India Kerala

‘അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് എന്തിനെന്ന് അറിയില്ല, ആ നൊമ്പരം ഇപ്പോഴും അവശേഷിക്കുന്നു’; മുല്ലപ്പള്ളി രാമചന്ദ്രൻ

കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് മുല്ലപ്പള്ളി രാമചന്ദ്രൻ. സമരാഗ്നി യാത്ര തന്നെ അറിയിച്ചില്ലെന്നും ക്ഷണിച്ചില്ലെന്നും അദേഹം പറഞ്ഞു. ‘സമരാഗ്നി യാത്രയിലേക്ക് ക്ഷണിക്കാനുള്ള മര്യാദ കെപിസിസി അധ്യക്ഷൻ കാണിച്ചില്ല, കോൺഗ്രസിൽ ശുദ്ധീകരണം നടന്ന ശേഷം മാത്രമേ കെപിസിസി ഓഫിസിൽ കയറൂവെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് കാരണമില്ലാതെയാണ്. തന്നെ അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയത് ബോധ്യപ്പെടുത്താൻ നേതൃത്വത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. താൻ ഒരുതെറ്റും ചെയ്തിട്ടില്ല. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ സമ്മതിക്കാൻ ഒരുമടിയുമില്ല. അധ്യക്ഷ സ്ഥാനത്തുനിന്ന് […]

Kerala

വി.ഡി. സതീശനും മുല്ലപ്പള്ളി രാമചന്ദ്രനും ഒരു വേദിയിൽ

ചിന്തൻ ശിബിരത്തിലെ വിട്ടുനിൽക്കലിനു ശേഷം മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനൊപ്പം ഒരു വേദിയിൽ. കോഴിക്കോട് ഡിസിസിയിൽ കോൺഗ്രസ് പ്രസിഡൻ്റുമാരെ കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങിലാണ് രണ്ട് പേരും ഒന്നിച്ചെത്തിയത്. പരിപാടിയിൽ വച്ച് വി.ഡി. സതീശനും മുല്ലപ്പള്ളിയും തമ്മിൽ ആദ്യം പരിചയം പുതുക്കുകയോ സംസാരിക്കുകയോ ചെയ്തില്ല. മാധ്യമപ്രവർത്തകരോടും മറ്റും സതീശൻ സംസാരിച്ചു. എന്നാൽ വേദിയിൽ ഒരുമിച്ചിരിക്കെ ഇരുവരും തമ്മിൽ സംസാരിച്ചു. ചിന്തൻ ശിബിരത്തിൽ പങ്കെടുക്കാൻ കഴിയാത്തതിൽ ദുഖമുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചിരുന്നു. അത് മാധ്യമങ്ങളോട് പറയാൻ […]

Kerala

രമേശ് ചെന്നിത്തല ദേശിയ നേതൃത്വത്തിന്റെ ഭാഗമാകും; മുല്ലപ്പളളി രാമചന്ദ്രനും പരിഗണന ; സോണിയ ഗാന്ധി

രമേശ് ചെന്നിത്തലയെ ദേശിയ നേതൃത്വത്തിന്റെ ഭാഗമാക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് കോൺഗ്രസ് ദേശിയ അധ്യക്ഷ സോണിയ ഗാന്ധി. ഉടൻ നടക്കുന്ന പുന:സംഘടനയിൽ രമേശ് ചെന്നിത്തല ദേശിയ നേതൃത്വത്തിന്റെ ഭാഗമാകും. രമേശ് ചെന്നിത്തലയ്ക്ക് ലഭിക്കുക പഞ്ചാബ്,ഗുജറാത്ത് സംസ്ഥാനങ്ങളുടെ ചുമതല. മുല്ലപ്പളളി രാമചന്ദ്രനെ ജനറൽ സെക്രട്ടറിയായും പരിഗണിക്കും. രമേശ് ചെന്നിത്തല ദേശിയ നേതൃത്വത്തിന്റെ ഭാഗമാകും എന്നത് നേരത്തെ തന്നെ തീരുമാനിച്ചിരുന്നു പക്ഷെ കേരളത്തിലെ കോൺഗ്രസ് ഡിസിസി പുനഃ സംഘടന മുതലായ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളെ തുടർന്ന് ചെന്നിത്തല നടത്തിയ പ്രസ്‌താവനകൾ […]

Kerala

ഡി.സി.സി. ഭാരവാഹിപ്പട്ടിക: കൂടിയാലോചന നടന്നിട്ടില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ

