മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ജോ. ജോസഫ്, അജയ് ബോസ് എന്നീ വ്യക്തികളും സേവ് കേരള ബ്രിഗേഡ്, പെരിയാർ പ്രൊട്ടക്ഷൻ മൂവമെന്റ് എന്നീ സംഘടനകളും നൽകിയ ഹർജികളാണ് ഇന്ന് സുപ്രിംകോടതി പരിഗണിക്കുക. ഡാമിൽ സ്വതന്ത്ര സമിതിയെ വച്ച് അടിയന്തര സുരക്ഷാ പരിശോധന വേണമെന്ന ആവശ്യത്തെ പിന്തുണച്ച് കേരള സർക്കാർ സുപ്രിംകോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരിശോധനയ്ക്കു സുപ്രിംകോടതി സമയപരിധി നിശ്ചയിച്ചു നൽകണമെന്ന് ആവശ്യപ്പെട്ടാണ് കഴിഞ്ഞ നവംബറിൽ […]
Tag: Mullaperiyar Dam
മുല്ലപ്പെരിയാർ അണക്കെട്ടിൽ അനധികൃതമായി പ്രവേശിച്ചു; മൂന്നു പേർക്കെതിരെ കേസ്
മുല്ലപ്പെരിയാർ അണക്കെട്ടിൽ അനധികൃതമായി പ്രവേശിച്ച മൂന്നു പേർക്കെതിരെ കേസ്. കുമളി സ്വദേശികളായ രാജൻ, രഞ്ജു, സതീശൻ എന്നിവർക്കെതിരെയാണ് കേസ്. അതീവ സുരക്ഷ മേഖലയിൽ അതിക്രമിച്ചു കടന്നു എന്നാണ് കേസ്. അണക്കെട്ടിലെ അറ്റകുറ്റപ്പണിക്ക് സാധനങ്ങൾ കൊണ്ടു പോയ ലോറികളിലാണ് ഇവർ ഡാമിലേക്ക് പോയത്.
മുല്ലപ്പെരിയാറിൽ നീരൊഴുക്ക് ശക്തം; ജലനിരപ്പ് 142 അടിയായി
മുല്ലപ്പെരിയാർ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായതോടെ ജലനിരപ്പ് 142 അടിയായി. 1612 ഘനയടി വെള്ളം ഡാമിലേക്ക് സെക്കൻഡിൽ ഒഴുകി എത്തുന്നുണ്ട്. ഇതോടെ സ്പിൽ വേ ഷട്ടറുകൾ തുറക്കാൻ സാധ്യത. നീരൊഴുക്ക് ശക്തമായ പശ്ചാത്തലത്തിൽ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് കൂട്ടി. 1867 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു; തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നൽകി
മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൽ തമിഴ്‌നാട് ആദ്യ മുന്നറിയിപ്പ് നൽകി. 136.25 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. റൂൾ കർവ് 139.5 അടിയാണ്. 2274 ഘനടിവെള്ളം ഡാമിലേക്ക് ഒഴുകി എത്തുന്നത്. ഇതിൽ നിന്ന് തമിഴ്‌നാട് 511 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്.
