മൂന്നാറിൽ 17 വൻകിട കൈയ്യേറ്റങ്ങളുണ്ടെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്. കോൺഗ്രസ് നേതാക്കളുടെ ഉൾപ്പടെ പേര് പറഞ്ഞാണ് ആരോപണം. മറ്റ് ഭൂമിയില്ലാത്ത ഉപജീവനമാർഗമില്ലാത്തവരെ കുടിയൊഴിപ്പിക്കാൻ സിപിഐഎം അനുവദിക്കില്ലന്നും സി വി വർഗീസ് കോൺഗ്രസ് നേതാക്കളായ ബാബു കുര്യാക്കോസ്, പി പി തങ്കച്ചൻ, എ കെ മണി എന്നിവരുടേത് ഉൾപ്പെടെ 17 വൻ കിട കൈയ്യേറ്റങ്ങളുണ്ടെന്നാണ് സി വി വർഗീസ് പറയുന്നത്. കോൺഗ്രസ് നേതാക്കളെ പ്രതിരോധത്തിൽ ആക്കുന്ന പ്രസ്താവനയാണ് സിപിഐഎം ജില്ലാ […]
Tag: munnar
മൂന്നാറില്‍ 2 നിലയില്‍ കൂടുതലുള്ള കെട്ടിട നിര്‍മാണത്തിന് വിലക്ക്; ഹൈക്കോടതി
മൂന്നാറിലെ കെട്ടിട നിര്‍മാണത്തില്‍ നിയന്ത്രണവുമായി ഹൈക്കോടതി. രണ്ടുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങളുടെ നിര്‍മാണത്തിന് വിലക്കേര്‍പ്പെടുത്തി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു. രണ്ടാഴ്ചത്തേക്കാണ് വിലക്ക്. ജസ്റ്റിസുമാരായ മുഹമ്മദ് മുഷ്താഖ്, സോഫി തോമസ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഇടക്കാല ഉത്തരവ്. കേസ് വീണ്ടും പരിഗണിക്കുന്നത് വരേയാണ് ഇടക്കാല ഉത്തരവ്. ഇതോടെ രണ്ടാഴ്‌ത്തേക്ക്, മൂന്നാറില്‍ രണ്ടുനിലയില്‍ കൂടുതലുള്ള കെട്ടിടങ്ങളുടെ നിര്‍മാണത്തിന് വിലക്കുണ്ടാവും. മൂന്നാറിലെ നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പരിശോധിക്കാന്‍ അമിസ്‌ക്കസ് ക്യൂറിയേയും കോടതി നിയോഗിച്ചു. നേരത്തെ, മൂന്നാറിലെ പരിസ്ഥിതി- കെട്ടിട നിര്‍മാണങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ […]
മൂന്നാറിൽ വീണ്ടും ഭീതി പരത്തി പടയപ്പ
മൂന്നാറിൽ വീണ്ടും ഭീതി പരത്തി പടയപ്പ എന്ന കാട്ടാന. മൂന്നാർ നയമക്കാട് ദേശീയപാതയിലൂടെ എത്തിയ വാഹനങ്ങൾ തടഞ്ഞു. 30 മിനിറ്റോളം റോഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. നാട്ടുകാരും വാഹന യാത്രകരും ബഹളം വച്ചാണ് പടയപ്പയെ തുരത്തിയത്.
