Kerala

തൃശ്ശൂർ ചേർപ്പിലെ സദാചാര കൊലപാതക കേസ് ; ഒരാൾ കൂടി പിടിയിൽ

തൃശ്ശൂർ ചേർപ്പ് ചിറക്കലിലെ സദാചാര കൊലപാതകക്കേസിൽ ഒരാൾ കൂടി പിടിയിൽ. ചിറക്കൽ സ്വദേശി അനസ് ആണ് പിടിയിലായത്. ഹരിദ്വാറിൽ നിന്നും നെടുമ്പാശ്ശേരിയിൽ ഇറങ്ങിയ ഉടനെ ആയിരുന്നു അറസ്റ്റ്. അനസ് കേസിൽ നേരിട്ട് ഉൾപ്പെട്ടിട്ടുള്ള വ്യക്തിയാണ്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 8 ആയി. ചേർപ്പ് തിരുവാണിക്കാവിനടുത്ത് കഴിഞ്ഞ പതിനെട്ടിനാണ് സഹർ എന്ന യുവാവിന് നേരെ സദാചാര ആക്രമണമുണ്ടായത്. തൃശൂർ-തൃപ്രയാർ റൂട്ടിലോടുന്ന സ്വകാര്യബസ് ഡ്രൈവറാണ് സഹർ. വനിതാ സുഹൃത്തിനെ കാണാനത്തിയതുമായിബന്ധപ്പെട്ടാണ് സഹറിനെ ഒരുകൂട്ടം ആളുകൾ തടഞ്ഞുനിർത്തി ആക്രമിച്ചത്. […]

National

ഹിന്ദു യുവതിക്കൊപ്പം യാത്ര ചെയ്ത മുസ്ലീം യുവാവിന് മർദ്ദനം

മംഗളൂരുവിൽ യുവാവിന് നേരെ സദാചാര ഗുണ്ടായിസം. ഹിന്ദു യുവതിയോടൊപ്പം യാത്ര ചെയ്യുകയായിരുന്ന മുസ്ലീം യുവാവിനെ ബസ് തടഞ്ഞുനിർത്തി ഒരു സംഘം ആളുകൾ ആക്രമിച്ചതായി പൊലീസ് പറഞ്ഞു. മംഗളൂരു നന്തൂർ സർക്കിളിന് സമീപം വ്യാഴാഴ്ച രാത്രിയാണ് സംഭവം. കാർക്കള നിട്ടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ മൂന്നാം വർഷ ബിഇ (ഇൻഫർമേഷൻ സയൻസ്) വിദ്യാർത്ഥിയായ സെയാദ് റസീം ഉമ്മറിനാണ്(20) മർദ്ദനമേറ്റത്. വ്യാഴാഴ്ച വൈകീട്ട് നാലിന് സ്വകാര്യ ബസിൽ കാർക്കളയിൽ നിന്ന് മടങ്ങുകയായിരുന്നു സെയാദ്. നന്തൂർ ജംക്‌ഷനു സമീപം അജ്ഞാതരായ മൂന്നോ […]

Kerala

മര്‍ദനവും അസഭ്യം പറയലും; പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സദാചാര ആക്രമണം

പത്തനംതിട്ടയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ സദാചാര ആക്രമണമെന്ന് പരാതി. വനിതാ സുഹൃത്തുക്കളുമൊത്ത് പാലത്തില്‍ നിന്ന വിദ്യാര്‍ത്ഥികളെ കാറിലെത്തിയവര്‍ മര്‍ദിച്ചു. മര്‍ദന ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തില്‍ വിദ്യാര്‍ത്ഥികള്‍ ആറന്മുള പൊലീസില്‍ പരാതി നല്‍കി. കാറിലെത്തിയവര്‍ മര്‍ദിച്ചതിന് പുറമേ അസഭ്യം പറഞ്ഞെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. ഒരു സ്ത്രീയും കാറിലുണ്ടായിരുന്നു. പാലത്തിന്റെ പരിസരത്ത് നില്‍ക്കുകയായിരുന്ന തങ്ങളെ കണ്ട് വാഹനത്തില്‍ പോവുകയായിരുന്ന ഇവര്‍, റിവേഴ്‌സ് എടുത്ത് തിരികെ വരികയും പ്രശ്‌നമുണ്ടാക്കുകയായിരുന്നെന്നും വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. വനിതാ സുഹൃത്തുക്കളെ പാലത്തില്‍ നിന്ന് തള്ളിതാഴെയിടുമെന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം […]