Football

വിദേശത്തല്ല, ഡിയാസ് ഐഎസ്എലിൽ തന്നെയുണ്ട്; ഇനി മുംബൈ സിറ്റിയിൽ കളിക്കും

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി തകർപ്പൻ പ്രകടനം നടത്തിയ അർജൻ്റൈൻ മുന്നേറ്റ താരം പെരേര ഡിയാസ് മുംബൈ സിറ്റി എഫ്സിയിൽ. ബ്ലാസ്റ്റേഴ്സ് ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് മുംബൈ ഡിയാസിൻ്റെ സൈനിങ് പ്രഖ്യാപിച്ചത്. ബ്ലാസ്റ്റേഴ്സിൽ തന്നെ തുടരുമെന്നായിരുന്നു ആദ്യം പുറത്തുവന്ന സൂചനയെങ്കിലും അതിനെക്കാൾ മികച്ച ഓഫർ മുന്നോട്ടുവച്ച മുംബൈ സിറ്റിയിൽ ചേക്കേറാൻ ഡിയാസ് തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി എട്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് ഡിയാസ് നേടിയത്. ഫൈനൽ വരെയെത്തിയ ബ്ലാസ്റ്റേഴ്സിൻ്റെ പ്രകടനത്തിൽ ഡിയാസ് നിർണായക പ്രകടനങ്ങളാണ് നടത്തിയത്. […]

Football Sports

എഎഫ്സി ചാമ്പ്യൻസ് ലീഗ്; ചരിത്ര വിജയവുമായി മുംബൈ സിറ്റി

ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻസ്‌ ലീഗിൽ ചരിത്ര ജയവുമായി മുംബൈ സിറ്റി എഫ്സി. ഗ്രൂപ്പ് ബിയിലെ രണ്ടാം മത്സരത്തിൽ ഇറാഖ് ക്ലബായ എയർ ഫോഴ്സിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മുംബൈ പരാജയപ്പെടുത്തിയത്. ഒരു ഗോളിനു പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ചാണ് മുബൈ വിജയിച്ചത്. എഎഫ്സി ചാമ്പ്യൻസ് ലീഗിൽ ഒരു ഇന്ത്യൻ ടീം നേടുന്ന ആദ്യ ജയമാണിത്. മത്സരത്തിലെ ആധിപത്യം ഇറാഖ് ക്ലബിനു തന്നെ ആയിരുന്നു. എന്നാൽ, ആദ്യ പകുതിയിൽ ഗോളുകൾ നേടാൻ അവർക്ക് സാധിച്ചില്ല. മുംബൈ സിറ്റിയുടെ പഴുതടച്ച […]

Football Sports

വീണ്ടും ഗോൾമഴ; ജംഷഡ്പൂരിനെ തകർത്ത് മുംബൈ സിറ്റി

ഐഎസ്എലിൽ ഗോൾമഴ തുടരുന്നു. ഇന്ന് ജംഷഡ്പൂർ എഫ്സിയും മുംബൈ സിറ്റി എഫ്സിയും തമ്മിൽ നടന്ന മത്സരത്തിൽ 6 ഗോളുകളാണ് പിറന്നത്. മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് മുംബൈ സിറ്റി വിജയിച്ചു. ഗബ്രിയേൻ കസീനോ, ബിപിൻ സിംഗ്, ഇഗോർ അംഗൂളോ, ഇഗോർ കറ്റാറ്റു എന്നിവർ മുംബൈക്കായി ഗോൾ നേടിയപ്പോൾ കോമൾ തട്ടാൽ, എലി സാബിയ എന്നിവർ ജംഷഡ്പൂരിനായി വല ചലിപ്പിച്ചു. പോയിൻ്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും തമ്മിൽ നടന്ന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരുടെ ജയം ആധികാരികമായിരുന്നു. […]

Football Sports

മുന്നില്‍ നിന്ന ശേഷം ബ്ലാസ്റ്റേഴ്സിന് വീണ്ടും തോല്‍വി

മുംബൈ സിറ്റിക്കെതിരെ ആദ്യ പകുതിയില്‍ ലീഡ് നേടിയ ശേഷം തോല്‍വി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്. എന്നാല്‍ രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബ്ലാസ്റ്റേഴ്സിന്‍റെ നെഞ്ച് തകര്‍ത്ത് മുംബൈ സമനില ഗോള്‍ നേടി. ബിപിന്‍ സിങ് ആണ് മുംബൈക്കായി സമനില ഗോള്‍ നേടിയത്. പിന്നാലെ തകര്‍പ്പന്‍ കളിയുമായി മുംബൈ മൈതാനം കീഴടക്കുകയായിരുന്നു. ഇതിനിടെ 65ാം മിനുട്ടില്‍ മുംബൈക്ക് അനുകൂലമായി പെനാൽറ്റി ലഭിച്ചു. ലെ ഫോൺഡ്രെയെ കോസ്റ്റ ബോക്സിൽ വീഴ്ത്തിയതിനായിരുന്നു മുംബൈക്ക് പെനാൽറ്റി ലഭിച്ചത്. കിട്ടിയ പെനാല്‍ട്ടി ലക്ഷ്യം തെറ്റാതെ […]