India

മൊറട്ടോറിയം: ഇളവിനായി 973 കോടിയുടെ സഹായം അനുവദിച്ച് കേന്ദ്രം

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ പലിശ ഇളവ് നല്‍കിയപ്പോള്‍ ബാങ്കുകള്‍ ഈടാക്കിയ തുക തിരിച്ചുനല്‍കാനായി 973 കോടി രൂപയുടെ സഹായം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. 2020 മാര്‍ച്ച് മാസം മുതല്‍ ഓഗസ്റ്റ് അവസാനം വരെയുള്ള മൊറട്ടോറിയം കാലയളവിലെ കൂട്ടുപലിശ ഒഴിവാക്കിയത് തിരികെ നല്‍കുന്നതിനാണ് ഈ തുക. 2 കോടി രൂപ വരെയുള്ള സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരഭങ്ങള്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. പലിശയിളവിനായി ബജറ്റില്‍ നിന്നും നീക്കിവെച്ച 5500 കോടി […]

Kerala

മോറട്ടോറിയം കാലത്തെ വായ്പാ തിരിച്ചടവ് : പലിശയും പലിശയുടെ പലിശയും ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദേശം

മോറട്ടോറിയം കാലത്തെ വായ്പ തിരിച്ചടവ് പലിശയും പലിശയുടെ പലിശയും ഒഴിവാക്കാൻ കേന്ദ്രസർക്കാർ നിർദേശം. ആർബിഐയോട് ഇക്കാര്യം നടപ്പിൽ വരുത്തുന്ന മാർഗനിർദേശങ്ങൾ തയാറാക്കാൻ നിർദേശിച്ചു. 24 എക്‌സ്‌ക്ലൂസീവ്. മോറട്ടോറിയം കാലത്തെ വായ്പാ തിരിച്ചടവ് പലിശയും പലിശയുടെ പലിശയും ഒഴിവാക്കണമെന്ന നിർദേശം ആർബിഐ അംഗീകരിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് നയപരമായ നിർദേശത്തിന് കേന്ദ്രസർക്കാർ തയാറായത്. യോഗ്യമായ അകൗണ്ടുകൾക്ക് പലിശയും പിഴപലിശയും ഒഴിവാക്കി നൽകണമെന്നും കൊവിഡ് കാലത്ത് തിരിച്ചടവ് മുടങ്ങിയ അക്കൗണ്ടുകളെ എൻപിഎ ആക്കരുതെന്നും ധനമന്ത്രാലയം ആർബിഐയോട് പറഞ്ഞു. അടുത്ത ദിവസം സുപ്രിംകോടതിയിൽ […]

India National

മോറട്ടോറിയം: നിലപാട് അറിയിക്കാൻ രണ്ടാഴ്ച സമയം അനുവദിച്ച് സുപ്രിംകോടതി

മോറട്ടോറിയം വിഷയത്തിൽ കേന്ദ്രസർക്കാരിന്റെ നിലപാട് ആരാഞ്ഞ് സുപ്രിംകോടതി. മോറട്ടോറിയവുമായി ബന്ധപ്പെട്ട ഹർജികളിൽ നിലപാട് അറിയിക്കാൻ കേന്ദ്രത്തിനും റിസർവ് ബാങ്കിനും സുപ്രിംകോടതി രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. പലിശയിലും പിഴ പലിശയിലും കേന്ദ്രസർക്കാർ കൃത്യമായ നിലപാട് അറിയിക്കണമെന്നും കോടതി അറിയിച്ചു. അക്കൗണ്ടുകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന ഉത്തരവ് നിലനിൽക്കും. പൊതു താത്പര്യ ഹർജികൾ ഈ മാസം 28ന് പരിഗണിക്കുമെന്നും സുപ്രിംകോടതി അറിയിച്ചു. മൊറട്ടോറിയം കാലവധി രണ്ട് വർഷം വരെ നീട്ടാനുള്ള വഴി റിസർവ് ബാങ്ക് പ്രഖ്യാപിച്ച സ്‌കീമിൽ ഉണ്ടെന്നും പലിശ പൂർണമായും […]

India National

മൊറട്ടോറിയം: ഹര്‍ജികളില്‍ അന്തിമ തീര്‍പ്പുണ്ടാകും വരെ അക്കൗണ്ടുകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുത്: സുപ്രിംകോടതി

