Kerala

അബദ്ധം പറ്റിയതല്ല, കെ സുധാകരന്റെ പ്രസ്താവന സംഘ പരിവാർ ആശയം; മുഹമ്മദ് റിയാസ്

കെ സുധാകരൻ പങ്കുവെച്ചത് വിഭജന രാഷ്ട്രീയമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കേരളത്തിലെ മതനിരപേക്ഷ രാഷ്ട്രീയം പൊളിക്കാൻ സംഘപരിവാർ എന്നും ശ്രമിച്ചിട്ടുണ്ട്. അതിൻ്റെ തുടർച്ചയാണ് കെപിസിസി പ്രസിഡന്റിന്റെ പ്രസ്താവന. അബദ്ധം പറ്റിയതല്ല, സംഘ പരിവാർ ആശയമാണ് സുധാകരൻ പറയുന്നത്. നിസാരമായി കാണേണ്ട കാര്യമല്ലെന്നും അദ്ദേഹം പ്രതികരിച്ചു. അതേസമയം തെക്കൻ കേരളത്തിലെ രാഷ്ട്രീയക്കാരെ അധിക്ഷേപിച്ച് താൻ ഒരു പരാമർശവും നടത്തിയിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞിരുന്നു. മലബാറിലെ ഒരു നാടൻ കഥയാണ് താൻ പറഞ്ഞത്. അതിൽ മറ്റൊരു ദുരുദ്ദേശ്യവുമില്ല. തന്റെ […]

Kerala

സംസ്ഥാനത്തെ പ്രധാന പാതകൾക്ക് ഇനി 7 വർഷത്തെ ​ഗ്യാരന്റി; മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്തെ പ്രധാന പാതകൾക്ക് ഇനി 7 വർഷത്തെ ​കരാർ കാലാവധിയുണ്ടെന്നും ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം നാളെ നടക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. DLP BOARD, റണ്ണിംഗ് കോൺട്രാക്ട് എന്നിവയോടൊപ്പം മറ്റൊരു പദ്ധതിക്ക് കൂടി തുടക്കമാവുകയാണ്. പ്രധാന റോഡുകളുടെ പരിപാലനം ഉറപ്പ് വരുത്തുന്നതിനായി ഔട്ട് പുട്ട് ആൻറ് പെർഫോമൻസ് ബേസ്ഡ് റോഡ് കോൺട്രാക്ട് ഫോർ ദി മെയിൻറനൻസ് (ഓപിബിആർസി) എന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ കോട്ടയത്ത് വെച്ച് നടക്കും. ഓപിബിആർസി പദ്ധതിയിൽ ഉൾപ്പെട്ട […]

Kerala

സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ കാൽനട മേൽപാലം നാടിന് സമർപ്പിച്ചു

തിരുവനന്തപുരം നഗരവാസികൾക്കായി കിഴക്കേകോട്ടയിൽ പണി കഴിപ്പിച്ച കാൽനട മേൽപ്പാലം ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചു. അഭിമാനം അനന്തപുരി എന്ന സെൽഫി പോയിന്റിന്റെ ഉദ്ഘാടനം നടൻ പൃഥ്വിരാജ് നിവഹിച്ചു. സംസ്ഥാനത്തെ തന്നെ ഏറ്റവും നീളം കൂടിയ കാൽനട മേൽപാലമാണ് കിഴക്കേകോട്ടയിൽ നിർമിച്ചത്.  104 മീറ്റർ നീളമുള്ള സംസ്ഥാനത്തെ തന്നെ ഏറ്റവും നീളംകൂടിയ കാൽനട മേൽപാലമാണ് തിരുവനന്തപുരം നഗരസഭയുടെ നേതൃത്വത്തിൽ യാഥാർത്ഥ്യമായത്. കാത്തിരിപ്പിനൊടുവിൽ ഉദ്ഘാടന വേദിയിലേക്ക് പ്രിയ താരം പ്രിത്വിരാജ് എത്തിയതോടെ ആവേശം ഇരട്ടിയായി […]

Kerala

ഗാന്ധിചിത്രം തകർത്തവരെ എന്തിനാണ് കോൺഗ്രസ് സംരക്ഷിക്കുന്നത്; മന്ത്രി മുഹമ്മദ് റിയാസ്

