ഇടതുമുന്നണിക്ക് മുമ്പ് സ്ഥാനാർഥി പ്രഖ്യാപനം നടത്താനൊരുങ്ങി യു.ഡി.എഫ്. സീറ്റ് വിഭജനത്തില്‍ പിജെ ജോസഫ് കടുംപിടിത്തം കാണിക്കുമെന്ന് കരുതുന്നില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. മുന്നണിയിലെ അവശേഷിക്കുന്ന സീറ്റ് തർക്കം കൂടി വേഗത്തിൽ പരിഹരിക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. അങ്കത്തീയതി കുറിച്ചതോടെ മെല്ലെ ആയിരുന്ന ചർച്ചകൾക്ക് യു.ഡി.എഫ് വേഗം കൂട്ടുകയാണ്. മുസ്ലിം ലീഗുമായുള്ള സീറ്റ് വെച്ചുമാറ്റ ചർച്ചകൾ, കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്‍റെ കടും പിടുത്തത്തിൽ അയവ് വരുത്തുക, ആർഎസ്പിയുമായി അഞ്ച് സീറ്റിന്‍റെ കാര്യത്തിലെ അന്തിമ ധാരണ ഇങ്ങനെ […]
Tag: Mullappally Ramachandran
കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്ന് മുല്ലപ്പള്ളിയെ മാറ്റിയേക്കും
ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ കെപിസിസി നേതൃത്വത്തില്‍ അഴിച്ചുപണിക്ക് സാധ്യത. സംസ്ഥാന അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റിയേക്കും. ഇതു സംബന്ധിച്ച തീരുമാനം ഉടന്‍ ഹൈക്കമാന്‍ഡ് സ്വീകരിക്കുമെന്നാണ് സൂചന. മുല്ലപ്പള്ളിക്ക് തെരഞ്ഞെടുപ്പില്‍ സീറ്റു നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ചയില്‍ എ, ഐ ഗ്രൂപ്പുകള്‍ ഇക്കാര്യം ഉന്നയിക്കും. തിങ്കളാഴ്ചയാണ് ഹൈക്കമാന്‍ഡുമായുള്ള ചര്‍ച്ച. ഉമ്മന്‍ചാണ്ടിയെ യുഡിഎഫ് ചെയര്‍മാനാക്കണമെന്ന് എ ഗ്രൂപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
മുല്ലപ്പള്ളി കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന്‍റെ ഉത്തരവാദിത്തം ആത്മാർഥമായാണ് ഏറ്റെടുത്തതെങ്കിൽ മുല്ലപ്പള്ളി രാമചന്ദ്രൻ കെ.പി.സി.സി അധ്യക്ഷ സ്ഥാനം ഒഴിയണമെന്ന് രാജ് മോഹൻ ഉണ്ണിത്താൻ. രാഷ്ട്രീയ സാഹചര്യം അനുകൂലമായിട്ടും തെരഞ്ഞെടുപ്പിൽ നേട്ടം ഉണ്ടാക്കാനായില്ല. ഇനി എപ്പോഴാണ് നേട്ടമുണ്ടാക്കുകയെന്നും രാജ് മോഹൻ ഉണ്ണിത്താൻ എം.പി ചോദിച്ചു. മീഡിയവണിനോടായിരുന്നു എം.പിയുടെ പ്രതികരണം. തദ്ദേശ തെരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയ പരാജയത്തിന്‍റെ ഉത്തരവാദിത്തം താന്‍ ഏറ്റെടുക്കുന്നുവെന്ന് മുല്ലപ്പള്ളി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പൊതുരാഷ്ട്രീയം തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാത്തത് തീര്‍ത്തും നിരാശാജനകമാണെന്നും തന്‍റെ പ്രവർത്തനങ്ങൾ തുറന്ന പുസ്തകമാണെന്നും പക്ഷേ മാധ്യമങ്ങൾ […]
വോട്ടിങ് മെഷീനില്‍ കൈപ്പത്തിയുണ്ടായിട്ടും കൈപ്പത്തിക്ക് കുത്താനാവാതെ മുല്ലപ്പള്ളി രാമചന്ദ്രന്‍
