Kerala

മുല്ലപ്പള്ളിയെ കൊയിലാണ്ടിയിലേക്ക് സ്വാഗതം ചെയ്ത് കോഴിക്കോട് ഡിസിസി

കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുമെന്ന് ഏതാണ്ട് ഉറപ്പായതോടെ കൊയിലാണ്ടിയിലേക്ക് സ്വാഗതം ചെയ്ത് കോഴിക്കോട് ഡിസിസി. ജില്ലയില്‍ മത്സരിക്കുകയാണങ്കില്‍ പാര്‍ട്ടി നേത്യത്വത്തിന് സന്തോഷമാകുമെന്ന് ഡിസിസി പ്രസിഡന്‍റ് യു രാജീവന്‍ പറഞ്ഞു. മത്സരിക്കാനെത്തുമെന്ന് കൊയിലാണ്ടിയിലുള്ള ചില പാര്‍ട്ടി നേതാക്കളോട് മുല്ലപ്പള്ളി പറഞ്ഞിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ മത്സരിക്കുമെന്ന് ഏറക്കുറെ ഉറപ്പാണ്. കല്‍പ്പറ്റയാണോ കൊയിലാണ്ടിയാണോ തിരഞ്ഞെടുക്കുകയെന്ന കാര്യമാണ് ഇനി അറിയേണ്ടത്. കൊയിലാണ്ടി മണ്ഡലത്തില്‍ മുല്ലപ്പള്ളി മത്സരിച്ചാല്‍ ആ സീറ്റ് പിടിക്കാനാകുമെന്നാണ് ഡിസിസിയുടെ വിലയിരുത്തല്‍. കൊയിലാണ്ടി ഉള്‍പ്പെടുന്ന വടകര പാര്‍ലമെന്‍റ് […]

Kerala

”വിജയത്തിന് ഒരുപാട് തന്തമാരുണ്ടാകും, തോല്‍വി അനാഥനും” പരാജയത്തില്‍ മുല്ലപ്പള്ളി

തദ്ദേശതെരഞ്ഞെടുപ്പിൽ ഏറ്റുവാങ്ങിയ പരാജയത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. പൊതുരാഷ്ട്ട്രീയം തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കാഞ്ഞത് തീര്‍ത്തും നിരാശാജനകമാണെന്നും മുല്ലപ്പള്ളി പത്രസമ്മേളനത്തില്‍ പറഞ്ഞു. വീഴ്‌ചകൾ സംഭവിച്ചുവെന്നും അതില്‍ നിന്ന് പാഠം ഉൾക്കൊണ്ട് വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം നേടാൻ കഴിയുമെന്ന ശുഭാപ്‌തിവിശ്വാസം പാർട്ടിക്ക് ഉണ്ടെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ പറഞ്ഞു. തന്‍റെ പ്രവർത്തനങ്ങൾ തുറന്ന പുസ്തകമാണെന്നും പക്ഷേ മാധ്യമങ്ങൾ തന്നെ വളഞ്ഞിട്ട് അക്രമിക്കുകയായിരുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.’ മാനിനെ ചെന്നായക്കൂട്ടം ആക്രമിച്ചതുപോലെയാണ് മാധ്യമങ്ങള്‍ ക്രൂരമായി എന്നെ ആക്രമിച്ചത്. […]

Kerala

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ മുല്ലപ്പള്ളിക്കെതിരെ കേസെടുത്തു

സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ വതിത കമ്മീഷന്‍ കേസെടുത്തു. ബലാത്സംഗത്തിന് ഇരയായ ആത്മാഭിമാനമുള്ള സ്ത്രീ മരിക്കും, അല്ലെങ്കില്‍ ബലാത്സംഗം ആവര്‍ത്തിക്കാതെ നോക്കും. അഭിസാരികയെ കൂട്ടുപിടിച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. സോളാര്‍ കേസ് മുൻനിര്‍ത്തി യു.ഡി.എഫിനെതിരെ സര്‍ക്കാര്‍ നീക്കം ശക്തമാക്കുന്നു എന്ന് ആരോപിച്ചായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം. യു.ഡി.എഫിന്‍റെ വഞ്ചനാ ദിനത്തോടനുബന്ധിച്ച് സെക്രട്ടറിയേറ്റിന് മുന്നില്‍ സംഘടിപ്പിച്ച പരിപാടിയിലായിരുന്നു മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശം. അതേസമയം പ്രസംഗം വിവാദമായതോടെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തി. ഇടത് […]