മൂന്നാറിൽ പടയപ്പയുടെ പ്രകോപനം; രണ്ട് ഓട്ടോറിക്ഷകൾ തകർത്തു
കാട്ടാന പടയപ്പ രണ്ടു ദിവസങ്ങളിലായി രണ്ട് ഓട്ടോറിക്ഷകൾ തകർത്തു. പെരിയവരെ ലോവർ ഡിവിഷനിലും ഗ്രാംസ് ലാൻഡിലുമാണ് ഓട്ടോറിക്ഷ തകർത്തത്. കാട്ടാന രണ്ടു ദിവസമായി പ്രകോപിതനാണ്. കഴിഞ്ഞ ദിവസങ്ങളിൾ ഇത്തരത്തിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. അതിന് പിന്നാലെയാണ് ആക്രമണം. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പ്രദീപ്, ബാലു എന്നിവരുടെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയാണ് തകർത്തിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് ആളുകളുടെ പ്രതിഷേധം ഉയരുന്നുണ്ട്. പടയപ്പയ്ക്ക് റേഡിയോ ബോളർ ഘടിപ്പിച്ചിട്ടുണ്ട്. ആന ജനവാസ മേഖലയിൽ ഇറങ്ങി കഴിഞ്ഞാൽ കൃത്യമായിട്ടും അത് വനം വകുപ്പിന് അറിയാൻ […]
മൂന്നാറിൽ പടയപ്പയെ പ്രകോപിപ്പിച്ച് ജീപ്പ് ഡ്രൈവർമാർ; ദൃശ്യങ്ങൾ പുറത്ത്
പടയപ്പക്ക് നേരെയുള്ള പ്രകോപനത്തിന് അറുതിയില്ല. മൂന്നാറിൽ ജീപ്പ് ഡ്രൈവർമാർ പടയപ്പയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. കടലാറിലും കുറ്റിയാർ വാലിയിലും ആനയെ പ്രകോപിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ആനയുടെ മുന്നിലെത്തി വാഹനം ഇരമ്പിച്ചും ഹോൺ മുഴക്കിയുമായിരുന്നു പ്രകോപനം. സംഭവത്തിൽ നടപടിയെടുക്കാതെ വനം വകുപ്പ്. അതേസമയം ധോണിയിൽ വീണ്ടും PT 7 കാട്ടാന ഇറങ്ങി. മായാപുരം ഭാഗത്താണ് രാത്രി കാട്ടാന ഇറങ്ങിയത്. ധോണിയിലെ ജനവാസ മേഖലയിൽ ഇറങ്ങിയ PT 7 എന്ന കാട്ടാനയെ വെള്ളിയാഴ്ച മയക്കുവെടി വെക്കും. PT7 നെ തളയ്ക്കുന്നതിനുള്ള […]
മൂന്നാറിൽ കാട്ടാനകൾക്ക് രോഗ ബാധ; 10 ദിവസത്തിനിടെ മൂന്ന് ആനകുട്ടികൾ ചരിഞ്ഞു
മൂന്നാറിൽ കാട്ടാനകൾക്ക് രോഗ ബാധ. ഇതേതുടർന്ന് 10 ദിവസത്തിനിടെ മൂന്ന് ആനകുട്ടികൾ ചരിഞ്ഞു. മരണ കാരണം ഹെർപീസ് രോഗ ബാധയെന്ന് സംശയം. കുട്ടിയാനകളിൽ കാണപ്പെടുന്ന വൈറസ് രോഗമാണ് ഹെർപീസ്. സംഭവത്തിൽ വനം വകുപ്പ് വിശദമായ പരിശോധന ആരംഭിച്ചു. മാട്ടുപെട്ടി മേഖലയിലെ ആനകളിലാണ് രോഗ ബാധ സംശയിക്കുന്നത്.
മൂന്നാറിൽ വാഹനാപകടത്തിൽ വിനോദ സഞ്ചാരി മരിച്ചു; രണ്ട് പേർക്ക് പരുക്ക്
മൂന്നാർ എല്ലപ്പെട്ടിയിലുണ്ടായ വാഹനാപകടത്തിൽ വിനോദ സഞ്ചാരി മരിച്ചു. കുമളി സ്വദേശി കുറ്റിവേലിയിൽ ഷാജിയാണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. നിയന്ത്രണ വിട്ട കാർ താഴ്ച്ചയിലേയ്ക്ക് പതിക്കുകയായിരുന്നു.
