കേരളത്തിലെ റോഡുകളിൽ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷം എന്ന നാഴികക്കല്ല് പിന്നിടുകയാണ് അറിയിച്ച് മോട്ടോർ വാഹന വകുപ്പ്. നിർമ്മാതാക്കൾ ഉപഭോക്താക്കൾക്കായി ഇലക്ടിക് വാഹനങ്ങളുടെ നിരവധി മോഡലുകൾ അവതരിപ്പിച്ചതിന് പുറമെ സംസ്ഥാന സർക്കാർ നികുതിയിളവുൾപ്പെടെ നൽകിയ ആനുകൂല്യങ്ങളും പൊതുജനങ്ങളെ ഇലക്ട്രിക്ക് വാഹനങ്ങളിലോടടുപ്പിച്ചു.(Electric Vehicles Number crosses one lakh in road) ഇതെല്ലാം സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം ഒരു ലക്ഷം എന്ന നാഴികക്കല്ല് അതിവേഗം പിന്നിടാൻ കാരണമായി. 2023 വർഷത്തിൽ നാളിതുവരെ രജിസ്റ്റർ ചെയ്ത വാഹനങ്ങളിൽ […]
Tag: Motor Vehicle Department
കേരള രജിസ്ട്രേഷൻ ബസിന് ആന്ധ്ര നമ്പർ പ്ലേറ്റ്; അയ്യപ്പ ഭക്തരുമായി പോയ ടൂറിസ്റ്റ് ബസ് പിടികൂടി
വ്യാജ നമ്പർ പതിച്ച ടൂറിസ്റ്റ് ബസ് പിന്തുടർന്ന് പിടികൂടി മോട്ടർ വാഹനവകുപ്പ്. കേരള രജിസ്ട്രേഷൻ ഉള്ള ടൂറിസ്റ്റ് ബസാണ് ആന്ധ്ര നമ്പർ പ്ലേറ്റ് പതിച്ചു ഫിറ്റ്നെസ്സും ഇൻഷുറൻസും ഇല്ലാതെ അയ്യപ്പ ഭക്തരുമായി പോയപ്പോൾ പിടിയിലായത്. മോട്ടോർ വാഹന വകുപ്പ് വിഭാഗമാണ് കിഴക്കേകോട്ടയിൽ വെച്ച് ബസ് പിടികൂടിയത്.കൊല്ലം കൊട്ടാരക്കര അറയ്ക്കൽ സ്വദേശിയായ വാഹനത്തിന്റെ യഥാർത്ഥ ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ആയിരുന്നു നടപടി.
ജീവന്‍റെ വില വാഹന വിലയേക്കാള്‍ എത്രയോ മുകളില്‍; പിഞ്ചുബാലനെ ചവിട്ടിയ സംഭവത്തില്‍ യുവാവിനെതിരെ എംവിഡി
റോഡുകളും വാഹനങ്ങളും ഉപയോഗിക്കുന്നവർക്ക് ഗതാഗത നിയമങ്ങൾ മാത്രം അറിഞ്ഞാൽ മതിയാകില്ല സാമൂഹിക ബോധവും അത്യന്താപേക്ഷിതം ആണെന്നും മോട്ടോര്‍ വാഹന വകുപ്പ് തലശേരിയിൽ കാറിൽ ചാരി നിന്നതിന് പിഞ്ചുബാലനെ മര്‍ദ്ദിച്ച സംഭവത്തില്‍ ബോധവല്‍ക്കരണവുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന്‍റെ വിലയേക്കാള്‍ എത്രയോ മുകളിലാണ് ജീവന്‍റെ വിലയെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നു. വാഹനമോടിക്കുന്ന ഒരു ഡ്രൈവർക്കുണ്ടായിരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒരു ഗുണമാണ് ക്ഷമ. അത് ഉണ്ടായില്ല എന്നു മാത്രമല്ല ഒരു കുഞ്ഞിനോട് എങ്ങനെ പെരുമാറണമെന്ന സാമാന്യബോധം […]
എംവിഡി വാഹനപരിശോധന: ആലപ്പുഴയിൽ 94 വാഹനങ്ങൾക്കെതിരെ നടപടി
ആലപ്പുഴയിൽ മോട്ടർ വാഹന വകുപ്പ് നടത്തിയ വാഹനപരിശോധനയിൽ 94 വാഹനങ്ങൾക്കെതിരെ നടപടി. 1.75 ലക്ഷം രൂപ പിഴ ഈടാക്കി. ഒരു വാഹനത്തിൻ്റെ ഫിറ്റ്നസ് റദ്ദാക്കി. 5 പേരുടെ ഡ്രൈവിങ്ങ് ലൈസൻസ് സസ്പെൻഡ് ചെയ്യാനും ശുപാർശ.
കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധം: ഹൈക്കോടതി
കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത് സുരക്ഷാ മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമെന്ന് ഹൈക്കോടതി. സുരക്ഷാ മാനദണ്ഡം പാലിക്കുന്നതില്‍ സ്വകാര്യ – പൊതു വാഹനങ്ങള്‍ എന്ന വ്യത്യാസമില്ലെന്നും ഹൈക്കോടതി പറഞ്ഞു. കെഎസ്ആര്‍ടിസി ബസുകളിലെ അധിക ഫിറ്റിംഗ്‌സും മറ്റും അനുവദിക്കാനാകില്ലെന്ന് പറഞ്ഞ കോടതി കര്‍ശന നടപടി വേണമെന്നും പറഞ്ഞു. (Advertisements on KSRTC buses against safety norms says HC) എല്ലാ ടൂറിസ്റ്റ് ബസുകളും മൂന്ന് ദിവസത്തിനകം പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ബസിന് വെള്ളനിറം മാത്രം പോരെന്നും നിയമവിരുദ്ധ ലൈറ്റും […]
കളർകോഡ് ലംഘിക്കുന്ന ബസുകൾ ഇന്ന് മുതൽ പിടിച്ചെടുക്കാൻ തീരുമാനം; ഓരോ രൂപ മാറ്റങ്ങൾക്കും 10,000 രൂപ വീതം പിഴ
നിയമം ലംഘിച്ചു ചീറിപ്പായുന്ന ബസുകൾക്ക് പൂട്ട് മുറുക്കാൻ ഒരുങ്ങി ഗതാഗത വകുപ്പ്. കളർകോഡ് ലംഘിക്കുന്ന ബസുകൾ ഇന്ന് മുതൽ പിടിച്ചെടുക്കാൻ ആണ് തീരുമാനം. പാലക്കാട് അപകടത്തിൽപ്പെട്ട ബസിന്റെ വേഗപ്പൂട്ട് അഴിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് മോട്ടോർ വാഹന വകുപ്പ് ഇന്ന് പോലീസിന് പരാതി നൽകും. ടൂറിസ്റ്റ് ബസുകളുടെ നിയമ ലംഘനത്തിൽ ഹൈക്കോടതി കൂടി ഇടപെട്ട സാഹചര്യത്തിൽ നടപടികൾ കർശനമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. കളർകോട് നടപ്പാക്കാതെ ബസുകൾ ഇന്ന് മുതൽ നിരത്തിൽ ഇറങ്ങാൻ പാടില്ല. ഏകീകൃത നിറം […]
തൃശൂരിൽ 165 ബസുകൾക്ക് പിഴയിട്ട് മോട്ടോർ വാഹന വകുപ്പ്
തൃശൂരിൽ 165 ബസുകൾക്ക് മോട്ടോർ വാഹന വകുപ്പ് പിഴയിട്ടു. തൃശൂർ ശക്തൻ സ്റ്റാൻഡ്, ഇരിഞ്ഞാലക്കുട, ചാലക്കുടി ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. സ്വകാര്യ ബസുകളിലും, കെ.എസ്.ആർ.ടി.സി ബസിലും പരിശോധന നടത്തി. എയർ ഹോൺ, മ്യൂസിക് സിസ്റ്റം ഉപയോഗം, യാത്രക്കാർക്ക് ടിക്കറ്റ് കൊടുക്കാതിരിക്കുക, ലൈസൻസ് ഇല്ലാത്ത കണ്ടക്ടമാർ എന്നീ കുറ്റകൃത്യങ്ങൾ പരിശോധനകളിൽ കണ്ടെത്തി.