ഡി.സി.സി. ഭാരവാഹിപ്പട്ടികയിൽ അതൃപ്തിയറിയിച്ച് മുല്ലപ്പള്ളി രാമചന്ദ്രൻ. പട്ടിക തയാറാക്കുന്നതുമായി ബന്ധപ്പെട്ട് കൂടിയാലോചന നടന്നില്ലെന്ന് മുല്ലപ്പള്ളി ആരോപിച്ചു. പുനഃസംഘടനാ ചർച്ചയിൽ നിന്നും തന്നെ മാറ്റി നിർത്തിയെന്നും, മുൻ അദ്ധ്യക്ഷൻ എന്ന നിലയിൽ ഒരു വാക്ക് ചോദിച്ചില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു. ഇന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.എ.സി.സി. അധ്യക്ഷൻ കെ. സുധാകരനും കേരളത്തിൽ നിന്നുള്ള പട്ടിക ഹൈക്കമാൻഡിന് സമർപ്പിച്ചത്. പട്ടിക സമർപ്പിക്കുന്നതിന് തൊട്ടുമുൻപ് രാവിലെ 7.30ക്കാണ് കെ.സുധാകരൻ മുല്ലപ്പള്ളിയെ ഫോണിൽ വിളിച്ച് തങ്ങൾ പട്ടിക സമർപ്പിക്കയാണെന്നും ഏതെങ്കിലും പേരുകൾ […]

Kerala

രണ്ടാം പിണറായി സർക്കാർ നരേന്ദ്ര മോദിയുമായി ഉണ്ടാക്കിയ കരാറിൻ്റെ ജാരസന്തതി: മുല്ലപ്പള്ളി

ആർ.എസ് എസ് – സി.പി.എം ബന്ധം താൻ പറഞ്ഞപ്പോൾ സ്വന്തം പാർട്ടിക്കാർ പോലും വിശ്വസിച്ചില്ലെന്ന് മുൻ കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. ഏറ്റവും പ്രയാസകരമായ പ്രതിസന്ധിയിലൂടെയാണ് പാർട്ടി കടന്നുപോയത്. എന്നാൽ ആരുടേയും മുൻപിൽ കൈ നീട്ടേണ്ടി വന്നിട്ടില്ല. മഞ്ചേശ്വരത്തടക്കം വോട്ട് മറിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ഇത് അഖിലേന്ത്യാ തലത്തിലെ ധാരണയാണ്. ഇക്കാര്യം എല്ലായിടത്തും തെരഞ്ഞെടുപ്പിന് മുൻപ് പറഞ്ഞിരുന്നു.തെരഞ്ഞെടുപ്പിന് ശേഷം അത് ശരിയെന്ന് തെളിഞ്ഞു.രണ്ടാം പിണറായി സർക്കാർ നരേന്ദ്ര മോദിയുമായി ഉണ്ടാക്കിയ കരാറിൻ്റെ ജാരസന്തതിയാണെന്നും അദ്ദേഹം പറഞ്ഞു.

Kerala

മുല്ലപ്പള്ളിയുടെ പടിയിറക്കം തോൽവിയുടെ ഉത്തരവാദിത്തമാകെ ചുമലിലേറ്റി നിരാശയോടെ

തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദിത്തമമാകെ തലയിലേറ്റി നിരാശയോടെയാണ് കെ.പി.സി.സി അധ്യക്ഷ പദവിയിൽ നിന്നുള്ള മുല്ലപ്പള്ളി രാമചന്ദ്രന്റെ പടിയിറക്കം. പരാജയപ്പെട്ട അധ്യക്ഷനെന്ന് പഴി കേൾക്കുമ്പോഴും മുല്ലപ്പള്ളിയുടെ ആത്മാർത്ഥതയിൽ ഒരു പ്രവർത്തകനും സംശയമുണ്ടാവില്ല. നിയമസഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ പാപഭാരം മുഴുവൻ ചുമലിലേറ്റിയാണ് പടിയിറക്കം. അത് ഏറ്റെടുക്കുന്നതിൽ മുല്ലപ്പള്ളി രാമചന്ദ്രനെന്ന ആദർശ രാഷ്ട്രീയക്കാരന് മടിയുമില്ല. പക്ഷേ ഇപ്പോൾ കുറ്റപ്പെടുത്തുന്നവരാരും ലോക്സഭാ തെരഞ്ഞെടുപ്പിലെ ഉജ്വല വിജയത്തിൽ അഭിനന്ദിച്ചില്ലെന്ന പരിഭവം ഉള്ളിൽ ഉണ്ട്. അതാണ് ഒരിക്കൽ മുല്ലപ്പള്ളി പറഞ്ഞ് വെച്ചത്. വിജയത്തിന് ഒരുപാട് അവകാശികൾ ഉണ്ടാവും. […]

Kerala

മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നു

മുല്ലപ്പള്ളി രാമചന്ദ്രൻ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നു. കെപിസിസി പുനഃസംഘടനയ്ക്ക് വഴി ഒരുക്കാനാണ് രാജി. കോൺഗ്രസ് ഹൈക്കമാൻഡിന്റെ സന്ദേശത്തെ തുടർന്നാണ് തീരുമാനം. കെ.സുധാകരൻ, കൊടിക്കുന്നിൽ സുരേഷ് മുതലായവരെ അധ്യക്ഷ പദത്തിലേയ്ക്ക് പരിഗണിക്കുന്നുണ്ട്. സമ്പൂർണ നേതൃമാറ്റം പൂർത്തിയാക്കാനുള്ള നടപടികൾ കോൺഗ്രസ് ദേശിയ നേതൃത്വം വേഗത്തിലാക്കുകയാണ്. നിലവിലുള്ള കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ ഇതിന്റെ ഭാഗമായി രാജിവയ്ക്കും. എതാനും ദിവസങ്ങൾക്കകം രാജി യാഥാർത്ഥ്യമാകും. തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പരിഹാരമായ് കെ.പി.സി.സി യുടെ താക്കോൽ സ്ഥാനത്തിനുള്ള അർഹത തങ്ങൾക്കാണെന്ന് ഒന്നിലധികം നേതാക്കൾ […]

