കോഴിക്കോട് മുക്കത്തെ കാര്‍ അഭ്യാസ പ്രകടനത്തില്‍ കേസെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. കളംതോട് എംഇഎസ് കോളജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പത്ത് കേസുകളാണ് മോട്ടോര്‍ വാഹന വകുപ്പ് രജിസ്റ്റര്‍ ചെയ്തത്. ജില്ലയില്‍ ഇന്ന് സമാനമായ മറ്റൊരു സംഭവത്തിലും മോട്ടോര്‍ വാഹന വകുപ്പും പൊലീസും കേസെടുത്തിരുന്നു. അതിനിടെ ഇന്ന് മലബാര്‍ ക്രിസ്ത്യന്‍ ഹയര്‍ സെക്കന്ഡറി സ്‌കൂളില്‍ അപകടകരമായി വാഹനം ഓടിച്ചതിന് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. വിഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് പൊലീസ് നടപടി. വിഡിയോ ദൃശ്യങ്ങളില്‍ നിന്നും കണ്ടാല്‍ അറിയുന്നവര്‍ക്കെതിരെയാണ് കേസെടുത്തത്. സംഭവത്തില്‍ മോട്ടോര്‍ […]
Tag: Motor Vehicle Department
ഹെല്‍മെറ്റില്ലെങ്കില്‍ പിഴ മാത്രമല്ല; ലൈസന്‍സും പോകും
ഹെല്‍മെറ്റ് ധരിച്ചില്ലെങ്കില്‍ ഇനി മുതല്‍ പിഴ മാത്രമല്ല ഡ്രൈവിംഗ് ലൈസന്‍സിനെയും ബാധിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നവര്‍ പ്രൊട്ടക്ടീവ് ഹെഡ് ഗിയര്‍ അഥവാ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് മൂന്ന് മാസ കാലത്തേയ്ക്ക് അയോഗ്യമാക്കാനാകും. ഇത് കൂടാതെ വാഹനം ഓടിച്ചയാള്‍ മോട്ടോര്‍ വാഹന നിയമത്തിന്റെ സെക്ഷന്‍ 194 ഡി പ്രകാരം 1000 രൂപ പിഴ അടയ്ക്കാനും ബാധ്യസ്ഥനാണ്. സെക്ഷന്‍ 200 പ്രകാരം സംസ്ഥാനങ്ങള്‍ക്കുള്ള അധികാരം ഉപയോഗിച്ച് പിഴ തുക 500 രൂപയായി […]
സെക്രട്ടേറിയറ്റ് ജീവനക്കാർ വരുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തരുത് : ചീഫ് സെക്രട്ടറി
മോട്ടോർ വാഹന വകുപ്പിനെ തിരുത്തി സർക്കാർ. സെക്രട്ടേറിയറ്റ് ജീവനക്കാർ വരുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തരുതെന്ന് നിർദേശം. ജീവനക്കാർ വാടകയ്ക്ക് എടുക്കുന്ന വാഹനങ്ങൾക്കും നിർദേശം ബാധകമാണ്. കഴിഞ്ഞ ദിവസം ജീവനക്കാർ വന്ന വാഹനങ്ങൾക്ക് പിഴ ചുമത്തിയെന്ന പരാതിയെ തുടർന്നാണ് നടപടി. സമാന്തര സർവീസുകൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ നേരത്തെ ഗതാഗത വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സമാന്തര സർവീസ് നടത്തുന്ന വാഹനങ്ങൾ പരിശോധിച്ചത്. ഇതിനിടെയാണ് ഒരു വാഹനം മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിലെടുക്കുന്നത്. തുടർന്ന് അതിലുണ്ടായിരുന്ന ജീവനക്കാരും മോട്ടോർ വാഹന […]