അമിത വേഗത്തിലെത്തിയ ബസ് യുവതി തടഞ്ഞിട്ട സംഭവം; ഡ്രൈവര്‍ക്ക് ഏകദിന നിര്‍ബന്ധിത പരിശീലനം നല്‍കാന്‍ മോട്ടോര്‍വാഹനവകുപ്പ്
പാലക്കാട് കൂറ്റനാട് അപകടകരമായ രീതിയില്‍ സ്‌കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്ത ബസ് ഡ്രൈവര്‍ക്ക് ഏകദിന നിര്‍ബന്ധിത പരിശീലനം നല്‍കാന്‍ മോട്ടോര്‍വാഹനവകുപ്പിന്റെ തീരുമാനം.പരിശീലനം കഴിയുന്നത് വരെ ഡ്രൈവറെ ദീര്‍ഘദൂര സര്‍വീസില്‍ നിന്ന് മാറ്റി നിര്‍ത്തും. എടപ്പാളിലെ ഐഡിറ്റിആറിലാണ് നിര്‍ബന്ധിത പരിശീലനം. പട്ടാമ്പി കൂറ്റനാട് അപകടകരമായ രീതിയില്‍ സ്‌കൂട്ടറിനെ ഓവര്‍ടേക്ക് ചെയ്ത ബസ് ഡ്രൈവറെ യുവതി ചോദ്യം ചെയ്യുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു.ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.ബസ് ഓടിച്ച മങ്കര സ്വദേശി ശ്രീകാന്ത് എടപ്പാളിലെ ഐഡിറ്റിറിൽ ഏകദിന നിര്‍ബന്ധിത […]
ഇരുചക്ര വാഹനങ്ങളുടെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടി; മന്ത്രി ആന്റണി രാജു
ഇരുചക്രവാഹനങ്ങളുടെ പൊതുനിരത്തിലെ മത്സരയോട്ടത്തിനെതിരെ കര്‍ശന നടപടി സ്വീകരിക്കുവാന്‍ ഗതാഗത മന്ത്രി ആന്റണി രാജു മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദ്ദേശം നല്‍കി. പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കില്‍ നടത്തേണ്ട മോട്ടോര്‍ റേസ് സാധാരണ റോഡില്‍ നടത്തി യുവാക്കള്‍ അപകടത്തില്‍പ്പെട്ട് മരണമടയുന്നത് അടുത്ത കാലത്ത് വര്‍ദ്ധിച്ച് വരുന്നതിനെ തുടര്‍ന്നാണ് മന്ത്രിയുടെ നിര്‍ദ്ദേശം. ചെറുപ്പക്കാരുടെ അപക്വമായ നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാന്‍ രണ്ടാഴ്ച നീണ്ട് നില്‍ക്കുന്ന ‘ഓപ്പറേഷന്‍ റേസ്.’ എന്ന പേരിലുള്ള കര്‍ശന പരിശോധന ബുധനാഴ്ച ആരംഭിക്കും. രൂപമാറ്റം വരുത്തിയും അമിതവേഗത്തില്‍ […]
മോട്ടോര്‍ വാഹന നിയമം ലംഘിച്ചു; പ്രൊവിഡന്‍സ് കോളജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്
കോഴിക്കോട് പ്രൊവിഡന്‍സ് കോളജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്. മോട്ടോര്‍ വാഹന നിയമം ലംഘിച്ച് ക്യാംപസില്‍ ആഘോഷം നടത്തിയതിനാണ് മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തത്. തിങ്കളാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് നോട്ടിസ് നല്‍കി. മുക്കം കളംതോട് എം ഇ എസ് കോളേജിലും വാഹനങ്ങളില്‍ അഭ്യാസ പ്രകടനം നടത്തിയ സംഭവത്തില്‍ 10 വിദ്യാര്‍ഥികള്‍ക്കെതിരെ ഇന്നലെ കേസെടുത്തിരുന്നു. സെന്റോഫ് ദിനത്തോട് അനുബന്ധിച്ച് നടന്ന ആഘോഷങ്ങളിലാണ് വിദ്യാര്‍ത്ഥികള്‍ വാഹനാഭ്യാസ പ്രകടനം നടത്തിയത്. വിദ്യാര്‍ഥികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. മലബാര്‍ ക്രിസ്ത്യന്‍ ഹയര്‍ സെക്കന്ഡറി സ്‌കൂളിലും […]