മാസങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ ചന്ദ്രയാന്‍ 3 ഇന്ന് സോഫ്റ്റ് ലാന്‍ഡിങ് നടത്തും. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തോട് ചേർന്നുള്ള ഭാഗത്താണ് ചന്ദ്രയാൻ സോഫ്റ്റ് ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നത്. വൈകിട്ട് 5.45 മുതൽ 6.04 വരെ ഓരോ ഇന്ത്യാക്കാരന്റെയും ആകാംക്ഷ ഉയർത്തുന്ന പത്തൊൻപത് മിനുട്ടുകളിൽ ചന്ദ്രയാൻ 3 ദൗത്യം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ. ദൗത്യം വിജയിച്ചാൽ ചന്ദ്രനിൽ സോഫ്റ്റ്‍ലാൻഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും. ഓരോ പരാജയ സാധ്യതയും മുൻകൂട്ടി കണ്ട് അതിനെല്ലാം പ്രതിവിധിയും തയ്യാറാക്കിയാണ് ദൗത്യം ആരംഭിച്ചത്. അതിനാൽ തന്നെ […]
Tag: MOON
50,000 വർഷത്തിൽ ഒരിക്കൽ മാത്രം കാണുന്ന ആകാശ പ്രതിഭാസം ഇന്ന്
ആസ്‌ട്രോഫൈലുകൾക്ക് സന്തോഷ വാർത്ത. 50,000 വർഷത്തിൽ ഒരിക്കൽ മാത്രം കാണപ്പെടുന്ന ആകാശ പ്രതിഭാസത്തിന് നിങ്ങൾക്ക് ഇന്ന് സാക്ഷ്യം വഹിക്കാം. Comet C/2022 E3 (ZTF) എന്ന പച്ച വാൽനക്ഷത്രം ഇന്ന് ഭൂമിയുമായി ഏറ്റവും ചേർന്ന് സഞ്ചരിക്കും. ജനുവരി 30 മുതൽ ഭൂമിയുമായി ചേർന്ന് പോകുന്ന ഈ പച്ച വാൽ നക്ഷത്രത്തെ ഏറ്റവും നന്നായി കാണാൻ സാധിക്കുക ഇന്ന് രാത്രി 7.30 മുതലാണ്. ഈ സമയത്ത് ഭൂമിയിൽ നിന്ന് വെറും 42 മില്യൺ കിമി അകലെ മാത്രമായിരിക്കും Comet […]
ആർട്ടെമിസ് 1 ആദ്യ ഫ്ലൈറ്റ് പരീക്ഷണം ഇന്ന്
അപ്പോളോ ചാന്ദ്ര ദൗത്യത്തിന് 50 വര്‍ഷങ്ങള്‍ക്കിപ്പുറം, മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ സ്വപ്ന പദ്ധതിയായ ആർട്ടെമിസിന്റെ ആദ്യ ദൗത്യത്തിന് ഇന്ന് തുടക്കം. ഇന്ത്യൻ സമയം വൈകിട്ട് 6.03ന് കെന്നഡി സ്പേസ് സെന്ററിലെ ലോഞ്ച് കോംപ്ലക്സ് 39 ബിയിൽ നിന്നാണ് ആർട്ടെമിസ്-1 കുതിച്ചുയരുക. മനുഷ്യന്‍ ചന്ദ്രനിലേക്ക് യാത്ര ചെയ്യുന്നതിനായി തയ്യാറാക്കിയ ഓറിയോണ്‍ പേടകത്തിന്റെയും അതിനായി ഉപയോഗിക്കുന്ന സ്‌പേസ് ലോഞ്ച് സിസ്റ്റം റോക്കറ്റിന്റേയും പ്രവര്‍ത്തന മികവ് പരീക്ഷിക്കുകയാണ് ഈ വിക്ഷേപണത്തിലൂടെ ലക്ഷ്യമിടുന്നത്. പ്രധാനമായും ഓറിയോണ്‍ പേടകം ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്പോള്‍ ഉണ്ടാകുന്ന […]
അപൂർവ്വം ഈ കാഴ്ച്ച; രാത്രിയിൽ ആകാശത്ത് കാണാം”പിങ്ക് മൂൺ”…
