Kerala

വാഹന പണിമുടക്കില്‍ വഴിയില്‍ കുടുങ്ങി യാത്രക്കാര്‍

സംസ്ഥാനത്ത് ഇന്ധന വിലവർധനവിനെതിരായ വാഹന പണിമുടക്ക് പുരോഗമിക്കുന്നു. സ്വകാര്യ ബസുകൾ പൂർണമായും നിരത്തിലിറങ്ങിയില്ല. കെഎസ്ആർടിസിയും ഭാഗികമായാണ് പല ജില്ലകളിലും സർവീസ് നടത്തിയത്. തലസ്ഥാനത്ത് ഭൂരിഭാഗം കെഎസ്ആർടിസി ബസുകളും ഓട്ടോറിക്ഷകളും സര്‍വീസ് നടത്തുന്നുണ്ട്. പക്ഷേ സ്വകാര്യബസുകളൊന്നും നിരത്തിലിറങ്ങിയില്ല. പൊതുവെ യാത്രക്കാര്‍ കുറവായതിനാല്‍ മിക്ക ബസുകളും വൈകിയാണ് സര്‍വീസ് നടത്തുന്നത്.അതേ സമയം എറണാകുളത്ത് വളരെ കുറച്ച് കെഎസ്ആർടിസിബസുകൾ മാത്രമെ സര്‍വീസ് നടത്തുന്നുള്ളൂ. മറ്റു സ്ഥലങ്ങളില്‍ നിന്നെത്തിയ നിരവധി യാത്രക്കാർ വഴിയിൽ കുടുങ്ങി. എറണകുളത്ത് കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്‍റ് അസോസിയേഷൻ […]