വോട്ടിംഗ് മെഷിനിൽ കൈപ്പത്തി കണ്ടാൽ അടിയുറച്ച കോൺഗ്രസ് പ്രവർത്തകർ അതിനേ വോട്ട് ചെയ്യൂ. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെപ്പോലുള്ള ആദർശധീരരായ കോൺഗ്രസ് നേതാക്കളുടെ കാര്യമാണങ്കിൽ പറയുകയേ വേണ്ട. പക്ഷേ ഇത്തവണ വടകര ബ്ലോക്കിലെ കല്ലാമല ഡിവിഷനല്‍ കെപിസിസി പ്രസിഡന്റ് വോട്ട് ചെയ്ത് കെെപ്പത്തിക്ക് അല്ല. ഇത്തവണ കല്ലാമല ഡിവിഷനില്‍ യു.ഡി.എഫ് സ്ഥാനാർത്ഥിയായി നിർത്തിയത് ആര്‍.എം.പിയിലെ സി.സുഗതൻ മാസ്റ്ററെ. കൈപ്പത്തിക്ക് വോട്ട് ചെയ്യണമെന്ന് വാശി പിടിച്ച മുല്ലപ്പള്ളി ഡി.സി.സിയെ മറികടന്ന് കെപി ജയകുമാറിനെ കെട്ടിയിറക്കി. ലീഗും കെ മുരളീധരനും […]
നിൽക്കക്കള്ളിയില്ലാതെ സി. പി.എം എസ്.ഡി.പി.ഐയുമായി വർഗ്ഗീയ കൂട്ടുകെട്ട് ഉണ്ടാക്കുകയാണെന്ന് ചെന്നിത്തല
മൂന്നാം ഘട്ട തെരഞ്ഞെടുപ്പിലും യു.ഡി.എഫിന് നല്ല പ്രതീക്ഷയാണുള്ളതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതി സർക്കാരിനെതിരെ ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കുന്നതാണ് പോളിംഗ് ശതമാനം കൂടാൻ കാരണം. നിൽക്കക്കള്ളിയില്ലാതെ സി. പി.എം എസ്.ഡി.പി.ഐയുമായി വർഗ്ഗീയ കൂട്ടുകെട്ട് ഉണ്ടാക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് യു.ഡി.എഫ് തരംഗമുണ്ടാകുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഭരണ വിരുദ്ധ വികാരം സംസ്ഥാനത്ത് ശക്തമാണ്. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ടെന്നും കഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു. തദ്ദേശ തെരഞ്ഞെടുപ്പിൽ സി.പി.എം എസ്.ഡി.പി.ഐ കൂട്ടുകെട്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആരോപിച്ചു. അവസരവാദത്തിന്‍റെ […]
സിപിഐഎം അണികളോട് അക്രമം നിർത്താൻ മുഖ്യമന്ത്രി ആവശ്യപ്പെടണമെന്ന് ചെന്നിത്തല; കോൺഗ്രസിന് പങ്കില്ലെന്ന് ആവർത്തിച്ച് മുല്ലപ്പള്ളി
വെഞ്ഞാറമൂട് നടന്നത് രാഷ്ട്രീയകൊലപാതകമല്ലെന്നും പിന്നിൽ കുടിപ്പകയും വൈരാഗ്യവുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഐഎംഅണികളോട് അക്രമം നിർത്താൻ മുഖ്യമന്ത്രി ആവശ്യപ്പെടണമെന്നും ചെന്നിത്തല വ്യക്തമാക്കി. പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിന് സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി ഡിസിസിഅദ്ധ്യക്ഷൻ റിപ്പോർട്ട് നൽകിയെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അതേസമയം വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം കോൺഗ്രസ് ആസൂത്രണംചെയ്തതെന്ന് ആവർത്തിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് രംഗത്തെത്തി. കൊലപാതകത്തെ ന്യായീകരിച്ചുള്ള മുല്ലപ്പള്ളിയുടെ നിലപാട് കോൺഗ്രസ് നേതൃത്വത്തിന്റെ പങ്ക് വ്യക്തമാക്കുന്നതെന്നും സിപിഐഎം. കൊലപാതകത്തെ ന്യായീകരിച്ചുള്ള മുല്ലപ്പള്ളിയുടെ നിലപാട് കോൺഗ്രസ് നേതൃത്വത്തിന്റെ പങ്ക് […]
