India National

മുല്ലപ്പെരിയാറിൽ ഗുരുതര സാഹചര്യമെന്ന് ഹർജിക്കാർ; നിലപാടറിയിക്കാൻ കേന്ദ്രത്തോട് നിർദേശിച്ച് സുപ്രിംകോടതി

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നതുമായി ബന്ധപ്പെട്ട് ഗുരുതര സാഹചര്യമെന്ന് സംസ്ഥാന സർക്കാർ ഉൾപ്പെടെ ഹർജിക്കാർ സുപ്രിംകോടതിയിൽ. ഡാമിലെ ജലനിരപ്പ് 139 അടിയായി നിലനിർത്തണമെന്ന് സംസ്ഥാന സർക്കാർ സുപ്രിംകോടതിയിൽ ആവശ്യപ്പെട്ടു. ഡാമിലെ ജലനിരപ്പ് 139 ആയി നിലനിർത്തണമെന്ന 2018ലെ സുപ്രിംകോടതി ഉത്തരവ് വീണ്ടും പാസാക്കണമെന്ന് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടു. വിഷയത്തിൽ നിലപാടറിയിക്കാൻ കേന്ദ്രത്തിന് സുപ്രിംകോടതി നിർദേശം നൽകി. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ഹർജികൾ മറ്റന്നാൾ പരിഗണിക്കാനായി മാറ്റി. മുല്ലപ്പെരിയാർ വിഷയത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക ക്യാമ്പെയ്‌നാണ് ഉയർന്നിരിക്കുന്നത്. ഒരു ഡാമിന്റെ […]

India Kerala

മുല്ലപ്പെരിയാറില്‍ അപകടം വരാന്‍ പോകുന്നുവെന്ന് ഭീതി പരത്തുന്നു; നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി

മുല്ലപ്പെരിയാർ അണക്കെട്ടിനെ കുറിച്ച് അനാവശ്യ ഭീതി പരത്തുന്നവരെ നിയമപരമായി നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വസ്തുതയുടെ അടിസ്ഥാനത്തിലല്ല പ്രചാരണം. പ്രശ്നത്തെ മറ്റൊരു രീതിയിൽ വഴിതിരിച്ച് വിടാൻ ശ്രമം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. എം.എം മണിയുടെ ശ്രദ്ധ ക്ഷണിക്കലിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. മുല്ലപ്പെരിയാറില്‍ അപകടം വരാന്‍ പോകുന്നുവെന്ന പ്രതീതി ഉണ്ടാക്കുകയാണ്. ചില ആളുകള്‍ കൂടി ഉണ്ടാക്കിയ പ്രശ്നമാണിത്. മഴക്കെടുതി തുടരുന്ന സാഹചര്യത്തിൽ സുസ്ഥിര നിർമ്മാണമാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. മുല്ലപ്പെരിയാർ ഡാമിന്‍റെ കാര്യത്തിൽ ജനങ്ങൾക്കിടയിൽ വ്യാപക […]

India Kerala

മുല്ലപ്പെരിയാറിലെ ജലനിരപ്പ് 137 അടിയായി; കേരളം സുപ്രിം കോടതിയില്‍ ഇന്ന് അപേക്ഷ നല്‍കും

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് വീണ്ടും ഉയർന്നു. 137 അടി കവിഞ്ഞു. ഒരടി കൂടി ഉയർന്നാൽ തമിഴ്നാട് സർക്കാർ കേരളത്തിന് രണ്ടാമത്തെ അറിയിപ്പ് നൽകും. 142 അടിയാണ് പരമാവധി സംഭരണ ശേഷി. സെക്കൻഡിൽ 5700 ഘനയടി വെള്ളം ഡാമിലേക്ക് ഒഴുകിയെത്തുന്നുണ്ട്. 2200 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. പകൽ നീരൊഴുക്ക് കുറഞ്ഞിരുന്നുവെങ്കിലും വൈകിട്ടോടെ കാടിനുള്ളിൽ പെയ്ത മഴയാണ് നിരക്ക് ജലനിരപ്പ് ഉയരാനിടയാക്കിയത്. പീരുമേട് താലൂക്കിൽ രണ്ട് കൺട്രോൾ റൂമുകൾ തുറന്നു. മുല്ലപ്പെരിയാർ ഡാം തുറക്കേണ്ടി വന്നാല്‍ മാറ്റിപ്പാർപ്പിക്കേണ്ടവരുടെ ലിസ്റ്റ് […]

India Kerala

മുല്ലപ്പെരിയാറിന്‍റെ ബലക്ഷയം; സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധ പ്രളയം

മുല്ലപ്പെരിയാർ ഡാമിന്‍റെ ബലക്ഷയത്തില്‍ ആശങ്ക പ്രകടിപ്പിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധ പ്രളയം. നടൻ പൃഥ്വിരാജ് ഉൾപ്പെടെയുള്ളവർ ഇക്കാര്യത്തിൽ അഭിപ്രായം പ്രകടിപ്പിച്ച് രംഗത്തുവന്നു. മുല്ലപ്പെരിയാർ ഡാം പൊട്ടുമോ? പൊട്ടിയാല്‍ കേരളത്തിന് എന്തു സംഭവിക്കും.. ഇതാണ് സാമൂഹ്യ മാധ്യമങ്ങളിലെ ചൂടേറിയ ചർച്ചാ വിഷയം. ഡാമിന്‍റെ സുരക്ഷയിലാണ് പലരുടെയും ആശങ്ക. ഡാം ഡീകമ്മീഷന്‍ ചെയ്ത് കേരളത്തെ വലിയ ദുരന്തത്തില്‍ നിന്ന് രക്ഷിക്കണമെന്നാണ് ആവശ്യം. സിനിമാ താരങ്ങളും വിഷയം ഏറ്റെടുത്തിട്ടുണ്ട്. 125 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഇനിയും മുമ്പോട്ടുകൊണ്ടുപോകരുതെന്നും രാഷ്ട്രീയം മാറ്റിവെച്ച് പ്രവർത്തിക്കേണ്ട സമയമാണിതെന്നും […]