മഞ്ചേശ്വരത്ത് ആശങ്കയുണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെ. സുരേന്ദ്രന്‍ ജയിച്ചാല്‍ ഉത്തരവാദി പിണറായി വിജയനാണെന്നും മുല്ലപ്പള്ളി പറഞ്ഞു. തെരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ എല്ലാ ജില്ലകളിലേയും നേതാക്കന്മാരെ ബന്ധപ്പെട്ടിരുന്നു. മഞ്ചേശ്വരത്തെ നേതാക്കന്മാരുമായും ബന്ധപ്പെട്ടിരുന്നു. ഫീല്‍ഡില്‍ നിന്ന് കിട്ടിയ റിപ്പോര്‍ട്ട് അനുസരിച്ച് മഞ്ചേശ്വരത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അതീവ ദുര്‍ബലനാണ്. അവരുടെ ഇടയില്‍ തന്നെ വിവാദ പുരുഷനാണ്. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും നേതാക്കന്മാരുമായി വളരെ ചങ്ങാത്തത്തിലാണ്. ഇത് തന്നെയാണ് സിപിഎമ്മും ബി.ജെ.പിയും തമ്മിലുള്ള രഹസ്യധാരണ മുല്ലപ്പളി പറഞ്ഞു. മാര്‍ക്‌സിസ്റ്റ് കേന്ദ്രങ്ങളില്‍ അസാധാരണമായ നിര്‍വികാരതയും […]
Tag: mullappalli ramachandran
മുല്ലപ്പള്ളിയെ ഉള്‍പ്പെടുത്തി കോഴിക്കോട്ടെ കോണ്‍ഗ്രസിന്‍റെ സാധ്യത പട്ടിക;
കോഴിക്കോട് ജില്ലയിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ സാധ്യത പട്ടിക കോഴിക്കോട് ഡി.സി.സി തയ്യാറാക്കി. വടകരയില്‍ കെ.കെ രമയെ മത്സരിപ്പിക്കണമെന്ന ശിപാര്‍ശ ഡി.സി.സി കെ.പി.സി.സിക്ക് കൈമാറും. കൊയിലാണ്ടിയില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കോഴിക്കോടിന് പുറമെ പല ഡി.സി.സികളും മത്സരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു. വടകരയില്‍ ആര്‍എംപി നേതാവ് കെ.കെ രമയുടെ പേര് ശിപാര്‍ശ ചെയ്യുന്നുവെന്നതാണ് ഡിസിസി പട്ടികയുടെ ഹൈലൈറ്റ്. പക്ഷെ രമയുടെ പേര് ചര്‍ച്ചയിലുള്ളകാര്യം കെ.പി.സി.സി നേത്യത്വം പരസ്യമായി സമ്മതിക്കുന്നില്ല. കൊയിലാണ്ടിയില്‍ മുല്ലപ്പള്ളിയുടെ പേര് ഉള്‍പ്പെടുത്തിയാണ് […]
മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി; കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് തുടരും
നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. തീരുമാനം ഹൈക്കമാന്റിനെ അറിയിച്ചു. ഒരു മണ്ഡലത്തിൽ മാത്രം ഒതുങ്ങിനിൽക്കാനാവില്ലെന്നും കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് തുടരുമെന്നും മുല്ലപ്പള്ളി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ മുല്ലപ്പള്ളി രാമചന്ദ്രൻ മത്സരിക്കുമെന്നതരത്തിൽ സൂചനകൾ പുറത്തുവന്നിരുന്നു, ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ വിജയിപ്പിക്കുക മാത്രമാണ് ലക്ഷ്യം. എന്തെന്നില്ലാത്ത ആവേശത്തിലാണ് പ്രവർത്തകരെന്നും കോൺഗ്രസ് വലിയ വിജയം നേടുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു. മുല്ലപ്പള്ളി മത്സരിക്കുമെന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെ കോഴിക്കോട് ഡിസിസി അദ്ദേഹത്തെ കൊയിലാണ്ടിയിലേക്ക് സ്വാഗതം ചെയ്തിരുന്നു. കൽപ്പറ്റയിലോ […]
”പാലത്തായിയിലും വാളയാറിലും ബാലവകാശ കമ്മീഷന്‍ എവിടെയായിരുന്നു”- മുല്ലപ്പള്ളി
എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ റെയ്ഡിനിടെ ബിനീഷ് കൊടിയേരിയുടെ വീട്ടിലെത്തിയ സംസ്ഥാന ബാലവകാശ കമ്മീഷനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. പാലത്തായിയിലും വാളയാറിലും ബാലവകാശ കമ്മീഷന്‍ എവിടെയായിരുന്നുവെന്ന് മുല്ലപ്പള്ളി ചോദിച്ചു. കമ്മീഷന്‍ നടത്തിയത് നാടകമാണെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. അതേസമയം ബംഗളൂരു മയക്കുമരുന്ന് കേസിലെ സാമ്പത്തിക ഇടപാടില്‍ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ തീരുവനന്തപുരത്തെ വീട്ടിലെ റെയ്ഡ് പൂർത്തിയായി. 25 മണിക്കൂർ നീണ്ട റെയ്ഡിൽ മയക്കുമരുന്ന് കേസ് പ്രതി അനൂപ് മുഹമ്മദിന്‍റെ ക്രെഡിറ്റ് കാർഡും ബിനീഷിന്‍റെ ഭാര്യയുടെ അമ്മയുടെ […]