ഭൂമിയും ചന്ദ്രനും പോലുള്ള ജ്യോതിർ ഗോളങ്ങൾക്കിടയിലുള്ള ശൂന്യമായ പ്രദേശമാണ് ബഹിരാകാശം അഥവാ ശൂന്യാകാശം. ബഹിരാകാശം എല്ലാം കൊണ്ടും മനുഷ്യന് വെല്ലുവിളികൾ നിറഞ്ഞ ഒന്നാണ്. ഭൂമിയില്‍ നിന്ന് ആകാശത്ത് കാണാന്‍ കഴിയുന്ന ചില അത്ഭുതക്കാഴ്ചകള്‍ ഒരു പക്ഷെ ഒരു മനുഷ്യന് തന്റെ ജീവിതകാലത്തില്‍ ഒരു തവണ മാത്രമേ കാണാന്‍ സാധിച്ചെന്ന് വരൂ. അത്തരത്തിൽ ബഹിരാകാശത്ത് നിന്ന് ഈ വാരാന്ത്യം പ്രത്യക്ഷമാവാനൊരുങ്ങുന്ന കാഴ്ചയാണ് പിങ്ക് മൂൺ. ഈ ആഴ്ചയിൽ രാത്രിയിൽ ഉടനീളം ആകാശത്ത് തെളിയുന്ന പൂർണ ചന്ദ്രനെയാണ് പിങ്ക് മൂൺ […]
ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗത്തും ജലത്തിന്‍റെ സാന്നിധ്യമുണ്ടെന്ന് നാസ
ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗത്തും ജലത്തിന്‍റെ സാന്നിധ്യമുണ്ടെന്ന് നാസ. മനസ്സിലാക്കിയതിനേക്കാള്‍ കൂടുതല്‍ വെള്ളത്തിന്‍റെ സാന്നിധ്യം ചന്ദ്രനില്‍ ഉണ്ടെന്നാണ് നാസയുടെ സ്ട്രാറ്റോസ്ഫെറിക് ഒബ്‍സര്‍വേറ്ററി ഫോര്‍ ഇന്‍ഫ്രാറെഡ് (സോഫിയ) കണ്ടെത്തല്‍.. പുതിയ കണ്ടുപിടിത്തം ചാന്ദ്ര ദൌത്യത്തില്‍ ഏറെ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ചന്ദ്രനിലെ തെക്കന്‍ അര്‍ധ ഗോളത്തിലാണ് ജലതന്മാത്രകളുടെ സാന്നിധ്യം തിരിച്ചറിഞ്ഞിരിക്കുന്നത്. ചന്ദ്രനില്‍ ഭൂമിയില്‍ നിന്ന് ദൃശ്യമാവുന്ന ഏറ്റവും വലിയ ഗര്‍ത്തക്കളില്‍ ഒന്നായ ക്ലാവിയസിലാണ് ഇപ്പോള്‍ ജലത്തിന്‍റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ആദ്യമായാണ് ചന്ദ്രനില്‍ സൂര്യപ്രകാശം ഏല്‍ക്കുന്ന ഭാഗത്ത് ജലത്തിന്‍റെ സാന്നിധ്യം […]
ചന്ദ്രനിൽ മൂത്രം ഉപയോഗിച്ച് കട്ടകൾ നിർമിക്കാനൊരുങ്ങി ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ
ചന്ദ്രനിൽ മൂത്രം ഉപയോഗിച്ച് കട്ടകൾ നിർമിക്കാനൊരുങ്ങി ഇന്ത്യൻ ബഹിരാകാശ ശാസ്ത്രജ്ഞർ. ചന്ദ്രോപരിതലത്തിലെ മണ്ണ്, ബാക്ടീരിയ, ഗുവാർ ബീൻസ് എന്നിവയെല്ലാം ഉപയോഗിച്ച് കട്ടകൾ നിർമിക്കാനാണ് നീക്കമെന്ന് ഐഐഎസ്‌സി അറിയിച്ചു. ചന്ദ്രനിൽ വാസയോഗ്യമായ നിർമിതികൾക്ക് ഈ കട്ടകൾ ഉപയോഗിക്കാമെന്ന് ഗവേഷകർ കരുതുന്നു. ജീവശാസ്ത്രവും മെക്കാനിക്കൽ എഞ്ചിനിയറിംഗും സമന്വയിക്കുന്ന ഈ പദ്ധതി വളരെ ആവേശം നൽകുന്നതാണെന്ന് ഐഐഎസ്‌സിയിലെ മെക്കാനിക്കൽ എഞ്ചിനിയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ അലോക് കുമാർ പറയുന്നു. ഐഐഎസ്‌സി, ഐഎസ്ആർഒ എന്നിവർ സംയുക്തമായി രൂപംനൽകിയ ഈ പദ്ധതിക്കാവശ്യമായ യൂറിയ മനുഷ്യ […]