍ മേഖലകളിലെ കയ്യേറ്റമാണ് ഒഴിപ്പിക്കുന്നത്. അഞ്ചേക്കര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയ ഏലകൃഷിയാണ് ഒഴിപ്പിക്കുന്നത്. സ്ഥലത്ത് സര്‍ക്കാര്‍ വക ഭൂമിയെന്നും ദൗത്യ സംഘം ബോര്‍ഡ് സ്ഥാപിച്ചു. രാവിലെ ആറ് മണിയോടെ തന്നെ കയ്യേറ്റം ഒഴിപ്പിക്കാനുളള നടപടികള്‍ സംഘമാരംഭിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അപ്രതീക്ഷിത ഒഴിപ്പിക്കല്‍ നടപടികളിലേക്ക് കടന്നത്. എന്നാല്‍ ദൗത്യസംഘത്തിന് നേരെ കര്‍ഷകരുടെ പ്രതിഷേധം ശക്തമായി. വന്‍കിടക്കാരെ ഒഴിപ്പിക്കാതെ ചെറുകിട കര്‍ഷകര്‍ക്ക് നേരെയാണ് കയ്യേറ്റം നടക്കുന്നതെങ്കില്‍ […]

HEAD LINES Kerala

മൂന്നാറിൽ വിവിധ വില്ലേജുകളിലായി 300ലധികം കയ്യേറ്റങ്ങൾ; എംഎം മണിയുടെ സഹോദര പുത്രനും കയ്യേറ്റക്കാരുടെ പട്ടികയിൽ

മൂന്നാറിൽ വിവിധ വില്ലേജുകളിലായി 300ലധികം കയ്യേറ്റങ്ങളുണ്ടെന്ന് കണ്ടെത്തൽ. കയ്യേറ്റക്കാരിൽ വൻകിട കമ്പനികൾ മുതൽ സ്വകാര്യ വ്യക്തികൾ വരെ ഉൾപ്പെടുന്നു. കളക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിന്റെ പകർപ്പ് ട്വന്റിഫോറിന് ലഭിച്ചു. ( 300 encroachments found in munnar ) തോക്കുപാറ, സൂര്യനെല്ലി, പാറത്തോട്, പെരുമ്പൻകുത്ത്, കെഡിഎച്ച് വില്ലേജ് എന്നിവിടങ്ങളിലാണ് അധികവും കയ്യേറ്റങ്ങൾ. റവന്യൂ, വനം, ഹെൽത്ത്, പിഡബ്ല്യുഡി, ഫിഷറീസ്, കെഎസ്ഇബി ഉൾപ്പെടെയുള്ളവരുടെ സ്ഥലങ്ങൾ കയ്യേറ്റ പട്ടികയിലുണ്ട്. ടാറ്റ ടീ ലിമിറ്റഡും, ഹാരിസൺ മലയാളം ലിമിറ്റഡും ചിന്നക്കനാൽ, രാജകുമാരി […]