മൊറട്ടോറിയം ഹര്‍ജികളില്‍ അന്തിമ തീര്‍പ്പുണ്ടാകും വരെ അക്കൗണ്ടുകളെ കിട്ടാക്കടമായി പ്രഖ്യാപിക്കരുതെന്ന് സുപ്രിംകോടതിയുടെ ഇടക്കാല ഉത്തരവ്. ഓഗസ്റ്റ് 31 വരെ കിട്ടാക്കടമായി പ്രഖ്യാപിക്കാത്ത അക്കൗണ്ടുകള്‍ക്കാണ് ഉത്തരവ് ബാധകം. വായ്പ കുടിശികയുള്ളവര്‍ക്കെതിരെ ബാങ്കുകള്‍ കടുത്ത നടപടിയെടുക്കാന്‍ പാടില്ലെന്ന് കോടതി നിരീക്ഷിച്ചു. പലിശ ഒഴിവാക്കാന്‍ കഴിയില്ലെന്നും, അതിനേക്കാള്‍ ഊന്നല്‍ നല്‍കുന്നത് പ്രയാസം അനുഭവിക്കുന്ന മേഖലകളെ പുനരുജ്ജീവിപ്പിക്കാനാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. മൊറട്ടോറിയം നീട്ടണമെന്നും, പലിശ ഒഴിവാക്കണമെന്നുമുള്ള പൊതുതാല്‍പര്യഹര്‍ജികളില്‍ വാദം കേള്‍ക്കുകയായിരുന്നു ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച്. രണ്ട് മാസത്തേക്ക് ഒരു അക്കൗണ്ടും […]

Business

വായ്പാ മോറട്ടോറിയം കാലാവധി നീട്ടില്ല

ഇന്ത്യയിൽ കൊവിഡ് സാഹചര്യത്തിൽ എർപ്പെടുത്തിയ വായ്പാ മോറട്ടോറിയത്തിന്റെ കാലാവധി നീട്ടില്ല. സെപ്തംബർ ഒന്ന് മുതൽ ലോണുകൾക്ക് തിരിച്ചടവ് നിർബന്ധമാണ്. ടേം ലോണുകൾക്കും റീട്ടെയ്ൽ ലോണുകൾക്കും ഉൾപ്പടെ എല്ലാ വയ്പകളുടെയും മോറട്ടോറിയം അവസാനിക്കുകയാണ്. ഭവന വാഹന വായ്പകൾ, വ്യക്തിഗത വായ്പകൾ, വിദ്യാഭ്യസ വായ്പകൾ തുടങ്ങിയുടെ എല്ലാം തിരിച്ചടവും തിങ്കളാഴ്ച മുതൽ സാധാരണ നിലയിലാകും. ജോലി നഷ്ടപ്പെട്ടവരുടെ ലോൺ തിരിച്ചടവിന് സാവകാശം നൽകാൻ വ്യവസ്ഥ വേണം എന്ന നിർദേശവും റിസർവ്വ് ബാങ്ക് തള്ളിയിട്ടുണ്ട്.

Kerala

മൊറട്ടോറിയം കാലയളവിലെ പലിശയും പിഴപലിശയും ഒഴിവാക്കണമെന്ന ഹര്‍ജി; കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം

മൊറട്ടോറിയം കാലയളവിലെ പലിശയും പിഴപലിശയും ഒഴിവാക്കണമെന്ന ഹര്‍ജികള്‍ പരിഗണിക്കവേ, കേന്ദ്രസര്‍ക്കാരിന് സുപ്രിംകോടതിയുടെ രൂക്ഷവിമര്‍ശനം. കേന്ദ്രം കൃത്യമായ നിലപാട് വ്യക്തമാക്കണമെന്നും, റിസര്‍വ് ബാങ്കിന് പിന്നില്‍ ഒളിക്കാനാകില്ലെന്നും ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കി. കേന്ദ്രം പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാരണമുണ്ടായ പ്രശ്‌നങ്ങളാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു. മൊറട്ടോറിയം കാലത്തെ പലിശയും പിഴപലിശയും ഒഴിവാക്കണമെന്ന ആവശ്യത്തില്‍ എന്തുകൊണ്ടാണ് കൃത്യമായ നിലപാട് വ്യക്തമാക്കാത്തതെന്ന് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് കേന്ദ്രസര്‍ക്കാരിനോട് ആരാഞ്ഞു. കേസ് അനന്തമായി നീളുകയാണ്. കേന്ദ്രസര്‍ക്കാരിന് റിസര്‍വ് ബാങ്കിന്റെ […]