കോവിഡിന് ശേഷം തരൂരിനെ തിരുവനന്തപുരത്ത് കണ്ടിട്ടില്ല, പറയേണ്ട കാര്യങ്ങൾ പാർട്ടി വേദിയിൽ പറയണം; വിമര്‍ശനവുമായി മുല്ലപ്പള്ളി
കോണ്‍ഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് 23 നേതാക്കള്‍ കത്തയച്ച വിഷയത്തിലാണ് ശശി തരൂര്‍ എംപിയെ വിമര്‍ശിച്ച് മുല്ലപ്പളളി രാമചന്ദ്രന്‍ രംഗത്ത് എത്തിയത്. ശശി തരൂര്‍ എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തരൂർ പറയേണ്ട കാര്യങ്ങൾ പാർട്ടി വേദിയിൽ പറയണം. കോവിഡിന് ശേഷം തരൂരിനെ തിരുവനന്തപുരത്ത് കണ്ടിട്ടില്ല. തരൂര്‍ പലപ്പോഴും ഡൽഹിയിലാണ്. ഡിന്നർ നടത്തുന്നതായും റിപ്പോർട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. കോണ്‍ഗ്രസിലെ നേതൃമാറ്റവുമായി ബന്ധപ്പെട്ട് പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് 23 […]
സര്‍ക്കാര്‍ ജോലി പി.എസ്.സിയുടെ ഔദാര്യമല്ല: മുല്ലപ്പള്ളി രാമചന്ദ്രന്‍
എ.കെ.ജി സെന്ററില്‍ നിന്നും സമ്മതപത്രം ഉള്ളവര്‍ക്കെ സര്‍ക്കാര്‍ ജോലി ലഭിക്കുയെന്ന അവസ്ഥയാണ് കേരളത്തിലെന്നും മുല്ലപ്പള്ളി പരിഹസിച്ചു സര്‍ക്കാര്‍ ജോലി പി.എസ്.സിയുടെ ഔദാര്യമല്ലെന്നും നിലവിലെ റാങ്കുലിസ്റ്റുകളുടെ കാലാവധി നീട്ടില്ലെന്ന പ്രഖ്യാപനം അഭ്യസ്തവിദ്യരായ യുവതീ യുവാക്കളോടുള്ള വെല്ലുവിളിയാണെന്നും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടി നല്‍കാന്‍ പി.എസ്.സിക്ക് കഴിയും. എന്നാല്‍ യുവാക്കളോട് ഒരു പ്രതിബദ്ധതയുമില്ലാത്ത സര്‍ക്കാരാണ് ഇപ്പോള്‍ കേരളം ഭരിക്കുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ മേല്‍ കുതിരകയറുകയാണ് പി.എസ്.സി. നിഷ്പക്ഷത പാലിക്കേണ്ട ചെയര്‍മാന്റെ വാക്കും പ്രവര്‍ത്തിയും […]
ലീഗിന് മൂന്നാമതൊരു സീറ്റ് നല്‍കുന്നത് പ്രായോഗികമല്ലെന്ന് മുല്ലപ്പള്ളി
ലീഗിന് അധികമായി ഒരു സീറ്റ് കൂടി നല്‍കുന്നത് പ്രായോഗികമല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. അപ്രായോഗികമായ നിര്‍ദ്ദേശം ലീഗ് മുന്നോട്ട് വെയ്ക്കുമെന്ന് കരുതുന്നില്ല. മൂന്നാമതൊരു സീറ്റിനായി ലീഗ് കടുപിടുത്തം നടത്തുമെന്ന് കരുതുന്നില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. മുസ്‍ലിം ലീഗിന് മൂന്നാമതൊരു സീറ്റ് കൂടി വേണമെന്ന ആവശ്യം പാര്‍ട്ടിയുടെ വിവിധ കോണുകളില്‍ നിന്നുയരുന്പോഴാണ് അത് പ്രായോഗികമല്ലെന്ന് കെ.പി.സി.സി അധ്യക്ഷന്റെ തുറന്ന് പറച്ചില്‍. അധിക സീറ്റീനായി ലീഗ് കടുംപിടിത്തം പിടിക്കില്ല. കൂടുതല്‍ സീറ്റെന്ന ആവശ്യം ലീഗ് ഇതുവരെ മുന്നില്‍ വെച്ചിട്ടില്ലെന്നും മുല്ലപ്പള്ളി […]