Kerala

ശാസ്ത്രം തോറ്റു ആക്രാന്തം ജയിച്ചു; ജഗദീഷിനൊപ്പമുള്ള രസകരമായ അനുഭവം തുറന്നുപറഞ്ഞ് മുകേഷ്

സിനിമയിലെപ്പോലെ തന്നെ ഉറ്റസുഹൃത്തുക്കളാണ് മുകേഷും ജഗദീഷും. ഇരുവരുടെയും കൂട്ടുകെട്ടിലിറങ്ങിയ മിക്ക ചിത്രങ്ങളും ഹിറ്റായിരുന്നു. ഇപ്പോള്‍ ജഗദീഷുമായുള്ള രസകരമായ ഒരനുഭവം തുറന്നുപറഞ്ഞിരിക്കുകയാണ് മുകേഷ്. ബിഹൈന്‍ഡ് വുഡ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്‍റെ വെളിപ്പെടുത്തല്‍. വീടുപണി ഗംഭീരമാക്കാന്‍ വേണ്ടി ജഗദീഷ് ഓടിനടക്കുന്ന സമയമാണ്. അന്നാണ് എന്റെയടുത്ത് വന്നിട്ട് ഒരു പ്രോഗ്രാമുണ്ടെന്ന് പറയുന്നത്. അരമണിക്കൂറുളള സ്‌കിറ്റാണ് നമ്മള്‍ രണ്ടുപേരുമാണ് ഉളളത്. അങ്കമാലിയിലെ വലിയൊരു പ്രോഗ്രാമാണ് നിനക്കും എനിക്കും കാശ് പറഞ്ഞിട്ടുണ്ടെന്ന് ജഗദീഷ് പറഞ്ഞു. നീ വിചാരിക്കുന്ന പോലെയല്ല. ഉഗ്രന്‍ പൈസ കിട്ടും. അവര്‍ […]