നീലക്കുറിഞ്ഞി കണ്ട് ആസ്വദിക്കാം, പക്ഷേ പൂക്കള്‍ നശിപ്പിക്കരുത്; കര്‍ശന നടപടിയെന്ന് വനംവകുപ്പ്
ഇടുക്കിയില്‍ നീലക്കുറിഞ്ഞി വസന്തമുണ്ടായതോടെ 12 വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമുണ്ടാകുന്ന ആ അത്ഭുതം കാണാന്‍ സഞ്ചാരികളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ശാന്തന്‍പാറ കള്ളിപ്പാറ മലമുകളില്‍ ഓരോ ദിവസവും ആയിരക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. കണ്ട് ആസ്വദിക്കുക മാത്രമല്ലാതെ നീലക്കുറിഞ്ഞി പൂക്കള്‍ നശിപ്പിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പുമായി വനംവകുപ്പ് രംഗത്തെത്തിയിരിക്കുകയാണ്. ഇടുക്കി ശാന്തന്‍പാറയില്‍ നീലക്കുറിഞ്ഞി കാണാനെത്തുന്നവര്‍ നീലകുറിഞ്ഞി ചെടികളും പൂക്കളും നശിപ്പിച്ചാല്‍ വന്യജീവി സംരക്ഷണ നിയമ പ്രകാരം കുറ്റകരമായതിനാല്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യ വനം മേധാവി അറിയിച്ചു. പൂപറിക്കുകയോ […]
ഒരു കണ്ണിന് കാഴ്ച് നഷ്ടപ്പെട്ട കടുവയുമായുള്ള സാറ്റലൈറ്റ് ബന്ധം നഷ്ടമായി
മൂന്നാറിൽ നിന്നും വനം വകുപ്പ് പിടികൂടിയ ഒറ്റ കണ്ണൻ കടുവയുമായുള്ള സാറ്റ് ലൈറ്റ് ബന്ധം നഷ്ടമായി. ഒരോ മണിക്കൂറിലും കടുവയുടെ നീക്കങ്ങൾ പരിശോധിക്കാൻ വേണ്ടിയാണ് സാറ്റ്ലൈറ്റ് കോളർ ഘടിപ്പിച്ചത്. ഇടതൂർന്ന വനമേഖലയിലേയ്ക്ക് കടുവ പ്രവേശിച്ചതു കൊണ്ടാവാം സാറ്റ്‌ലൈറ്റ് ബന്ധം നഷ്ടപെടാൻ കാരണമെന്ന് വിശദീകരണം. ഒരു കണ്ണിന് കാഴ്ച്ച ശക്തി നഷ്ടപെട്ട കടുവ ജനവാസ മേഖലയിൽ ഇറങ്ങുന്നുണ്ടോയെന്ന് അറിയാനാണ് സാറ്റ്ലൈറ്റ് കോളർ ഘടിപ്പിച്ചത്.
മൂന്നാറിൽ ജനവാസ മേഖലയിൽ പുള്ളിപ്പുലിയിറങ്ങി; പരിഭ്രാന്ത്രിയിൽ നാട്ടുകാർ
മൂന്നാർ ചെങ്കുളം അണക്കെട്ടിനു സമീപം ജനവാസ മേഖലയിൽ പുള്ളിപ്പുലിയിറങ്ങി. നൈറ്റ് പെട്രോളിങ്ങിന് ഇറങ്ങിയ വെള്ളത്തൂവൽ പൊലീസ് ആണ് പുള്ളിപ്പുലിയെ കണ്ടത്. പുള്ളിപ്പുലി മാങ്ങാപ്പാറ ഭാഗത്തേക്ക് നീങ്ങിയതായി പൊലീസ് അറിയിച്ചു. വനംവകുപ്പ് സംഘം മേഖലയിൽ പരിശോധന നടത്തും. ജനവാസ മേഖലയിൽ പുലിയിറങ്ങുന്നത് നാട്ടുകാരിൽ പരിഭ്രാന്ത്രി പരത്തുകയാണ്. മുൻപ് പ്രദേശത്ത് പുലിയുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങൾക്ക് പരുക്ക് പറ്റിയിട്ടുണ്ട്. വയനാട്ടിലെ തലപ്പുഴയിലും വെള്ളിയാഴ്ച രാവിലെ പുള്ളിപ്പുലി കിണറ്റിൽ അകപ്പെട്ടിരുന്നു. മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് പുലിയെ പുറത്തെത്തിച്ചത്. മയക്കുവെടി വെച്ചാണ് കരയ്ക്ക് […]