ഗാന്ധിജിയുടെ ചിത്രം തകർത്തവർക്കെതിരെ സംഘടനാപരമായ നടപടിയെടുക്കാൻ കോൺഗ്രസ് തയ്യാറാവണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു. കോഴിക്കോട് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്തിനാണ് ഗാന്ധിജിയുടെ ചിത്രം തകർത്തവരെ കോൺഗ്രസ് സംരക്ഷിക്കുന്നതെന്ന് തനിക്ക് അറിയില്ല. നിസ്വാർത്ഥമായി പ്രവർത്തിക്കുന്ന കോൺഗ്രസ് പ്രവർത്തകർക്ക് നാണക്കേടാണിതെന്നും അദ്ദേഹം വ്യക്തമാക്കി.  രാഹുൽ ഗാന്ധിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ നാല് കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായിരുന്നു. രാഹുൽ ഗാന്ധി എംപിയുടെ കൽപ്പറ്റ ഓഫീസിലെ പേഴ്സണൽ അസിസ്റ്റ് രതീഷ് കുമാർ, ഓഫീസ് സ്റ്റാഫ് രാഹുൽ […]

Kerala

രാഷ്ട്രീയ മര്യാദയ്ക്ക് ചേരാത്ത നടപടി; വി.ഡി.സതീശന് റിയാസിന്റെ മറുപടി

അങ്കമാലിയില്‍ റോഡിലെ കുഴിയില്‍പ്പെട്ട് തെറിച്ചുവീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ മറുപടി. പ്രതിപക്ഷ നേതാവിന്റേത് വിചിത്ര വാദമാണ്. പ്രതിപക്ഷ നേതാവ് പൊതുമരാമത്ത് വകുപ്പിനെ കുറ്റപ്പെടുത്തുന്നു. പൊതുമരാമത്ത് വകുപ്പിനെതിരെ അറിയാതെ പറഞ്ഞതാണെങ്കില്‍ അദ്ദേഹം തിരുത്തണമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു ( muhammad riyas reply to V D Satheesan ). രാഷ്ട്രീയ മര്യാദയ്ക്ക് ചേരാത്ത നടപടിയാണ് പ്രതിപക്ഷ നേതാവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഒരാളുടെ മരണത്തെ […]

Kerala

നിയമസഭയിൽ പ്രതിപക്ഷം കാണിക്കുന്നത് തെമ്മാടിത്തരം; നോക്കിനിൽക്കില്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്

നിയമസഭയിൽ പ്രതിപക്ഷം കാണിക്കുന്നത് തെമ്മാടിത്തരമാണെന്നും അത് നോക്കിനിൽക്കില്ലെന്നും മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. സഭയിൽ വൃത്തികേട് വിളിച്ചുപറയാൻ അനുവദിക്കില്ല. പ്രതിപക്ഷം സഭയ്ക്ക് അകത്ത് സകല മാന്യതയും ലംഘിക്കുകയാണെന്നും കട്ടുമുടിച്ച് ജീവിക്കാൻ ആഗ്രഹിച്ചവർക്ക് ഭരണം കിട്ടാത്തതിന്റെ മാനസിക വിഭ്രാന്തിയാണ് പ്രതിപക്ഷം കാണിക്കുന്നതെന്നും മന്ത്രി മുഹമ്മദ് റിയാസ് തുറന്നടിച്ചു. മികച്ച പ്രതിപക്ഷ നേതാവെന്ന് പാർട്ടിയിൽ തെളിയിക്കാനുള്ള കളികളാണ് വി.ഡി സതീശന്റേതെന്ന് മുഹമ്മദ് റിയാസ് ആരോപിച്ചു. അതിനുവേണ്ടി മുഖ്യമന്ത്രിക്കെതിരെ വായിൽ തോന്നുന്നത് വിളിച്ചുപറയാൻ അനുവദിക്കില്ല. മാന്യത കാണിച്ചാൽ തിരിച്ചും മാന്യത കാണിക്കുമെന്നും […]

Kerala

ജോലി ചെയ്യാതെ ശമ്പളം വാങ്ങാൻ അനുവദിക്കില്ല; ഉദ്യോഗസ്ഥർക്ക് താക്കീത് നൽകി മന്ത്രി മുഹമ്മദ് റിയാസ്

ജോലി ചെയ്യാത്ത ഉദ്യോ​ഗസ്ഥർക്ക് താക്കീത്. ജോലി ചെയ്യാതെ ശമ്പളം വാങ്ങാൻ അനുവദിക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. ഉദ്യോഗസ്ഥർ കൃത്യമായി ചുമതലകൾ നിർവ്വഹിക്കണമെന്നും മെയിൻ്റനൻസ് പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്നും മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മെയിൻ്റനൻസ് വിഭാഗം നിർജീവമായതിനെ കുറിച്ചുള്ള ട്വന്റിഫോർ വാർത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ( muhammed riyas warns officers ) പൊതുമരാമത്ത് വകുപ്പിൽ മെയിൻ്റനൻസ് വിഭാഗം വെള്ളാനയായി എന്ന വാർത്ത ട്വന്റിഫോർ പുറത്തുവിട്ടത് ഇന്നലെയാണ്. ജി.സുധാകരൻ മന്ത്രിയായിരിക്കെ […]