മഴയും നീരൊഴുക്കും കുറഞ്ഞു; ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് കുറഞ്ഞു
മഴയും നീരൊഴുക്കും കുറഞ്ഞതോടെ ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകളിൽ ജലനിരപ്പ് കുറയുകയാണ്. 2387.32 അടിയാണ് ഇടുക്കിയിലെ ജലനിരപ്പ്. മുല്ലപ്പെരിയാറിൽ ജലനിരപ്പ് 138.60 അടിയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പിൽവേയിലെ മൂന്നു ഷട്ടറുകൾ അടച്ചതോടെ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിൻറെ അളവ് 4000 ത്തോളം ഘനയടി കുറഞ്ഞു. പെരിയാർ നദിയിലെ ജലനിരപ്പ് കുറഞ്ഞതോടെ വീടുകളിൽ നിന്നും വെള്ളമിറങ്ങി. ക്യമ്പുകളിലുള്ളവർ ഇന്ന് വീടുകളിലേക്ക് മടങ്ങും. ഇന്നു മുതൽ രണ്ട് അണക്കെട്ടുകളിലും പുതിയ റൂൾ കർവ് നിലവിൽ വരും. ഇടുക്കി അണക്കെട്ടിൽ നിന്നും പുറത്തേക്ക് ഒഴുക്കുന്ന […]
ഇടുക്കി, മുല്ലപ്പെരിയാർ ഡാമുകളിൽ ജലനിരപ്പ് വീണ്ടും ഉയർന്നു
ഇടുക്കി ഡാമിൽ ജലനിരപ്പ് വീണ്ടും ഉയർന്നു. 2386.86 അടിയാണ് നിലവിലെ ജലനിരപ്പ്. നിലവിൽ 5 ഷട്ടറുകൾ ഉയർത്തി 3 ലക്ഷം ലിറ്റർ വെള്ളം ഇപ്പോൾ പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ഇടുക്കി അണക്കെട്ടിൽ നിന്ന് കൂടുതൽ ജലം പുറത്തേക്ക് ഒഴുക്കിയതോടെ തടിയമ്പാട് ചപ്പാത്ത് വെള്ളത്തിനടിയിലായി. ഇവിടുത്തെ ഗതാഗതം താൽക്കാലികമായി നിരോധിച്ചിരിക്കുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ടിലും ജലനിരപ്പ് 139.55 ആയി ഉയർന്നു. ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. അതുകൊണ്ട് തന്നെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കൂടുതൽ ഷട്ടറുകൾ ഉയർത്താൻ തീരുമാനമായി. എട്ടുമണിമുതൽ R1 R2 R2 […]
മുല്ലപ്പെരിയാറിൽ നാല് ഷട്ടറുകൾ കൂടി തുറക്കും
മുല്ലപ്പെരിയാറിൽ നാല് ഷട്ടറുകൾ കൂടി തുറക്കും. V1, V5, V6, V10 എന്നീ ഷട്ടറുകളാണ് 30 cm വീതം തുറക്കുക. 1600 ഘനയടിയിലധികം ജലമാണ് പുറത്ത് വിടുന്നത്. വൈകിട്ട് 5 മണിയോടെ ഈ ഷട്ടറുകൾ കൂടി ഉയർത്തുമെന്ന് തമിഴ്നാടിൻ്റെ അറിയിപ്പ്. ഇതോടെ തുറക്കുന്ന ഷട്ടറുകളുടെ എണ്ണം 10 ആകും. നേരത്തെ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മൂന്ന് സ്പില്‍ വേ ഷട്ടറുകൾ തുറന്നിരുന്നു.534 ഘനയടി വെള്ളമാണ് പെരിയാറിലേക്ക് ഒഴുക്കിയത്. 2 മണിക്കൂറിനു ശേഷം ആയിരം ഘനയടി വെള്ളം. പുറത്തേക്ക് വിട്ടിരുന്നു. […]
മുല്ലപ്പെരിയാർ ഡാം തുറന്നു; മൂന്ന് സ്പിൽവേ ഷട്ടറുകൾ ഉയർത്തി
മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സ്പില്‍ വേ ഷട്ടറുകൾ തുറന്നു. ഡാമിന്റെ മൂന്ന് ഷട്ടറുകളാണ് തുറന്നത്. 534 ഘനയടി വെള്ളം പെരിയാറിലേക്ക് ഒഴുക്കുന്നു. 2 മണിക്കൂറിനു ശേഷം ആയിരം ഘനയടി വെള്ളം. പുറത്തേക്ക് വിടും. നീരൊഴുക്ക് 9066 ഘനയടിയാണ്. തുറന്നുവിടുന്ന ജലം വള്ളക്കടവ്, വണ്ടിപ്പെരിയാർ, ചപ്പാത്ത്, ഉപ്പുത്തറ, അയ്യപ്പൻകോവിൽ വഴി ഇടുക്കി ഡാമിലെത്തും. പെരിയാർ തീരത്ത് ജാഗ്രത നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പെരിയാറിൽ ഇറങ്ങാൻ പാടില്ലെന്നും നിർദേശമുണ്ട്. അതേസമയം മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് ഉയരുന്നതിൽ ആശങ്കയറിയിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ […]
മുല്ലപ്പെരിയാര്‍: അഞ്ചംഗ മേല്‍നോട്ട സമിതിയുടെ ആദ്യ സന്ദര്‍ശനം ഇന്ന്
മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതി ഇന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ട് സന്ദര്‍ശിക്കും. സുപ്രിംകോടതി നിര്‍ദേശ പ്രകാരം രണ്ട് സങ്കേതിക വിദഗ്ധരെ ഉള്‍പ്പെടുത്തി അഞ്ചംഗ സമിതിയെ രൂപീകരിച്ച ശേഷമുള്ള ആദ്യ സന്ദര്‍ശമാണ് ഇന്ന് നടക്കുന്നത്. ഇറിഗേഷന്‍ ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ ചീഫ് എന്‍ജിനീയര്‍ അലക്‌സ് വര്‍ഗീസ് , കാവേരി സെല്‍ ചെയര്‍മാന്‍ ആര്‍.സുബ്രഹ്മണ്യന്‍ എന്നിവരെയാണ് സമിതിയില്‍ പുതിയതായി ഉള്‍പ്പെടുത്തിയത്. മേല്‍നോട്ട സമിതിയെയാണ് സുപ്രിംകോടതി ഡാം സുരക്ഷയുടെ പൂര്‍ണ അധികാരം ഏല്‍പ്പിച്ചിരുന്നത്. മുല്ലപ്പെരിയാര്‍ മേല്‍നോട്ട സമിതിയുടെ അധികാര പരിധി കൂട്ടി സുപ്രിംകോടതി ഇടപെട്ട് വര്‍ധിപ്പിച്ചിരുന്നു. […]
ഡാം സുരക്ഷയുടെ പൂര്‍ണ അധികാരം മേല്‍നോട്ട സമിതിക്ക്; നിഷ്പക്ഷമായ അന്വേഷണം നടക്കുമെന്ന്
മുല്ലപ്പെരിയാർ സമരസമിതി മുഖ്യരക്ഷാധികാരി
മുല്ലപ്പെരിയാർ മേൽനോട്ട സമിതി ശക്തിപ്പെടുത്തണമെന്ന സുപ്രിംകോടതി വിധിയിൽ പ്രതികരിച്ച് മുല്ലപ്പെരിയാർ സമരസമിതി മുഖ്യരക്ഷാധികാരി ഫാദർ റോബിൻ. ഏറെ നാളായി മുല്ലപ്പെരിയാർ സമരസമിതി മുന്നോട്ട് വച്ചിരുന്ന പ്രധാനപ്പെട്ട ആവശ്യങ്ങളിലാണ് വിധി വന്നിരിക്കുന്നത്. ഡാമിന് ബലക്ഷയമുണ്ടെന്നും ഇക്കാര്യത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്നുള്ളതും സമരസമിതി മുന്നോട്ടുവച്ച ആവശ്യങ്ങളാണ്. മേൽനോട്ട സമിതിയെ ശ്കതിപ്പെടുത്തുന്നതോടെ നിഷ്പക്ഷമായ രീതിയിലുള്ള പരിശോധന നടത്താനും അതിന്റെ അടിസ്ഥാനത്തിൽ ഡാമിന് ബലക്ഷയമുണ്ടെന്ന് തെളിഞ്ഞാൽ എത്രയും വേഗത്തിൽ ഡാം ഡികമ്മിഷൻ ചെയ്യാനുള്ള നീക്കത്തിലേക്കാണ് സുപ്രിം കോടതി പോകേണ്ടതെന്നും അദ്ദേഹം ട്വന്റി ഫോറിനോട് […]