Kerala

മുല്ലപ്പള്ളിയെയും ചെന്നിത്തലയെയും മാറ്റണമെന്ന് യൂത്ത് കോൺഗ്രസ്; സോണിയാ ഗാന്ധിക്ക് കത്തയച്ചു

കോൺഗ്രസിൽ അടിമുടി അഴിച്ചുപണി വേണമെന്ന് യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം. കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യുഡിഎഫ് കൺവീനർ എംഎം ഹസ്സൻ എന്നിവരെ സ്ഥാനത്തുനിന്നു മാറ്റണമെന്നും ജംബോ കമ്മിറ്റികൾ പിരിച്ചുവിടണമെന്നും ഇവർ ആവശ്യപ്പെട്ടു. യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് കത്തയച്ചു. ഒരു വിഭാഗം യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികളും ജില്ലാ പ്രസിഡന്റുമാരും ചേർന്നാണ് സോണിയ ഗാന്ധിക്ക് കത്തയച്ചത്. ചരിത്ര പരാജയമാണ് കോൺഗ്രസ് […]

Kerala

കൊവിഡ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം പരിശോധനകള്‍ കുറച്ചത്: മുല്ലപ്പള്ളി രാമചന്ദ്രന്‍

കേരളത്തില്‍ കൊവിഡ് പ്രതിസന്ധി രൂക്ഷമാകാന്‍ കാരണം പരിശോധനകള്‍ കുറച്ചതെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വാക്‌സിനേഷന്റെ കാര്യത്തിലും ആശങ്ക നിലനില്‍ക്കുകയാണ്. അതീവ ജാഗ്രത അനിവാര്യമാണ്. പ്രതിദിന ടെസ്റ്റുകള്‍ ഒരു ലക്ഷമാക്കണമെന്ന് നേരത്തെ തന്നെ ആരോഗ്യ വിദഗ്ധര്‍ ആവശ്യപ്പെട്ടതാണെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി. തൃശൂര്‍ പൂരം നടത്തിപ്പിന് കോണ്‍ഗ്രസ് ഒരുകാലത്തും എതിരല്ലെന്നും കെപിസിസി അധ്യക്ഷന്‍. തൃശൂര്‍ പൂരത്തിന്റെ കാര്യത്തില്‍ അവധാനതയോടെ തീരുമാനമെടുക്കണം. നിലവിലെ സാഹചര്യത്തില്‍ പൂരം നടത്തണോ എന്ന് സര്‍ക്കാരും സംഘാടകരും ആലോചിക്കണം. കെപിസിസി ആസ്ഥാനത്ത് കൊവിഡ് കണ്ട്രോള്‍ റൂം […]

Kerala

എല്ലാ ജയരാജന്മാരും വിജയനെതിരാണ്, താനും മരുമോനും മതിയെന്നാണ് പിണറായി കരുതുന്നത്: മുല്ലപ്പള്ളി

തുടർഭരണം എൽഡിഎഫിന്‍റെ വ്യാമോഹമാണെന്നും യുഡിഎഫ് അധികാരത്തിലെത്തുമെന്നും കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ. തിരിച്ചടി ഭയന്നാണ് മുഖ്യമന്ത്രി ഇപ്പോള്‍ വിശ്വാസികള്‍ക്ക് അനുകൂലമായി സംസാരിക്കുന്നത്. വിശ്വാസികളെ മുറിവേല്‍പ്പിക്കുന്നതാണ് പിണറായിയുടെ ഭാഷ. ഭാര്യയെ ജ്യോതിഷികളുടെ അടുത്തേക്കയച്ച് ഭാവിയെ കുറിച്ച് അന്വേഷിക്കുന്ന ആളാണ് പിണറായിയെന്നും മുല്ലപ്പള്ളി. പാർട്ടിയിൽ വെട്ടിനിരത്തൽ നടത്തുകയാണ് മുഖ്യമന്ത്രി. എല്ലാ ജയരാജന്‍മാരും പിണറായിക്കെതിരാണ്. താനും മരുമോനും മതിയെന്നാണ് പിണറായി കരുതുന്നത്. പൊട്ടിത്തെറിയുടെ വക്കിലാണ് സിപിഎമ്മെന്നും മുല്ലപ്പള്ളി വിമർശിച്ചു. തുടര്‍ഭരണം ഉണ്ടാകില്ല. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ഈ സംസ്ഥാനത്ത് സിപിഎമ്മിന്‍റെ അവസ്ഥ […]